രവി പൂജാരി മുംബൈ പൊലീസ് കസ്റ്റഡിയില്‍

ravi-pujari

ഒരു വര്‍ഷത്തോളം നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ അധോലോക നായകന്‍ രവി പൂജാരി മുംബൈ പൊലീസ് കസ്റ്റഡിയില്‍. ചൊവ്വാഴ്ച്ച രാവിലെയാണ് രവി പൂജാരിയെ ബെംഗളുരുവില്‍ നിന്നും മുംബൈയില്‍ എത്തിച്ചത്. കഴിഞ്ഞയാഴ്ച്ചയാണ് മുംബൈ പൊലീസിന് പൂജാരിയെ കസ്റ്റഡിയില്‍ നല്‍കാന്‍ ബെംഗളുരു കോടതി ഉത്തരവിട്ടത്.

2016 ഗസാലി ഹോട്ടല്‍ വെടിവെപ്പ് കേസിലാണ് പൂജാരിയെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഒരു വര്‍ഷത്തോളം നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് പൂജാരിയെ കസ്റ്റഡിയില്‍ ലഭിച്ചതെന്ന് ക്രൈം ബ്രാഞ്ച് ജോയിന്റ് കമ്മീഷണര്‍ മിലിന്ദ് ബരാംബെ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൊവ്വാഴ്ച്ച കോടതിയില്‍ ഹാജരാക്കിയ പൂജാരിയെ മാര്‍ച്ച് 19 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് സെനഗലില്‍ നിന്നും രവി പൂജാരിയെ ബെംഗളുരു പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. രണ്ട് പതിറ്റാണ്ടോളം ഒളിവിലായിരുന്ന പൂജാരിക്കെതിരെ കൊലപാതകങ്ങള്‍ അടക്കം നൂറോളം കേസുകളാണ് നിലവിലുള്ളത്.

Also read:  സൗ​ദി ​അ​​റേ​ബ്യ​യു​ടെ 94ാം ദേ​ശീ​യ ദി​നം ഒ​മാ​ന്‍ - സൗ​ദി അ​തി​ര്‍ത്തി​യി​ല്‍ പൊ​ലി​മ​യോ​ടെ ആ​ഘോ​ഷി​ച്ചു.

1994 ല്‍ മുംബൈയില്‍ നിന്നും നേപ്പാളിലേക്ക് കടന്ന രവി പൂജാരി പിന്നീട് ബാങ്കോക്, ഉഗാണ്ട, ബര്‍കിന ഫാസോ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ് ഒടുവില്‍ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ എത്തുകയായിരുന്നു. ഇവിടെ വെച്ചാണ് ഇയാള്‍ പിടിയിലാകുന്നത്.

അധോലോക നായകന്‍ ഛോട്ടാ രാജന്റെ ഏറ്റവും അടുത്തയാളായ രവി പൂജാരിക്കെതിരെ ഒരു ഡസനിലധികം കൊലപാതക കേസുകളുണ്ട്. ബോളിവുഡ് താരങ്ങള്‍ക്കും മുംബൈയിലെ പ്രമുഖ വ്യവസായികള്‍ക്കും പണം ആവശ്യപ്പെട്ട് ഭീഷണി കോളുകളും രവി പൂജാരിയില്‍ നിന്ന് ലഭിച്ചിരുന്നു.

പാസ്‌പോര്‍ട്ടില്‍ ആന്റണി ഫെര്‍ണാണ്ടസ് എന്നും പിന്നീട് ടോണി ഫെര്‍ണാണ്ടസ്, റോക്കി ഫെര്‍ണാണ്ടസ് എന്നുമൊക്കെ പേര് മാറ്റിയായിരുന്നു യാത്രകള്‍. പിടികൂടുമ്‌ബോള്‍ പിടിച്ചെടുത്ത പാസ്‌പോര്‍ട്ടില്‍ റോക്കി ഫെര്‍ണാണ്ടസ് എന്നായിരുന്നു പേര്. അമിതാഭ് ബച്ചന്‍ നായകനായ അമര്‍ അക്ബര്‍ ആന്റണി എന്ന ചിത്രത്തിലെ കഥാപാത്രത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ടോണി ഫെര്‍ണാണ്ടസ് എന്ന പേര് സ്വീകരിച്ചതെന്നും വാര്‍ത്തയുണ്ട്.

Also read:  സ്വന്തം പേര് കുരുക്കായി; കുവൈത്തിൽ സുഹൃത്തിന്‍റെ ചതി കള്ളക്കേസില്‍ കുടുങ്ങി മലയാളി.!

സെനഗലില്‍ നമസ്‌തേ ഇന്ത്യ എന്ന പേരില്‍ ഒമ്ബതോളം റസ്റ്റോറന്റുകള്‍ രവി പൂജാരിക്കുണ്ടായിരുന്നു. സെനഗലില്‍ സാമൂഹ്യ-മനുഷ്യാവകാശപ്രവര്‍ത്തകനും, ചാരിറ്റി രംഗത്തെ പ്രമുഖ വ്യക്തിത്വവുമായിരുന്നു ആന്റണി ഫെര്‍ണാണ്ടസ് എന്ന രവി പൂജാരി. ജലദൗര്‍ലഭ്യം നേരിടുന്ന ആഫ്രിക്കയിലെ വിവിധ ഗ്രാമപ്രദേശങ്ങളില്‍ സൗജന്യമായി കുടിവെള്ളം എത്തിച്ചിരുന്നു. ഇയാളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അവിടുത്തെ പത്രങ്ങളിലും വാര്‍ത്തയായിരുന്നു. 2019 ജനുവരി 21 -നാണ് സെനഗല്‍ പൊലീസ് പൂജാരിയെ പിടികൂടുന്നത്.

Also read:  'സരിത്തിനെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോയി, ജീവന്‍ അപകടത്തില്‍'; സ്വപ്‌നയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

കര്‍ണാടകയിലെ ഉഡുപ്പി ജില്ലയിലുള്ള മാല്‍പെയിലാണ് രവി പൂജാരിയുടെ ജനനം. പഠനം പാതി വഴിയില്‍ നിന്നതോടെ മുംബൈയിലേക്ക് വണ്ടി കയറി. എണ്‍പതുകളുടെ അവസാനത്തില്‍ ബാലാ സാട്ടെ എന്ന ഗുണ്ടയെ കൊലപ്പെടുത്തിയതോടെയാണ് ബോംബെ അധോലോകത്തില്‍ രവി പൂജാരിയുടെ പേര് കേട്ടു തുടങ്ങിയത്.

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസിലും രവി പൂജാരിയുടെ പേര് ഉയര്‍ന്നിരുന്നു. നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പുമായി ബന്ധപ്പെട്ട കേസില്‍ രവി പൂജാരി ആരോപണവിധേയനാണ്. പണം ആവശ്യപ്പെട്ട് നാലുവട്ടം രവി പൂജാരി ഫോണില്‍ ബന്ധപ്പെട്ടതായി നടി പോലീസിന് മൊഴി നല്‍കിയിരുന്നു.

Around The Web

Related ARTICLES

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

POPULAR ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ