English हिंदी

Blog

election

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. കോവിഡ് സാഹചര്യത്തില്‍ പ്രചരണ ജാഥകളും കലാശക്കൊട്ടും പാടില്ല. പത്രികാ സമര്‍പ്പണത്തിന് സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ മൂന്നുപേര്‍ മാത്രമെ പാടുള്ളൂ. സ്ഥാനാര്‍ത്തിക്ക് പൂച്ചെണ്ട്, ഹാരം, നോട്ടുമാല, ഷാള്‍ എന്നിവ നല്‍കാന്‍ പാടില്ല.

Also read:  സംസ്ഥാനത്ത് 6268 പേര്‍ക്ക് കോവിഡ്; എറണാകുളത്ത് ആയിരത്തിലധികം രോഗികള്‍

പ്രചരണത്തിന്റെ ഭാഗമായുള്ള ഭവന സന്ദര്‍ശനങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ അഞ്ചുപേര്‍ മാത്രമെ പാടുള്ളൂ എന്ന് മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. പ്രചരണത്തിന് സമൂഹ മാധ്യമങ്ങളെ പരമാവധി ഉപയോക്കണം. റോഡ് ഷോ, വാഹന റാലി എന്നിവയ്ക്ക് മൂന്ന് വാഹനങ്ങള്‍ മാത്രമെ പാടുള്ളൂ.