English हिंदी

Blog

MARRAGE

കല്ല്യാണങ്ങള്‍ക്ക് ആളുകൂടാന്‍ അനുവദിക്കാതിരിക്കുകയും മദ്യം വാങ്ങാന്‍ യാതൊരുവിധ നിയ ന്ത്രണങ്ങളുമില്ലാതെ ആളുകള്‍ കൂട്ടം കൂടുന്നതിനെതിരെ നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ നില പാടിനെതിരേ പ്രതീകാത്മ വിവാഹം സംഘടിപ്പിച്ച് പ്രതിഷേധം

കോഴിക്കോട് : കല്ല്യാണങ്ങള്‍ക്ക് ആളുകൂടാന്‍ അനുവദിക്കാതിരിക്കുകയും മദ്യം വാങ്ങാന്‍ യാതൊ രുവിധ നിയന്ത്രണങ്ങളുമില്ലാതെ ആളുകള്‍ കൂട്ടം കൂടുന്നതിനെതിരെ നടപടി സ്വീകരിക്കാത്ത സര്‍ ക്കാര്‍ നിലപാടിനെതിരേ പ്രതീകാത്മ വിവാഹം സംഘടിപ്പിച്ച് പ്രതിഷേധം. കോഴിക്കോട്ടെ ബെവറേ ജിന് മുന്‍പില്‍ പൊതുനിരത്തില്‍ കതിര്‍മണ്ഡപം തീര്‍ത്തായിരുന്നു കല്യാണം നടത്തി കാറ്ററിംഗ് തൊഴിലാളികള്‍ പ്രതിഷേധിച്ചത്.

Also read:  പെണ്‍ സുഹൃത്തിനൊപ്പം യാത്ര ചെയ്തതിന് പത്താംക്ലാസുകാരന് ഓട്ടോ ഡ്രൈവറുടെ ക്രൂരമര്‍ദനം

ബൈപാസിലെ നടപ്പാതയിലേയ്ക്ക് അപ്രതീക്ഷിതമായാണ് വധൂവരന്മാര്‍ വിവാഹ വസ്ത്രങ്ങളണിഞ്ഞ് സമരത്തിനിടെ എത്തിയത്. വധൂവരന്മാ ര്‍ എന്തിനെത്തി എന്ന് സമരക്കാര്‍ തന്നെ അമ്പരന്നപ്പോള്‍ പെരുവഴി കതിര്‍മണ്ഡപമായി. വിവാഹച്ചടങ്ങുകളും പാട്ടും കച്ചേരിയും മാലയിടലും താലികെട്ടു മു ള്‍പ്പെടെ അരങ്ങേറി. കാഴ്ചക്കാര്‍ കുരവയിട്ടും കയ്യടിച്ചും വധൂവരന്മാരെ അനുഗ്രഹിച്ചു.

കാറ്ററിങ് അസോസിയേഷന്റെ സമരത്തിന്റെ ഭാഗമായാണ് പ്രതീകാത്മക വിവാഹം നടന്നതെന്ന് പിന്നാലെ ഭാരവാഹികളുടെ അറിയിച്ചു.വധുവരന്മാര്‍ കാറ്ററിംഗ് തൊഴിലാളികളാണ്.യഥാര്‍ത്ഥ ജീ വിതത്തില്‍ രണ്ടു വീട്ടുകാരാണെന്ന വിശദീകരണം മാലയും ബൊക്കെയുമായി നില്‍ക്കുന്ന ‘വധൂ വരന്മാരന്മാര്‍ ‘ വെളിപ്പെടുത്തി.

Also read:  നെഹ്റു ട്രോഫി ജലമേള മാറ്റി വച്ചു

വ്യാപാരികള്‍ കടയടപ്പ് സമരത്തില്‍ ആണെങ്കിലും കോഴിക്കോട് എരഞ്ഞിപ്പാലം ബൈപാസിലെ ബെവറേജിന് മുന്‍പില്‍ നീണ്ട ക്യൂ രാവിലെ മുതല്‍ തുടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് ക ഴിഞ്ഞ ഒരു വര്‍ഷമായി പണി മുടങ്ങിയ കാറ്ററിങ് ജീവനക്കാര്‍ ഓള്‍ കേരളാ കാറ്ററിങ് അസോസി യേഷന്‍ നേതൃത്വത്തില്‍ സംഘടിച്ച് ബെവറെജിനു മുന്‍പിലേക്ക് എത്തിയത്. എം കെ രാഘവന്‍ എംപി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.

Also read:  ഫസ്റ്റ്‌ബെൽ': ആദ്യമാസ യുട്യൂബ് വരുമാനം 15 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക്

വിവാഹത്തിനും അനുബന്ധ ചടങ്ങുകള്‍ക്കും ഇരുപതോളം ആളുകള്‍ക്ക് മാത്രം അനുമതി നല്‍ കുകയും ബീവറേജ് പോലുള്ള സ്ഥലത്തു നൂറ്റി അന്‍പതോളം ആളുകള്‍ കൂട്ടം കൂടി നില്‍ക്കുക യും ചെയ്യുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ബീവറേജ് ഔട്ട്‌ലെറ്റിനു മുന്‍പില്‍ വെച്ച് തന്നെ ഇത്തരം സമരം നടത്തിയതെന്ന് സമര സംഘാടകരായ ഓള്‍ കേരളാ കാറ്ററിംഗ് അസോസിയേഷന്‍ വിശദീകരിച്ചു.