Web Desk
കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍ കോവിഡ്-19 നിരീക്ഷണത്തില്‍. കോവിഡ്-19 സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകയ്ക്കൊപ്പം യോഗത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് മന്ത്രി സ്വയം നിരീക്ഷണത്തില്‍ പോയത്. അദ്ദേഹം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരികയായിരുന്നു. ഞായറാഴ്ച രാത്രിയാണ് അദ്ദേഹം ക്വാറന്‍റൈനില്‍ പ്രവേശിച്ചത്. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാണ് യോഗത്തില്‍ പങ്കെടുത്തതെന്നും മുന്‍ കരുതലിന്‍റെ ഭാഗമായാണ് ക്വാറന്‍റൈനില്‍ കഴിയുന്നതെന്നും മന്ത്രി പ്രതികരിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മന്ത്രി കൊവിഡ് നിരീക്ഷണത്തിലേക്ക് പോകുന്നത്.