English हिंदी

Blog

Sputnik V Vaccine Russia

 

ന്യൂഡല്‍ഹി: രാജ്യത്ത്  ഫെബ്രുവരിയോടെ ഓക്​സ്​ഫഡിന്റെ കോവിഡ്​ വാക്​സിന്‍ ലഭ്യമാകുമെന്ന്​ സെറം ഇന്‍സ്​റ്റിറ്റ്യൂട്ട്​. 2021 ഫെ​ബ്രുവരിയോടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പ്രായമായവര്‍ക്കും ഓക്​സ്​ഫഡിന്റെ കോവിഡ്​ വാക്​സിന്‍ ലഭ്യമാകും. ഏപ്രിലോടെ പൊതുജനങ്ങളിലേക്ക്​​ കോവിഡ്​ വാക്​സിന്‍ എത്തിക്കും. രണ്ടു ഡോസ്​ വാക്​സിന്​ 1000 രൂപ വിലവരുമെന്നും സെറം ഇന്‍സ്​റ്റിറ്റ്യൂട്ട്​ ഇന്ത്യന്‍ സി.ഇ.ഒ അഡാര്‍ പൂനവാല അറിയിച്ചു.

Also read:  സര്‍ക്കാര്‍ പദ്ധതികള്‍ വഴി സാമ്പത്തിക ആസൂത്രണം

റെഗുലേറ്ററി അനുമതി ലഭിക്കുന്നതിന്​ അനുസരിച്ചായിരിക്കും വാക്​സിന്‍ വിതരണം. 2024 ഓടെ എല്ലാ ഇന്ത്യക്കാര്‍ക്കും കോവിഡ്​ വാക്​സിന്‍ ലഭ്യമാക്കുമെന്നും ഹിന്ദുസ്​ഥാന്‍ ടൈംസിന്റെ ലീഡര്‍ഷിപ്പ്​ സമ്മിറ്റില്‍ അദ്ദേഹം പറഞ്ഞു.

Also read:  സഭയെ തെറ്റിദ്ധരിപ്പിച്ചു; മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്

ഏകദേശം രണ്ടുമൂന്ന്​ വര്‍ഷം എല്ലാ ഇന്ത്യക്കാര്‍ക്കും കോവിഡ്​ വാക്​സിന്‍ ലഭ്യമാക്കാനെടുക്കും. വിതരണം, ബജറ്റ്​, വാക്​സിന്‍ ലോജിസ്​റ്റിക്​സ്​, ജനങ്ങളുടെ സന്നദ്ധത ഇതെല്ലാം വാക്​സിനേഷനെ സ്വാധീനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also read:  ഓഹരി വിപണിയിലെ ചാഞ്ചാട്ടം തുടരാന്‍ സാധ്യത

ഒാക്​സ്​ഫഡ്​ ​-ആസ്​ട്രസെനക വാക്​സിന്‍ ഫലപ്രദ​മാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്​. മുതിര്‍ന്നവരിലും ഫലപ്രാപ്​തി കാണുന്നു. യാതൊരു പാര്‍ശ്വഫലങ്ങളും ഇതു​വരെ റിപ്പോര്‍ട്ട്​ ചെയ്​തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.