ഓഹരി വിപണിയിലെ ചാഞ്ചാട്ടം തുടരാന്‍ സാധ്യത

Market Review

 

കെ.അരവിന്ദ്‌

പോയ വാരം ഓഹരി വിപണി വില്‍പ്പനയോടെയാണ്‌ തുടക്കമിട്ടത്‌. ജൂലായ്‌ 31 ന്‌ വന്ന റിലയന്‍സ്‌ ഇന്റസ്‌ട്രീസിന്റെ പ്രവര്‍ത്തന ഫലം മികച്ചതായിരുന്നെങ്കിലും അതൊന്നും ഓഹരി വിപണിയെ തിങ്കളാഴ്‌ചത്തെ ഇടിവില്‍ നിന്നും പിന്തിരിപ്പിച്ചില്ല. മികച്ച പ്രകടനത്തിലൂടെ റിലയന്‍സിന്‌ ഓഹരി വിപണിയെ പിടിച്ചുനിര്‍ത്താന്‍ സാധിച്ചില്ല.

പോയ വാരത്തിലെ ആദ്യദിനത്തിലെ ശക്തമായ വില്‍പ്പന സമ്മര്‍ദത്തിന്‌ കാരണം പ്രധാനമായും ആഗോള വിപണികളിലെ പ്രവണതകളായിരുന്നു. 10,882 പോയിന്റ്‌ വരെ നിഫ്‌റ്റി തിങ്കളാഴ്‌ച ഇടിഞ്ഞെങ്കിലും പിന്നീട്‌ തിരികെ കയറുന്നതാണ്‌ കണ്ടത്‌. എച്ച്‌ഡിഎഫ്‌സി ബാങ്ക്‌ ഉള്‍പ്പെടെയുള്ള ബാങ്കിംഗ്‌ ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകര്‍ താല്‍പ്പര്യം കാട്ടി. നിഫ്‌റ്റി വീണ്ടും 11,200ന്‌ മുകളിലേക്ക്‌ ഉയരുകയും ചെയ്‌തു.

Also read:  5ജി സേവനങ്ങള്‍ കേരളത്തിലും; കൊച്ചിയില്‍ നാളെ മുതല്‍ ലഭ്യമാകും

റിസര്‍വ്‌ ബാങ്കിന്റെ നയപ്രഖ്യാപനം വിപണിക്ക്‌ ആവേശം പകര്‍ന്ന ഘടകമാണ്‌. അടിസ്ഥാന നിരക്ക്‌ കുറച്ചില്ലെങ്കിലും ധനലഭ്യത ഉയര്‍ത്തുന്ന സമീപനം കൈകൊണ്ടത്‌ വിപണി പോസിറ്റീവായാണ്‌ എടുത്തത്‌. വായ്‌പകളുടെ മൊറട്ടോറിയം നീട്ടുന്നതിനുള്ള നീക്കം ഉണ്ടാകുമെന്ന്‌ അഭ്യൂഹമുണ്ടായിരുന്നെങ്കിലും അത്തരം പ്രഖ്യാപനങ്ങളൊന്നും റിസര്‍വ്‌ ബാങ്ക്‌ നടത്താതിരുന്നത്‌ ബാങ്കിംഗ്‌, ഫിനാന്‍സ്‌ ഓഹരികള്‍ക്ക്‌ ഗുണകരമായി.

Also read:  വരുംകാല സാമ്പത്തിക വിപ്ലവം കേരളത്തിൽ : സജിത്ത് കുമാർ പി കെ (സിഇഒ & എംഡി, ഐബിഎംസി)

വായ്‌പ ഒറ്റ തവണ പുന:ക്രമീകരണം നടത്താന്‍ അവസരമൊരുക്കിയതും വിപണിക്ക്‌ ഉത്തേജനം പകര്‍ന്ന പ്രഖ്യാപനമാണ്‌. തുടക്കത്തിലുണ്ടായ നഷ്‌ടം നികത്താനും നേട്ടത്തോടെ വ്യാപാരം അവസാനിപ്പിക്കാനും ഈയാഴ്‌ച വിപണിക്ക്‌ സാധിച്ചു.

കോവിഡ്‌ രോഗികളുടെ എണ്ണം കൂടിയതും പ്രളയവുമാണ്‌ വിപണിയെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങള്‍. മികച്ച മണ്‍സൂണ്‍ നേരത്തെ വിപണിക്ക്‌ അനുകൂല ഘടകമായാണ്‌ പ്രവര്‍ത്തിച്ചിരുന്നത്‌. എന്നാല്‍ പല സംസ്ഥാനങ്ങളിലും കനത്ത മഴ പ്രളയത്തിന്‌ വഴിവെച്ചതോടെ കൃഷി നാശം സംഭവിക്കുമോയെന്ന ആശങ്കയാണ്‌ സൃഷ്‌ടിച്ചിരിക്കുന്നത്‌. അങ്ങനെ സംഭവിച്ചാല്‍ ഗ്രാമീണ സമ്പദ്‌വ്യവസ്ഥ കരകയറുമെന്ന പ്രതീക്ഷ പൊലിയും. അതേ സമയം കോവിഡിനെതിരായ വാക്‌സിന്‍ പരീക്ഷണം ദ്രുതഗതിയില്‍ മുന്നോട്ടുപോകുന്നതും ലിക്വിഡിറ്റിയും വിപണിക്ക്‌ അനുകൂലമായ ഘടകങ്ങളാണ്‌.

Also read:  നാളികേരത്തിന്റെ താങ്ങുവില വർദ്ധിപ്പിച്ചു

ധനലഭ്യത നിലനില്‍ക്കുന്നതാണ്‌ വിപണിയെ പിടിച്ചുനിര്‍ത്തിയിരിക്കുന്നത്‌. ചാഞ്ചാട്ടം അടുത്തയാഴ്‌ചയിലും തുടരാനാണ്‌ സാധ്യത. 11,,377 ലാണ്‌ നിഫ്‌റ്റിയുടെ സമ്മര്‍ദം. അത്‌ ഭേദിച്ചാല്‍ 11550ല്‍ ആണ്‌ അടുത്ത സമ്മര്‍ദമുള്ളത്‌. 10800ലാണ്‌ നിഫ്‌റ്റിക്ക്‌ താങ്ങുള്ളത്‌. ഈ റേഞ്ചിനുള്ളില്‍ അടുത്തയാഴ്‌ചയും വ്യാപാരം ചെയ്യാനാണ്‌ സാധ്യത.

Related ARTICLES

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

ഒമാൻ്റെ സാമ്പത്തിക വളർച്ചയിൽ കയ്യൊപ്പ് പതിപ്പിച്ച മലയാളി, സ്വപ്നതുല്യമായ നേട്ടങ്ങൾ സ്വന്തമാക്കിയ അതുല്യ പ്രതിഭ- ഡോ. ഡേവിസ് കല്ലൂക്കാരൻ

ബിമൽ ശിവാജി. ഡോ. ഡേവിസ് കല്ലൂക്കാരൻ കേരളത്തിൻ്റെ സാമ്പത്തിക തലസ്ഥാനമായ തൃശ്ശൂരിൽ നിന്ന് ഒമാൻ എന്ന രാജ്യത്തിൻ്റെ വികസന യാത്രയിൽ ഒരു നിർണായക ശക്തിയായി മാറിയ വ്യക്തിയാണ് ഡോ. ഡേവിസ് കല്ലൂക്കാരൻ. ഒരു ചാർട്ടേർഡ്

Read More »

പ്രവാസി തൊഴിലാളികൾക്ക് ആരോഗ്യ സംരക്ഷണം നൽകുന്നതിനായി യുഎഇ-ഇന്ത്യ ഫ്രണ്ട്ഷിപ്പ് ആശുപത്രി (യുഐഎഫ്എച്ച്) ദുബായിൽ സ്ഥാപിക്കും

ദുബായ് : യുഎഇയിലെ ബ്ലൂ കോളർ പ്രവാസി തൊഴിലാളികൾക്ക് ആരോഗ്യ സംരക്ഷണം നൽകുന്നതിനായി യുഎഇ-ഇന്ത്യ ഫ്രണ്ട്ഷിപ്പ് ആശുപത്രി (യുഐഎഫ്എച്ച്) ദുബായിൽ സ്ഥാപിക്കും. യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ്

Read More »

ഡോ. തോമസ് അലക്സാണ്ടർ: ഒമാനിലെ നിർമാണ രംഗത്ത് ഇന്ത്യൻ വേര് പതിപ്പിച്ച പ്രതിഭ

ബിമൽ ശിവാജി ഡോ. തോമസ് അലക്സാണ്ടർ ഒമാനിലെ നിർമാണ മേഖലയിലെ വിജയകഥകളിൽ ഏറ്റവും പ്രശസ്തമായ പേരാണ് ഡോ. തോമസ് അലക്സാണ്ടർ. അൽ അദ്രക് ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന മൾട്ടി-ബില്യൺ ഡോളർ കൺസ്ട്രക്ഷൻ, എൻജിനീയറിംഗ്,

Read More »

അനിൽ അംബാനിയുടെ കമ്പനിയെ ഏറ്റെടുക്കാൻ അദാനി പവർ; ഓഹരികളിൽ ചാഞ്ചാട്ടം

ശതകോടീശ്വരൻ ഗൗതം അദാനി (Gautam Adani) നയിക്കുന്ന അദാനി ഗ്രൂപ്പിനു (Adani Group) കീഴിലെ ഊർജ വിതരണക്കമ്പനിയായ അദാനി പവറിന്റെ (Adani Power) ഓഹരികളിൽ ഇന്നു വൻ ചാഞ്ചാട്ടം. കഴിഞ്ഞദിവസത്തെ ക്ലോസിങ് വിലയായ 497.80

Read More »

കേന്ദ്രത്തിന് അദാനി ഗ്രൂപ്പിന്റെ നികുതിയായി 58,104 കോടി രൂപ; രാജ്യത്ത് ഏറ്റവും മുൻനിരയിൽ.

ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിനു കീഴിലെ കമ്പനികൾ സംയോജിതമായി 2023-24 സാമ്പത്തിക വർഷം കേന്ദ്രസ‌ർക്കാരിന് നികുതിയായി അടച്ചത് 58,104.4 കോടി രൂപ. തൊട്ടുമുൻവർഷത്തെ 46,610.2 കോടി രൂപയേക്കാൾ 25% അധികമാണിത്. രാജ്യത്ത്

Read More »

കേരളത്തിന്റെ കുതിപ്പിന് ഹൈലൈറ്റിന്റെ വൻ പദ്ധതി; 10,000 കോടി നിക്ഷേപം, 70,000 തൊഴിൽ

കൊച്ചി: കേരളത്തിന്റെ വികസന മുന്നേറ്റത്തിന് പുത്തനുണർവ് തേടി രണ്ടുദിവസമായി കൊച്ചിയിൽ നടന്ന ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയിൽ 10,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനവുമായി ഹൈലൈറ്റ് ഗ്രൂപ്പ്. മൊത്തം 1.53 ലക്ഷം കോടി രൂപയുടെ

Read More »

കേരളത്തില്‍ സ്വകാര്യ സര്‍വകലാശാല വരുന്നൂ; ആസ്ഥാനം കോഴിക്കോട്, ആദ്യഘട്ട നിക്ഷേപം 350 കോടി

കൊച്ചി: മന്ത്രിസഭ അംഗീകരിച്ച സ്വകാര്യ സർവകലാശാല ബില്ലിന്റെ ചുവടുപിടിച്ച് കേരളത്തിൽ സ്വകാര്യ സർവകലാശാല വരുന്നു. രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ ജെയിൻ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ആണ് ഇതു സംബന്ധിച്ച പ്രഖ്യാപനം ഇൻവെസ്റ്റ് കേരള

Read More »

POPULAR ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »