മോദിക്ക് തിരിച്ചറിവ് ഉണ്ടാകുമോ?

modi

 

സ്വന്തം പതനത്തിന് വഴികളൊരുക്കുന്നത് ഏകാധിപതികളുടെ പൊതുസ്വഭാവമാണെന്ന് ചരിത്രം പരിശോധിച്ചാല്‍ അറിയാം. സര്‍വാധികാരം നല്‍കുന്ന അമിതമായ ആത്മവിശ്വാസം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുന്നതിനെ കുറിച്ചുള്ള മുന്‍ചിന്തയില്ലാതെ ചില നടപടികള്‍ക്ക് മുതിരാന്‍ ഏകാധിപതികളെ പ്രേരിപ്പിക്കാറുണ്ട്. അത് കനത്ത തിരിച്ചടികളുടെ ഭാവി സ്വയം രൂപപ്പെടുത്തുന്നതില്‍ കലാശിക്കാറുമുണ്ട്. ഹിറ്റ്ലര്‍, മുസ്സോളിനി തുടങ്ങിയ ജനാധിപത്യത്തെ ഉപയോഗിച്ച് ഏകാധിപതികളായി മാറിയ ഇരുപതാം നൂറ്റാണ്ടിലെ നേതാക്കളുടെ ചരിത്രം തന്നെ ഏറ്റവും നല്ല ഉദാഹരണം.

ജനാധിപത്യത്തെ ഒരു മറയായി ഉപയോഗിച്ച് കടുത്ത ഏകാധിപത്യ പ്രവണതകള്‍ കാട്ടുന്നതാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ചില നേതാക്കളുടെ രീതി. ഔപചാരികമായി അവര്‍ സര്‍വാധിപതികളായി മാറുന്നില്ലെങ്കിലും ജനാധിപത്യത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് നേടിയെടുക്കുന്ന അധികാരം അടിച്ചമര്‍ത്തലിനും ജനവിരുദ്ധമായ നിയമങ്ങള്‍ നിര്‍മിക്കുന്നതിനും അവര്‍ മുതിരുന്നു. എന്നാല്‍ ഒരു പരിധി കവിയുമ്പോള്‍ ഏത് കൊടിയ അനീതിയും ഒരു മടിയുമില്ലാതെ ചെയ്യാവുന്ന നിലയിലേക്കെത്തുന്ന അമിതമായ ആത്മവിശ്വാസം അവര്‍ക്ക് തന്നെ വിനയാവുകയും ചെയ്യും.

Also read:  വിശ്വാസം വീണ്ടെടുക്കാന്‍ പ്രധാനമന്ത്രി ഉടന്‍ വാക്‌സിന്‍ സ്വീകരിക്കണം

റഷ്യയില്‍ വ്ളാദ്മിര്‍ പുട്ടിനും ഇന്ത്യയില്‍ നരേന്ദ്രമോദിയും അധികാരത്തിന്റെ ലഹരി തലക്കുപിടിച്ച ഭരണാധികാരികളാണ്. ഭഅഭിനവ സര്‍’ എന്ന് അറിയപ്പെടുന്ന പുട്ടിന്‍ ജനാധിപത്യത്തിന്റെ മറവില്‍ കാട്ടിക്കൂട്ടുന്നത് കൊടിയ സര്‍വാധികളെ പോലെ ഓര്‍മിപ്പിക്കുന്ന ചെയ്തികളാണ്. എന്നാല്‍ ഒരു പരിധി കവിയുമ്പോള്‍ ജനരോഷം ഇത്തരം നേതാക്കള്‍ക്കെതിരെ ഉയരുന്നത് സ്വാഭാവികമാണ്. റഷ്യയിലെ പ്രതിപക്ഷ നേതാവിനെ വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിക്കുകയും വിദേശത്തെ ചികിത്സയെ തുടര്‍ന്ന് അതിജീവിച്ച് രാജ്യത്ത് തിരികെ എത്തിയപ്പോള്‍ കാരാഗൃഹത്തിലടക്കുകയും ചെയ്ത പുട്ടിനെ ക്രിമിനല്‍ വാസനയുള്ള നേതാവെന്നാണ് വിശേഷിപ്പിക്കുന്നത്. റഷ്യയില്‍ ഉയര്‍ന്ന പ്രതിഷേധം ഭരണാധികാരിയുടെ ക്രിമിനല്‍ വാസനകള്‍ക്കെതിരെയാണ്. പുട്ടിന്റെ കാലത്ത് റഷ്യയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തില്‍ തീവ്രമായ പ്രക്ഷോഭമായി വളര്‍ന്നു അത്.

Also read:  ഓഗസ്റ്റ് 25കെ പി അപ്പൻസാറിന്റെ ജന്മദിനം…

ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യ വാസനകള്‍ക്കെതിരെ അദ്ദേഹത്തിന്റെ ഭരണകാലത്ത് നടക്കുന്ന ഏറ്റവും ദീര്‍ഘമായ പ്രക്ഷോഭമാണ്. ഏത് ജനവിരുദ്ധ നിയമവും തനിക്കു തോന്നുന്നതു പോലെ കൊണ്ടുവരുമെന്ന മോദിയുടെ അമിത ആത്മവിശ്വാസത്തെയും ധാര്‍ഷ്ട്യത്തെയുമാണ് കര്‍ഷകര്‍ ചോദ്യം ചെയ്യുന്നത്. പ്രക്ഷോഭം ബിജെപിക്കെതിരെ രാഷ്ട്രീയമായ പ്രതിഷേധമായി വ്യാപിപ്പിക്കാനുള്ള കര്‍ഷക സംഘടനകളുടെ നീക്കം മോദിയുടെ കണക്കുകൂട്ടലുകള്‍ക്ക് അപ്പുറത്താണ്. ഈ നീക്കം ഉണ്ടാക്കാവുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ തിരിച്ചറിയാന്‍ മോദിക്ക് സാധിച്ചില്ലെങ്കില്‍ തന്റെ വീഴ്ചക്കുള്ള വഴികള്‍ സ്വയം ഒരുക്കുന്നതിനുള്ള ആദ്യപടിയാകും അത്.

Also read:  രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ സിം​ഗിനെ പ്രശംസിച്ച് പ്രധാനമന്ത്രി

പഞ്ചാബിലെ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ വന്‍വിജയം മോദിക്കുള്ള മുന്നറിയിപ്പാണ്. കര്‍ഷക സമരത്തിനുള്ള ജനപിന്തുണ ഈ വിജയത്തിന് പിന്നിലെ ഒരു പ്രധാന ഘടകമാണ്. ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ബിജെപിക്ക് എതിരായ രാഷ്ട്രീയ വിജയം നേടുക എന്ന ലക്ഷ്യത്തോടെ നീങ്ങാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. അടുത്ത വര്‍ഷം ആദ്യം നടക്കുന്ന പഞ്ചാബ്, ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യ ബലപരീക്ഷണം നടത്താനാണ് നീക്കം.

കര്‍ഷകര്‍ ഇന്ത്യയിലെ ജനാധിപത്യപ്രക്രിയയിലെ ഏറ്റവും ശക്തമായ വോട്ട് ബാങ്കാണെന്ന തിരിച്ചറിവ് മോദിക്കുണ്ടെങ്കില്‍ കൃഷി നിയമവുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തില്‍ നിന്ന് അദ്ദേഹം പിന്‍വലിയുന്നതിനെ കുറിച്ച് ആലോചിക്കാനാണ് സാധ്യത. മറിച്ചാണെങ്കില്‍ തിരിച്ചടികള്‍ നേരിടാന്‍ സജ്ജമാകേണ്ടിയും വരും.

 

Around The Web

Related ARTICLES

ഓഗസ്റ്റ് 25കെ പി അപ്പൻസാറിന്റെ ജന്മദിനം…

”മരണം മരിക്കുന്നില്ല…അത് മരിക്കുകയും അരുത്… സ്‌നേഹിതരുടേയുംവേണ്ടപ്പെട്ടവരുടേയുംസ്‌നേഹം കൊണ്ട് നാംമരണത്തെ ജയിക്കുന്നു..മരണത്തോട്അഹങ്കരിക്കരുതെന്ന്പറയുന്നു…” ഇത് ഒരു നോവലില്‍ നിന്നോ..ചെറുകഥയില്‍ നിന്നോ..തത്വചിന്താ പുസ്തകത്തില്‍നിന്നോ ഉള്ള ഉദ്ധരണിയല്ല…ഒരു വിമര്‍ശകന്റെആത്മകഥാപരമായകുറിപ്പുകളിലെനിരീക്ഷണമാകുന്നുകെ.പി. അപ്പന്റെ ‘..തനിച്ചിരിക്കുമ്പോള്‍ഓര്‍മ്മിക്കുന്നത്..’എന്ന പുസ്തകത്തിലേത്.. ആ പ്രതിഭയുടെ ഏകാന്തസഞ്ചാരപഥങ്ങളും അതില്‍നിറയുന്ന വിശ്വാസത്തിന്റേയും..അവിശ്വാസത്തിന്റേയും…സൗന്ദര്യതളിമങ്ങളും..അസാധാരണമായഈ

Read More »

ഡോ.വന്ദനയ്ക്ക് കണ്ണീര്‍പൂക്കള്‍

മതത്തിനും രാഷ്ട്രീയത്തിനും ജാതിക്കും അടിയറവു പറഞ്ഞ ഈ വ്യവസ്ഥിതിയുടെ കങ്കാണിമാരാണ് പൊലീസുകാര്‍. അവര്‍ക്ക് സംരക്ഷിക്കേണ്ടത് ഭയക്കേണ്ടത് ഗുണ്ടക ളേയും മയക്കുമരുന്ന് കച്ചവടക്കാരെയുമാണ്.നിര്‍ഭാഗ്യവശാല്‍ ഈ പുഴുക്കുത്തുകളെ സംരക്ഷിക്കാന്‍ മതവും ജാതിയും രാഷ്ട്രീയവും എപ്പോഴും ശ്രമിക്കുന്നു മയക്കുമരുന്നു

Read More »

പത്രിക തള്ളിയത്‌ ബിജെപിക്ക്‌ നാണക്കേട്‌

കഴിഞ്ഞ ദിവസങ്ങളില്‍ തിരഞ്ഞെടുപ്പിനോട്‌ അനുബന്ധിച്ച്‌ നാടകീയമായ ചില സംഭവ വികാസങ്ങളാണ്‌ ഉണ്ടായത്‌. ഒരു പ്രമുഖ കക്ഷിയുടെ സ്ഥാനാര്‍ത്ഥി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക വരണിധാകാരി തള്ളുന്നത്‌ വിരളമായി മാത്രം സംഭവിക്കുന്നതാണ്‌. പത്രിക തള്ളിയതിനെ ചോദ്യം ചെയ്‌തുകൊണ്ട്‌

Read More »

ശബരിമല വിഷയത്തില്‍ സിപിഎമ്മിന്റെ മലക്കംമറിച്ചില്‍

എഡിറ്റോറിയല്‍ ഒരു കുറ്റത്തിന് ഒരു ശിക്ഷ എന്നതാണ് തിരഞ്ഞെടുപ്പുകളില്‍ പൊതുവെ ജനങ്ങള്‍ അവലംബിക്കുന്ന രീതി. അതുകൊണ്ടാണ് അടിയന്തിരാവസ്ഥ ക്കുശേഷം ജനം തള്ളി ക്കളഞ്ഞ ഇന്ദിരാഗാന്ധി 1980ലെ തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേക്കു തിരിച്ചുവന്നത്. അടിയന്തിരാവസ്ഥയെ

Read More »

യുഎസ് ഫെഡിന്റെ തീരുമാനം ഇന്ത്യക്കും ഗുണകരം

എഡിറ്റോറിയല്‍ ആഴ്ചകളായി ആഗോള ധനകാര്യ വിപണികളെ ചൂഴ്ന്നുനിന്ന ഒരു ചോദ്യത്തിനാണ് കഴിഞ്ഞ ദിവസം യുഎസ് ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാനായ ജെറോം പവല്‍ ഉത്തരം നല്‍കിയത്. ഉത്തേജക പദ്ധതി പിന്‍വലിക്കുന്നതിനെ കുറിച്ച് ആലോചിച്ചി ട്ടില്ലെന്ന് വ്യക്തമാക്കിയ

Read More »

ജനാധിപത്യത്തെ അട്ടിമറിക്കുന്ന കള്ളവോട്ട് സംഘം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ കാഴ്ചക്കാരാവരുത്

  എഡിറ്റോറിയല്‍ കാസര്‍കോട് ജില്ലയിലെ കാസര്‍കോട് ജില്ലയിലെ പാര്‍ക്കം ചെര്‍ക്കപ്പാറ ജിഎല്‍പി സ്‌കൂളിലെ ബൂത്തില്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കള്ളവോട്ട് തടയാന്‍ ശ്രമിച്ചതിന് എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ഭീഷണിപ്പെടുത്തുകയും കൊലവിളി നടത്തുകയും ചെയ്തുവെന്ന പ്രിസൈഡിംഗ്

Read More »

അടിവേര് തോണ്ടുന്ന അഭിപ്രായ വ്യത്യാസം ; കോണ്‍ഗ്രസ് സംഘടന ചട്ടക്കൂട് ദുര്‍ബലം

തിരഞ്ഞെടുപ്പ് ഘട്ടത്തിലാണ് ഒരു പാര്‍ട്ടി അതിന്റെ ഏറ്റവും സംഘടിതമായ സ്വഭാവം പ്രകടിപ്പിക്കേണ്ടത്. സംഘടനാ തലത്തില്‍ അതുവരെ യുണ്ടായിരുന്ന എല്ലാ വിയോജിപ്പുകളും മാറ്റിവെച്ച് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും തിരഞ്ഞെടുപ്പ് തന്ത്രങ്ങളിലും സൂക്ഷ്മതയും ഐക്യവും പുലര്‍ത്തികൊണ്ട് മുന്നോട്ടുപോകാന്‍ സാധിക്കേണ്ട

Read More »

യാഥാര്‍ത്ഥ്യബോധമില്ലാത്ത പ്രഖ്യാപനങ്ങള്‍ ; വിസ്മരിക്കരുത് രഘുറാം രാജന്റെ വാക്കുകള്‍

എഡിറ്റോറിയല്‍   പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണത്തിനായി നടത്തുന്ന നീക്കത്തിലെ അടിസ്ഥാനപരമായ പിശകുകളും രഘുറാം രാജന്‍ ചൂണ്ടി കാട്ടുന്നു. സാമ്പത്തിക നില വഷളായ സാഹചര്യം നേരിടുന്ന പൊതുമേഖലാ ബാങ്കുകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുകയാണെങ്കില്‍ അത് ഗുരു തരമായ

Read More »

POPULAR ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »