English हिंदी

Blog

എഡിറ്റോറിയല്‍

ഒരു കുറ്റത്തിന് ഒരു ശിക്ഷ എന്നതാണ് തിരഞ്ഞെടുപ്പുകളില്‍ പൊതുവെ ജനങ്ങള്‍ അവലംബിക്കുന്ന രീതി. അതുകൊണ്ടാണ് അടിയന്തിരാവസ്ഥ ക്കുശേഷം ജനം തള്ളി ക്കളഞ്ഞ ഇന്ദിരാഗാന്ധി 1980ലെ തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേക്കു തിരിച്ചുവന്നത്. അടിയന്തിരാവസ്ഥയെ കുറിച്ചുള്ള ഓര്‍മകളേക്കാള്‍ ജനതാ സര്‍ക്കാരിന്റെ പിടിപ്പുകേടാണ് ആ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിധിയെഴുത്തിനുള്ള പ്രേരകമായി സ്വീകരിച്ചത്. ഒരു കുറ്റത്തിന് ഒരു ശിക്ഷ എന്ന ജനനീതിയുടെ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലുള്ള ഈയൊരു വോട്ടിംഗ് പാറ്റേണ്‍ മിക്കവാറും തിരഞ്ഞെടുപ്പുകളില്‍ കാണാറുണ്ട്.

ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രിം കോടതി വിധി നടപ്പിലാ  ക്കാന്‍ കാട്ടിയ തിടുക്കവും കടുംപിടുത്തവും ഹിന്ദു വിശ്വാസികള്‍ക്കിടയില്‍ ഉണ്ടാ  ക്കിയ പ്രതിഷേധമാണ് രണ്ട് വര്‍ഷം മുമ്പ് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ 20ല്‍ 19ഉം സീറ്റുകളില്‍ ദയനീയമായി തോല്‍ ക്കുന്നതിലേക്ക് എല്‍ഡിഎഫിനെ എത്തിച്ച  ത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം നടന്ന തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ വോ ട്ടിംഗി ന്റെ മാനദണ്ഡങ്ങള്‍ മാറി. ഒരു കുറ്റത്തിന് ഒരു ശിക്ഷ എന്ന ജനനീതിയുടെ അടിസ്ഥാനത്തില്‍ പരിഗണന ലഭിച്ചത് മറ്റ് വിഷയങ്ങള്‍ക്കാണ്.

Also read:  വീട്ടുവാടകയെച്ചൊല്ലി തര്‍ക്കം ; യുവാവിനെ മര്‍ദ്ദിച്ച് കൊന്നു

അടുത്ത മാസം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫും ബിജെപി  യും ശബരിമലയിലെ സ്ത്രീപ്രവേശനം വിഷയമാക്കാന്‍ ശ്രമിക്കുന്നത് 2019ലെ വോട്ടെ  ടുപ്പിന്റെ ആവര്‍ത്തനം നടക്കുമെന്ന മോഹത്തിന്റെ അടിസ്ഥാനത്തിലാണ്. വിശ്വാ സികള്‍ക്ക് അനുകൂലമായ വാദ്ഗാനങ്ങള്‍ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഇരുകൂട്ടരും നിരത്തിവെച്ചിരിക്കുന്നതും ഈയൊരു ലക്ഷ്യത്തോടെയാണ്. ഇത് അപകടം ചെയ്യുമോയെന്ന ആശങ്കയാണ് ശബരിമലയിലെ സ്ത്രീപ്രവേശന വിഷയ ത്തില്‍ എങ്ങും തൊടാത്ത നിലപാട് സ്വീകരിക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പി ക്കു ന്നത്.

ഒരു കുറ്റത്തിന് ഒരു ശിക്ഷ എന്ന ജനനീതിയുടെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ യുഡിഎഫ്, ബിജെപി നേതാക്കളും എന്‍എസ്എസ് മേധാവി യും എത്രയൊക്കെ ശ്രമിച്ചാലും ശബരിമലയിലെ സ്ത്രീപ്രവേശനം ഫലത്തെ നിര്‍ണയിക്കുന്ന ഒരു ഘട കമായി  ഈ തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കാന്‍ സാധ്യത കുറവാണെന്നാണ് മനസി ലാക്കേണ്ടത്. സാമ്പത്തിക സംവരണം എന്ന പേരില്‍ മുന്നോക്ക സംവരണം ഏര്‍പ്പെ ടുത്തിയ ഈ സര്‍ക്കാരിനെതിരെ പ്രതികാര മനോഭാവത്തോടെ കൂട്ടമായി ഭരണ വിരുദ്ധ വോട്ട് രേഖപ്പെടുത്താന്‍ സവര്‍ണര്‍ മുന്നോട്ടുവരുന്ന ഒരു സാഹചര്യം നിലനില്‍ക്കുന്നില്ല. ഇതുവരെ ഇല്ലാതിരുന്ന മുന്നോക്ക സംവരണത്തിലൂടെ ശരാശരിയില്‍ കവിഞ്ഞ സമ്പത്തുള്ള സവര്‍ണര്‍ക്ക് പോലും സര്‍ക്കാര്‍ ജോലിയില്‍ വിഹിതം ലഭിക്കുന്ന സ്ഥിതിവിശേഷം നന്ദിസൂചകമായ വോട്ടായി മാറാനുള്ള സാധ്യത പോലും നിലനില്‍ക്കുന്നു.

Also read:  കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാര്‍ അന്തരിച്ചു

അതേ സമയം ഭരണ വിരുദ്ധ തരംഗം എന്ന് വിശേഷിപ്പിക്കാവുന്ന വികാരം അല യടി ക്കാത്ത തിരഞ്ഞെടുപ്പായിട്ടു പോലും ശബരിമല വിഷയം തിരിഞ്ഞു കുത്തു മോ  എന്ന ആശങ്ക സിപിഎം നേതാക്കളെ വിടാതെ പിടികൂടുന്നു. ‘ചൂടുവെള്ളത്തി ല്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടി ക്കും’ എന്നു പറയുന്നതു പോലെയാണ് ഇക്കാര്യത്തില്‍ സിപിഎം നേതാക്കളുടെ ആശയകുഴപ്പം കലര്‍ന്ന സമീപനം. ശബരി മല   വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിന്റെ പേരില്‍ ഖേദം പ്രകടിപ്പിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനക്കു വിരുദ്ധമായാണ് ഇക്കാര്യത്തില്‍ സിപിഎമ്മി ന്റെ നിലപാടില്‍ മാറ്റമില്ലെന്നാണ് അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത്. അതേ സമയം പാര്‍ട്ടി നിലപാട് ആയിരി ക്കില്ല ഭരിക്കുന്ന സര്‍ക്കാര്‍ നടപ്പിലാക്കുന്നത് എന്ന വിശദീകരണവുമായി പിബി അംഗം എം.എ.ബേ ബി  അഖിലേന്ത്യാ സെക്രട്ടറിയെ പോലും തിരുത്താ നുള്ള ആവേശം കാട്ടി.

കാര്യങ്ങളുടെ പോക്ക് വ്യക്തമാണ്. പാപ്പാത്തിച്ചോലയില്‍ ഭൂമികൈയേറ്റക്കാരനായ യോഹന്നാന്‍ സ്ഥാപിച്ച കുരിശ് നീക്കം ചെയ്ത ,ഉദ്യോഗസ്ഥ ന്റെ നടപടിക്കെതിരെ ആഞ്ഞടിച്ചുകൊണ്ട് അത് വിശ്വാസികളുടെ കുരിശാണെന്ന് പ്രഖ്യാപിച്ച മുഖ്യമ ന്ത്രിയാണ് നമ്മുടെ സംസ്ഥാനത്തുള്ളത്. യഥാര്‍ ത്ഥ കുരിശും ഭൂമി കൈയേ റ്റക്കാര ന്റെ കുരിശും തമ്മിലുള്ള വ്യത്യാസം പോലും തിരിച്ചറിയാത്ത തരത്തിലുള്ള ന്യൂനപക്ഷ  പ്രീണനം ഒരു ഭാഗത്ത് അവലംബിക്കുകയും മറുഭാഗത്ത് ശബരിമല വിഷയത്തില്‍ കടുംപിടുത്തം സ്വീകരിക്കുകയും ചെയ്യുന്നതിലെ ഇരട്ടത്താപ്പ് ഇനി തുടരേണ്ട തില്ലെന്ന് സിപിഎം തീരുമാനിച്ച മട്ടാണ്. ഭൂരിപക്ഷത്തെയും ന്യൂനപക്ഷത്തെയും ഒരു പോലെ പ്രീണിപ്പിക്കുക എന്ന നയം ആണ് സുരക്ഷി തമെ ന്ന തിരിച്ചറിവ് തന്നെയാണ് സെക്രട്ടറിയെ തിരുത്തിയ പിബി അംഗത്തിന്റെ വാക്കുകളില്‍ നിഴലിക്കുന്നത്.

Also read:  ഗവര്‍ണറുടെ പുതിയ ബെന്‍സ് കാര്‍ രാജ്ഭവനില്‍ ; ചെലവിട്ടത് 85.11 ലക്ഷം രൂപ

ശബരിമലയില്‍ ഇപ്പോള്‍ ഒരു തടസ്സവും കൂടാതെ ആരാധനാക്രമങ്ങള്‍ നല്ല രീതിയില്‍  നടന്നു വരുന്നു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു ബി ജെ പി യും, യു ഡി എ ഫും എന്‍ എന്‍ എസും ഉണ്ടാക്കുന്ന വിവാദങ്ങള്‍ യഥാര്‍ത്ഥ വിശ്വസികള്‍ അര്‍ഹിക്കുന്ന അവജ്ഞയോട് തള്ളി കളയും.