ഓഗസ്റ്റ് 25കെ പി അപ്പൻസാറിന്റെ ജന്മദിനം…

download

”മരണം മരിക്കുന്നില്ല…
അത് മരിക്കുകയും അരുത്… സ്‌നേഹിതരുടേയും
വേണ്ടപ്പെട്ടവരുടേയും
സ്‌നേഹം കൊണ്ട് നാം
മരണത്തെ ജയിക്കുന്നു..
മരണത്തോട്
അഹങ്കരിക്കരുതെന്ന്
പറയുന്നു…”

ഇത് ഒരു നോവലില്‍ നിന്നോ..
ചെറുകഥയില്‍ നിന്നോ..
തത്വചിന്താ പുസ്തകത്തില്‍
നിന്നോ ഉള്ള ഉദ്ധരണിയല്ല…
ഒരു വിമര്‍ശകന്റെ
ആത്മകഥാപരമായ
കുറിപ്പുകളിലെ
നിരീക്ഷണമാകുന്നു
കെ.പി. അപ്പന്റെ ‘..
തനിച്ചിരിക്കുമ്പോള്‍
ഓര്‍മ്മിക്കുന്നത്..’
എന്ന പുസ്തകത്തിലേത്..

ആ പ്രതിഭയുടെ ഏകാന്ത
സഞ്ചാരപഥങ്ങളും അതില്‍
നിറയുന്ന വിശ്വാസത്തിന്റേയും..
അവിശ്വാസത്തിന്റേയും…
സൗന്ദര്യതളിമങ്ങളും..
അസാധാരണമായ
ഈ ആത്മകഥയില്‍
സ്പന്ദിക്കുന്നത്
തൊട്ടറിഞ്ഞുകൊണ്ട്…

വീട്ടിലെത്തുന്ന അതിഥികളെ
പരിചയപ്പെടുന്ന
ശീലം പോലും ഇല്ലാത്ത കുട്ടിയായിരുന്നു
കെ പത്‌നാഭന്‍ അപ്പന്‍.. മുതിര്‍ന്നപ്പോഴും
വലിയ മാറ്റം ഒന്നുമില്ല.. ഉള്ളൊതുങ്ങി
ജീവിച്ച ഒരാള്‍..
ഒരേ കാലത്ത് ജീവിച്ചിട്ടും മലയാളത്തിലെ
പല പ്രമുഖ എഴുത്തുകാരേയും അപ്പന്‍ നേരിട്ട് കണ്ടിട്ടില്ല..

ഇത് ഒരു തരം വലിഞ്ഞിരിപ്പാണ്..
ഈ വലിഞ്ഞിരിപ്പ് ചെറുപ്പം മുതല്‍ തന്നെയുണ്ടായിരുന്നു…
മാധവിക്കുട്ടി ഒരിക്കല്‍ ഫോണ്‍വിളിച്ചു
ചോദിക്കുകപോലുമുണ്ടായിട്ടുണ്ട്
ആരില്‍ നിന്നാണ് ഇങ്ങനെ
ഒളിച്ചിരിക്കുന്നതെന്ന്..?

അദ്ദേഹം എഴുതുന്നു :” ജീവിതത്തില്‍ മരണച്ചുറ്റ് എഴുത്തുകാരന് ഭാരിച്ച അനുഭവം തന്നെയാണ്.. അതിനാല്‍ എഴുതുമ്പോള്‍ മരണം തന്നെ ചിലപ്പോള്‍ വിഷാദമായും മറ്റു ചിലപ്പോള്‍ ഫലിതമായും കടന്നുവരുന്നു..”

Also read:  കര്‍ഷക സമരം ചരിത്രം ആവര്‍ത്തിക്കുന്നതിന്റെ നാന്ദിയാകുമോ?

” കാറ്റ്.. അത് തന്റെ വായനയുടെ വേഗം കൂട്ടിയിരുന്നുവെന്ന് അപ്പന്‍ മനസ്സിലാക്കിയിരുന്നു..
അതുമാത്രമല്ല കാറ്റ് ചെയ്യുന്നത്..
അത് ഏന്റെ മുഖത്തേക്കു വീശുമ്പോള്‍
ഞാന്‍ പുതിയ വഴികളില്‍ ചിന്തിച്ചു
തുടങ്ങുന്നു.. കാറ്റ് എനിക്ക് പക്ഷികളുടെ സ്വരം കൊണ്ടുവരുന്നു.. രാത്രിയില്‍ വായനമുറിയില്‍ ഇരിക്കുമ്പോള്‍
അകലെ നിന്നും അതെനിക്ക് സംഗീതം
കൊണ്ടുവരുന്നു..”

താന്‍ കണ്ട ഉത്തമരായ മനുഷ്യരെ കുറിച്ച്, എഴുത്തുകാരെ കുറിച്ച് അപ്പന്‍ കുറിക്കുന്ന ഋജുവായ വാചകങ്ങള്‍ക്കുമുണ്ട് സമാനതകളില്ലാത്ത ആ ധിഷണയുടെ അധരസിന്ദൂരം…

ജോണ്‍ എബ്രഹാമിനെ കുറിച്ച് പറയുമ്പോഴും
അപ്പന്‍ ആ പ്രതിഭയുടെ സ്വത്വത്തിലേക്ക്
നൂണ്ടിറങ്ങുന്നു…

“..ഈ ലോകം മൃദുവായ സംഗീതത്തിനുള്ളതാണെന്നു കരുതുന്നതുപോലെ മെല്ലെ നടന്നുനീങ്ങുന്ന ജോണിനെ ദുരെ നിന്നുഞാന്‍ നോക്കിനിന്നു.. അങ്ങനെ നോക്കിനിന്നപ്പോള്‍ ദൈവദൂഷണം പോലെയുള്ള ജോണിന്റെ ജീവിതരീതിക്കുള്ളില്‍ ഒരു ദൈവരക്ഷകനുണ്ടെന്ന് എനിക്കുതോന്നിപ്പോയി…”

ഒ.വി. വിജയന്റെ സംസാരം
കേട്ടിരിക്കുമ്പോള്‍…

”..പ്രതിഭാസങ്ങള്‍ക്കിടയിലൂടെ പദങ്ങള്‍ നീങ്ങുന്നു.. ഞാന്‍ ആലോചിച്ചു പോയി.. ആരാണ് നിലനില്‍ക്കുന്നത്..? സംസാരിക്കുന്നവന്‍ തന്നെ..”
ധര്‍മ്മപുരാണം ഇടിമിന്നലില്‍ പിറന്ന ദൃഢസ്വപ്‌നം പോലെയായിരുന്നു..
പ്രചണ്ഡതയെ നൃത്തം ചെയ്യിപ്പിക്കാന്‍
അറിയുന്ന എഴുത്തുകാരനായിരുന്നു
വിജയനെന്നും അദ്ദേഹം എഴുതുന്നു…

Also read:  എഎംഎംഎയിലെ ജീവച്ഛവങ്ങള്‍

അനുഭൂതികള്‍, പുസ്തകങ്ങള്‍, എഴുത്തുകാര്‍…ഇതൊക്കെയാണ് കെ.പി. അപ്പന്റെ കുറിപ്പുകളില്‍ നിറയുന്നത്… അതല്ലാത്ത സ്വന്തം ജീവിതത്തെ കുറിച്ച് അദ്ദേഹം കാര്യമായി ഒന്നും പറയുന്നതേയില്ല… തന്റെ സൗന്ദര്യശാസ്ത്രപരമായ സന്ദേഹങ്ങളെ, അന്വേഷണങ്ങളിലെ വിഭൂതികളെ ഒക്കെ അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്.. മറ്റുള്ളവരുടെ സ്‌നേഹസ്വരൂപമാര്‍ന്ന ഓര്‍മ്മകളാണ് തന്റെ ജീവിതമെന്ന് അപ്പന്‍ തിരിച്ചറിയുന്നു…

തീഷ്ണമായ ചിന്താപ്രപഞ്ചങ്ങളും.. ഭാഷാസഞ്ചാരങ്ങളും.. രചനാപരിസരത്തെ ചേതോഹരമാക്കുമ്പോഴും രാജിയാകാത്ത സ്വരൂപങ്ങളെ കുറിച്ചുപോലും..
അത് അരാജകത്വത്തെ കുറിച്ചായാലും.. ജ്യാമതീയമായ കൃത്യതയോടെ എഴുതുന്നയാളാണ്
കെ.പി. അപ്പന്‍. വിമര്‍ശനം മൈന്‍ ആര്‍ട്ടാണെന്ന് വിലയിരുത്തിയ കെ.പി. അപ്പന്‍ വിമര്‍ശനവും സര്‍ഗാത്മക സാഹിത്യവും തമ്മിലുള്ള അകലം കുറയ്ക്കുന്നതില്‍ വഹിച്ച പങ്ക് ചെറുതല്ല..

”അറുപതു വയസ്സിനുശേഷമുള്ള ജീവിതം നീട്ടിവെയ്ക്കപ്പെട്ട മരണഭയമാണ്..
ജീവിതം വെട്ടിത്തിരിയുന്നു. മറ്റെവിടേയ്‌ക്കെങ്കിലുമോ പോകാന്‍ ഒരുങ്ങുന്നു.. ഇതുകൊണ്ടു മനുഷ്യന്‍ നിരാശാഭരിതനാകുന്നില്ല.. എങ്കിലും മരണത്തിന്റെ അനുഭവം മനുഷ്യനില്‍നിന്നു വിട്ടുപോകുന്നില്ല.. അത് പേടിപ്പെടുത്തും വിധം സ്പഷ്ടമാണ്…”

ഈ പേടി ചെറുപ്പത്തില്‍ തന്നെ തനിക്കുണ്ടായിരുന്നുവെന്നും അപ്പന്‍ തിരിച്ചറിയുന്നുണ്ട്…

Also read:  രാഹുല്‍ഗാന്ധിക്ക്‌ ഉള്ളതും ഇല്ലാത്തതും

എഴുതാന്‍ തോന്നാത്ത കാര്യങ്ങള്‍ രാത്രിയോട് സംസാരിക്കുകയാണ് ചെയ്യുകയെന്നാണ് കെ.പി. അപ്പന്‍ പറയുന്നത്…

” രാത്രി നല്ലൊരു കേള്‍വിക്കാരനാണ്…
എന്റെ ജീവിതത്തിലെ ഏറ്റവും
നല്ല ശ്രോതാവ് രാത്രിയാണ്..
എനിക്ക് നിലാവിനേക്കാള്‍
ഇഷ്ടം രാത്രിയെയാണ്…
ജ്വര ബാധ പോലെയും രോഗ
മുര്‍ശ്ചപോലെയും തീവ്രമാകുന്ന
ആനന്ദം രാത്രി എനിക്കു തരുന്നു…”

വീടിന്റെ മുകളില്‍ നിന്നുകൊണ്ടു ഉറങ്ങുന്ന കൊല്ലം നഗരത്തെ നോക്കുന്നു..
ഇതിനേക്കാള്‍ മനോഹരമായ ദൃശ്യം ഈ നഗരത്തിന് പ്രദര്‍ശിപ്പിക്കാന്‍ ഇല്ലെന്ന് തോന്നാറുണ്ട്.. അങ്ങനെ നോക്കി കാണുമ്പോള്‍ സാഹിത്യലോകത്തിന് ഏല്‍പ്പിച്ചുകൊടുക്കാനുള്ള ഓര്‍മ്മകളിലുള്ള എന്റെ താല്പര്യവും ഇല്ലാതെയാകുന്നു..
മറ്റൊരു വിശ്രമത്തിനുള്ള മുഖവുര പോലെ ഓര്‍മ്മകളുടെ അമിതഭോഗം ഞാന്‍ വേണ്ടെന്ന് വെയ്ക്കുന്നു…

എല്ലാ ഓര്‍മ്മകളും ചലനങ്ങള്‍ ഉണ്ടാക്കുന്നില്ല.. ഉണ്ടാക്കണമെന്നുമില്ലവിസ്മരിക്കപ്പെടേണ്ട പലതും ഓര്‍ത്തുവെയ്ക്കുന്നു.. അങ്ങനെ ഓര്‍ത്തുവെയ്ക്കുന്നതെല്ലാം എഴുതാറില്ല..
എഴുതാന്‍ ആവാറുമില്ല.. ഇക്കാര്യം ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് കെ.പി. അപ്പന്‍ തന്റെ ആത്മകഥ അവസാനിപ്പിക്കുന്നത്..

”ആത്മകഥാപരമായ കുറിപ്പുകളില്‍ എന്തുകൊണ്ടാണ് പുസ്തകങ്ങള്‍ കടന്നുവരുന്നതെന്ന്
പലരും ചോദിച്ചു..
അത് സ്വാഭാവികമാണ്.. കാരണം, പുസ്തകങ്ങളെ കുറിച്ചുള്ള ചിന്തകളും
എന്റെ ജീവിതമാണ്…”

Around The Web

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

പ്രേമന്‍ ഇല്ലത്തിന്റെ പുതിയ നോവൽ ‘നഗരത്തിന്റെ മാനിഫെസ്റ്റോ’ ‌ പുസ്തക പ്രകാശനം ഇന്ന് 5 മണിയ്ക് കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ

തൃശൂർ : പ്രേമന്‍ ഇല്ലത്തിന്റെ പുതിയ നോവൽ ‘നഗരത്തിന്റെ മാനിഫെസ്റ്റോ’ ‌ പുസ്തക പ്രകാശനം ഇന്ന് വൈകിട്ട് 5 മണിയ്ക് കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ . പുസ്തക പ്രകാശനം ചെയ്യുന്നത് എം

Read More »

‘നഗരത്തിന്റെ മാനിഫെസ്റ്റോ’ ‌ പ്രേമന്‍ ഇല്ലത്തിന്റെ പുതിയ നോവൽ.!

മുംബൈ : മുംബൈ ജീവിതത്തിന്റെ ആഴങ്ങളിലൂടെയാണ് ഈ നോവല്‍ സഞ്ചരിക്കുന്നത്. നിങ്ങള്‍ വായിച്ചിട്ടില്ലാത്ത, കണ്ടിട്ടില്ലാത്ത, കെട്ടുകഥകളല്ലാത്ത, നഗരജീവിതങ്ങളെ, കണ്ടുമുട്ടുന്നതാണ്, ഈ വായനയെ വ്യത്യസ്തമാക്കുന്നത്.അവിടത്തെ ആവാസവ്യവസ്ഥയില്‍ ജീവിക്കുന്ന മനുഷ്യരുടെ കാലവും സമയവും കൃത്യമായി ക്ലോക്കിന്റെ സൂചി

Read More »

ദീപ്തി മേരി പോളിന്റെയും, എൽസയുടെയും പുസ്തകങ്ങൾ പ്രകാശനം ചെയ്തു.

  ദീപ്തി മേരി പോളിന്റെ പ്രഥമ നോവൽ, “വിളക്കാതെ വരുന്നവർ ” മുതിർന്ന എഴുത്തുകാരി എൽസയുടെ “എൽസയുടെ കഥകൾ ” എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. “വിളിക്കാതെ വരുന്നവർ ” പ്രശസ്ത സാഹിത്യകാരൻ ജയചന്ദ്രൻ

Read More »

ഡോ.വന്ദനയ്ക്ക് കണ്ണീര്‍പൂക്കള്‍

മതത്തിനും രാഷ്ട്രീയത്തിനും ജാതിക്കും അടിയറവു പറഞ്ഞ ഈ വ്യവസ്ഥിതിയുടെ കങ്കാണിമാരാണ് പൊലീസുകാര്‍. അവര്‍ക്ക് സംരക്ഷിക്കേണ്ടത് ഭയക്കേണ്ടത് ഗുണ്ടക ളേയും മയക്കുമരുന്ന് കച്ചവടക്കാരെയുമാണ്.നിര്‍ഭാഗ്യവശാല്‍ ഈ പുഴുക്കുത്തുകളെ സംരക്ഷിക്കാന്‍ മതവും ജാതിയും രാഷ്ട്രീയവും എപ്പോഴും ശ്രമിക്കുന്നു മയക്കുമരുന്നു

Read More »

ഹിന്ദി സാഹിത്യകാരി ഗീതാഞ്ജലി ശ്രീക്ക് ബുക്കര്‍ പുരസ്‌കാരം

ഹിന്ദി സാഹിത്യകാരി ഗീതാഞ്ജലി ശ്രീക്ക് ബുക്കര്‍ പുരസ്‌കാരം. ഗീതാഞ്ജലി ശ്രീയുടെ ടൂം ഓഫ് സാന്‍ഡ് എന്ന പുസ്തകത്തിനാണ് പുരസ്‌കാരം ലഭിച്ചത്. ഗീതാഞ്ജലിയുടെ ‘രേത് സമാധി’ എന്ന ഹിന്ദി നോവലിന്റെ പരിഭാഷയാണ് ടൂം ഓഫ് സാന്‍ഡ്

Read More »

ടികെസി വടുതല ജന്മശതാബ്ദി; ‘ചങ്കരാന്തി അട ‘പ്രകാശനം ഇന്ന്

ടി കെ സി വടുതല  ജന്മശതാബ്ദി ആഘോഷത്തിന്റെ ആഘോഷത്തിന്റെ ഭാഗമായി ടി കെ സി രചിച്ച ‘ചങ്കരാന്തി അട’ എന്ന കഥയെ ആസ്പദമാക്കി നിര്‍മിച്ച ഷോര്‍ട്ട് ഫി ലിം ഇന്ന് മുന്‍ മന്ത്രി ജി

Read More »

വീണ്ടും പുരസ്‌കാര നിറവില്‍ ; സുധാകരന്‍ രാമന്തളിക്ക് കര്‍ണാടക സാഹിത്യ അക്കാദമി പുരസ്‌കാരം

മികച്ച വിവര്‍ത്തനത്തിനുള്ള കര്‍ണാടക സാഹിത്യ അക്കാദമി പുരസ്‌കാരം സു ധാകരന്‍ രാമന്തളിക്ക്. കന്നഡയില്‍ നിന്ന് മറ്റു ഇന്ത്യന്‍ ഭാഷകളിലേക്ക് വിവര്‍ത്ത നം ചെയ്ത മികച്ച കൃതിക്കുള്ള പുരസ്‌കാരം അദ്ദേഹം മലയാളത്തിലേക്ക് വിവര്‍ ത്തനം ചെയ്ത

Read More »

POPULAR ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »