Web Desk
പാചക കലയിലെ കൈപുണ്യം- കേരളത്തിലെ ആദ്യ വനിതാ ഷെഫ് ലതയുടെ രസക്കൂട്ടുകള്‍.
ഗ്രേപ്പ് പഞ്ച്
——————–
1) കറുത്ത മുന്തിരി- 2 കിലോ
2) പഞ്ചസാര- 2 കിലോ
3) വെള്ളം- ഒന്നര ലിറ്റര്‍
4) പട്ട- 10 ഗ്രാം
തയ്യാറാക്കുന്ന വിധം
മുന്തിരി ഒരു മണിക്കൂര്‍ ഉപ്പ് വെളളത്തിലിട്ട് നന്നായി കഴുകി തുടച്ചെടുക്കുക. അതിനുശേഷം പച്ചവെള്ളം ഒഴിച്ച് വേവിക്കുക. വേവിച്ച് ഉടച്ചതിനു ശേഷം കുരുവും തൊലിയും മാറ്റുക. ഒരു പാത്രത്തില്‍ പഞ്ചസാരയും പട്ടയും ചേര്‍ത്ത് നന്നായി ഉരുക്കി എടുക്കുക. തണുത്തതിനു ശേഷം കുരുവും തൊലിയും മാറ്റിയ മുന്തിരിയിലേക്ക് പഞ്ചസാര പാനി ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ആവശ്യത്തിന് വെള്ളം ചേര്‍ത്ത് സെര്‍വ് ചെയ്യുക.
NB : ഇങ്ങനെ തയ്യാറാക്കുന്ന പാനീയം ഏഴ് ദിവസം വരെ സൂക്ഷിച്ച് ഉപയോഗിക്കാവുന്നതാണ്.