Web Desk
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. മിനിമം നിരക്ക് പത്തോ പന്ത്രണ്ടോ രൂപയാക്കാനാണ് ശുപാര്‍ശ. ഇതുമായി സംബന്ധിച്ച ഇടക്കാല റിപ്പോര്‍ട്ട് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ സര്‍ക്കാരിന് നല്‍കി. മിനിമം ചാര്‍ജ് എട്ട് രൂപയായി തുടരുകയാണെങ്കില്‍ ദൂരം കുറയ്ക്കണമെന്നും ശുപാര്‍ശയുണ്ട്. മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരം രണ്ടര കിലോ മീറ്ററായി കുറയ്ക്കണമെന്നാണ് ശുപാര്‍ശയില്‍ പറയുന്നത്.
ഓര്‍ഡിനറി സര്‍വീസുകള്‍ക്ക് 30 ശതമാനവും അതിന് മുകളിലുള്ളവയ്ക്ക് 50 ശതമാനവും ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാണ് ശുപാര്‍ശ. കോവിഡിനെ തുടര്‍ന്ന് ബസിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും എണ്ണം കുറച്ചിരുന്നു.