English മലയാളം

Blog

ott-platfo

 

കൊച്ചി: ദുല്‍ഖര്‍ സല്‍മാന്‍ നായകനും നിര്‍മാതാവും ആകുന്ന ‘കുറുപ്പ്’ സിനിമ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യും. കേരളത്തിലെ തിയേറ്ററുകള്‍ ഉടന്‍ തുറക്കേണ്ടതില്ല എന്ന സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്നാണ് സിനിമ ഓണ്‍ലൈനായി റിലീസ് ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്. മലയാളത്തില്‍ നിന്ന് ഓണ്‍ലൈനില്‍ റിലീസ് ചെയ്യുന്ന ആദ്യ ബിഗ് ബജറ്റ് ചിത്രമാണിത്. 40 കോടിയോളം രൂപ ചെലവിട്ടാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. പിടികിട്ടാപ്പുള്ളി സുകുമാരകുറുപ്പിന്റെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശ്രീനാഥ് രാജേന്ദ്രനാണ്. ചിത്രത്തിന്റെ റിലീസ് തിയതിയും ഒടിടി പ്ലാറ്റ്‌ഫോമും ഇന്ന് പ്രഖ്യാപിക്കും.

Also read:  ലൈഫ് മിഷനെ തകർക്കാൻ രാഷ്ട്രീയ ഗൂഢാലോചന; സിപിഐ(എം) ബഹുജന സത്യാഗ്രഹം ആരംഭിച്ചു

മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത്ത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പത്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Also read:  യോജിക്കാത്ത പ്രവര്‍ത്തികള്‍ ഉണ്ടായാല്‍ രാഷ്ട്രീയമായി നേരിടും: തോമസ് ഐസക്

35 കോടി ബഡ്ജറ്റില്‍ തീര്‍ക്കാനിരുന്ന ചിത്രം കോവിഡ് പ്രശ്‌നങ്ങളെ തുടര്‍ന്ന് 40 കോടിയില്‍ എത്തുകയായിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബൈ, മാംഗ്ലൂര്‍,മൈസൂര്‍ എന്നിവിടങ്ങളിലായാണ് ചിത്രീകരണം. സിനിമ പൂര്‍ത്തിയാകാന്‍ ആറ് മാസം വേണ്ടി വന്നു.

Also read:  സ്വപ്‌ന പണവുമായി ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ കണ്ടത് ശിവശങ്കറിനൊപ്പം

നിമിഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍. ജിതിന്‍ കെ ജോസിന്റേതാണ് കഥ. ഡാനിയേല്‍ സായൂജ്, കെ എസ് അരവിന്ദ് എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.