English हिंदी

Blog

ksrtc

തിരുവനന്തപുരം: കോര്‍പറേഷന്‍ സ്വകാര്യവത്കരണത്തിനെതിരേയും ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഒരു വിഭാഗം കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നടത്തുന്ന 24 മണിക്കൂര്‍ സൂചനാ പണിമുടക്ക് ആരംഭിച്ചു. ഇന്ന് അര്‍ധരാത്രി വരെയാണ് സമരം. ഐഎന്‍ടിയുസി, ബിഎംഎസ് സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പണിമുടക്കിനെ തുടര്‍ന്ന് ഭൂരിഭാഗം സര്‍വ്വീസുകളും മുടങ്ങി. പത്ത് ശതമാനത്തോളം ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. പണിമുടക്ക് പ്രഖ്യാപിച്ച ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി എം.ഡി തിങ്കളാഴ്ച ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല.

Also read:  സംസ്ഥാനത്ത് ഇന്ന് 4538 പേർക്ക് കൂടി കോവിഡ്; 3347 പേർക്ക് രോഗമുക്തി