Category: News

യു.എ.ഇയിൽ മാതാപിതാക്കൾക്ക്‌ സ്കൂളിനകത്തേക്ക് പ്രവേശനമില്ല

യു.എ.ഇ യിൽ കുട്ടികളെ സ്കൂളിൽ എത്തിക്കുകയും തിരിച്ചു വിളിക്കുകയും ചെയ്യുന്ന രക്ഷിതാക്കൾ സ്കൂളിനകത്തേക്കു പ്രവേശിക്കരുതെന്ന് വിദ്യാഭ്യാസ വകുപ്പ്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള നടപടി കർശനമായി പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. കുട്ടികൾ സ്കൂളിന് പുറത്ത് എത്തും വരെ അകലം പാലിച്ചു നിൽക്കണം. സ്വന്തം വാഹനത്തിൽ സ്കൂളിൽ എത്തിക്കുന്നവർ അടുത്ത പ്രദേശത്തുള്ള കുട്ടികളെയും രക്ഷിതാക്കളെയും ഒരേ വാഹനത്തിൽ കൊണ്ടുവരുന്നതിനും വിലക്കുണ്ട് .

Read More »

എന്തും തുറന്നു പറയുന്നതിനുളള അവകാശമല്ല ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 19 ലെ അഭിപ്രായ സ്വാതന്ത്ര്യം: ബോംബെ ഹൈക്കോടതി

സുനൈന ഹോളിയെന്ന യുവതിയാണ് ഇരുവര്‍ക്കുമെതിരെ ട്വിറ്ററില്‍ അപകീര്‍ത്തികരമായ പ്രസാതാവന നടത്തിയത്.

Read More »

അ​മേ​രി​ക്ക​യി​ലെ കാ​ട്ടു​തീ: മ​ര​ണം 15 ആ​യി

അ​മേ​രി​ക്ക​യി​ൽ ഭീ​തി​പ​ര​ത്തി കാ​ട്ടു​തീ പ​ട​രുന്നു. വെ​സ്റ്റ് കോ​സ്റ്റി​ൽ പ​ട​ർ​ന്ന കാ​ട്ടു​തീ​യി​ൽ ഇ​തു​വ​രെ 15 പേ​രാ​ണ് മ​രി​ച്ച​ത്. അ​ഞ്ച് ല​ക്ഷ​ത്തോ​ളം ആ​ളു​ക​ളെ​യാ​ണ് വീ​ടൊ​ഴി​പ്പി​ച്ച് സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യ​ത്.

Read More »

ഇന്ത്യയുടെ കോവാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം മൃഗങ്ങളില്‍ വിജയകരമെന്ന് ഗവേഷകര്‍

  ഡല്‍ഹി: ഇന്തയുടെ കോവിഡ് വാകിസിനായ കോവാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം മൃഗങ്ങളില്‍ വിജയകരമെന്ന് ഗവേഷകര്‍. കുരുങ്ങന്മാരില്‍ നടത്തിയ ക്ലിനിക്കല്‍ പരീക്ഷണമാണ് വിജയകരമായതെന്ന് ഗവേഷകര്‍ അറിയിച്ചു. ഭാരത് ബയോടെകും ഐസിഎംആറും ചേര്‍ന്ന് 12 സ്ഥാപനങ്ങളിലാണ് കോവാക്‌സിന്റെ

Read More »

ട്രംപ്‌ ലോകത്തിന്‌ വെറുക്കപ്പെട്ടവനെങ്കിലും വിപണിക്ക്‌ പ്രിയപ്പെട്ടവന്‍

ട്രംപിന്‌ മുമ്പുണ്ടായിരുന്ന പ്രസിഡന്റ്‌ ബരാക്‌ ഒബാമ രണ്ടാം തവണ തിരഞ്ഞെടുക്കപ്പെട്ട സമയത്ത്‌ ഓഹരി വിപണി ഇടിയുകയാണ്‌ ചെയ്‌തത്‌. അതേ സമയം ട്രംപ്‌ വീണ്ടും അധികാരത്തിലെത്തണമെന്നാണ്‌ വിപണി ആഗ്രഹിക്കുന്നത്‌. ട്രംപിന്റേതു പോലെ വിപണിക്ക്‌ അനുകൂലമായ സമീപനം ഡൊമോക്രാറ്റിക്‌ പാര്‍ട്ടി നേതാവ്‌ സ്വീകരിക്കില്ല എന്നതു തന്നെ കാരണം.

Read More »

ഇന്ത്യ-ചൈന സൈനിക കമാന്‍ഡര്‍ തല ചര്‍ച്ച അടുത്തയാഴ്ച്ച

സേനകള്‍ക്കിടയില്‍ ഉചിതമായ അകലം പാലിക്കുമെന്നും പിന്‍മാറ്റം വേഗത്തില്‍ നടപ്പാക്കുമെന്നും ഇരു രാജ്യങ്ങളും നടത്തിയ സംയുക്ത പ്രസ്താവന വ്യക്തമാക്കിയിട്ടുണ്ട്.

Read More »

ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥ തകര്‍ന്ന നിലയിലാണെന്ന് ലണ്ടന്‍ കോടതിയില്‍ സുപ്രീംകോടതി മുൻ ജഡ്ജി മാര്‍ക്കേണ്ടയ കട്ജു

ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥ തകര്‍ന്ന നിലയിലാണെന്ന് ലണ്ടന്‍ കോടതിയില്‍ സുപ്രീംകോടതി മുൻ ജഡ്ജി മാര്‍ക്കേണ്ടയ കട്ജു വെള്ളിയാഴ്ച നടന്ന വീഡിയോ കോണ്‍ഫറന്‍സിലൂടെ ആരോപിച്ചു. ഇതിന് ഉദാഹകരണമായി അയോധ്യ കേസിലെ വിധിയാണ് കട്ജു ചൂണ്ടിക്കാണിച്ചത്. കഴിഞ്ഞ 50 വർഷത്തിനിടയിലെ ഏറ്റവും അപമാനകരമായ വിധിയായിരുന്നു അയോധ്യ കേസിലേതെന്നു കട്ജു കൂട്ടിച്ചേര്‍ത്തു.

Read More »

രോഗികൾ ഒരുലക്ഷം കടക്കുമ്പോൾ അതിജാഗ്രതയോടെ കേരളം ;കോവിഡ് പോരാട്ടത്തിന്റെ നാൾ വഴികൾ 

ഇന്ത്യയിലാദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്തത് 2020 ജനുവരി 30ന് ചൈനയിലെ വുഹാനിൽ നിന്നും വന്ന ഒരു വിദ്യാർത്ഥിയിലൂടെ കേരളത്തിലാണ്. എന്നാൽ മറ്റ് പല സംസ്ഥാനത്തും രോഗബാധ കുതിച്ചുയർന്നപ്പോഴും പിടിച്ച് നിൽക്കാൻ കേരളത്തിനായി . ആദ്യ

Read More »

കെ.ടി. ജലീലിന്റെ രാജിയാവശ്യപ്പെട്ട്  വ്യാപക പ്രതിഷേധം. യൂത്ത് കോൺഗ്രസ്, ബിജെപി  മാർച്ചിൽ സംഘർഷം

കെ.ടി. ജലീലിന്റെ രാജിയാവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. യൂത്ത് കോൺഗ്രസ്, ബിജെപി പ്രവർത്തകർ സെക്രട്ടേറിയേറ്റിലേക്കു നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ലാത്തിച്ചാർജ് നടത്തി. തങ്ങളുടെ അഞ്ച് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായി ബിജെപി ആരോപിച്ചു. ബിജെപി സംസ്ഥാന

Read More »

വരാനിരിക്കുന്നത് പരീക്ഷണ നാളുകൾ; ജീവന്റെ വിലയുള്ള ജാഗ്രത തുടരണം- മന്ത്രി കെ.കെ. ശൈലജ ടീച്ചർ

സംസ്ഥാനത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം ഒരുലക്ഷവും (1,02,254) പ്രതിദിന രോഗികളുടെ എണ്ണം 3,000വും കടക്കുമ്പോൾ അതിജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. കഴിഞ്ഞ 7 മാസക്കാലമായി കോവിഡിനെതിരായ പ്രതിരോധം

Read More »

അഗ്നിവേശ് സാമൂഹ്യനീതിക്കുവേണ്ടി ജീവിതം സമർപ്പിച്ച പോരാളി: മുഖ്യമന്ത്രി

സാമൂഹ്യനീതിക്കും മനുഷ്യാവകാശങ്ങൾക്കും മതനിരപേക്ഷതക്കും വേണ്ടി ജീവിതകാലം മുഴുവൻ നിർഭയമായി പോരാടിയ മനുഷ്യസ്നേഹിയായിരുന്നു  സ്വാമി അഗ്നിവേശ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനക്കുറിപ്പിൽ പറഞ്ഞു. സമൂഹത്തിലെ ജാതീയവും സാമ്പത്തികവുമായ ഉച്ചനീചത്വങ്ങൾ അവസാനിപ്പിക്കാനുള്ള പോരാട്ടങ്ങൾക്കായി ജീവിതം സമർപ്പിച്ച

Read More »

ഗുലാം നബി ആസാദടക്കം പുറത്ത് : കോൺഗ്രസിൽ അഴിച്ചുപണി 

കോണ്‍ഗ്രസില്‍ സമഗ്ര മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ച ഗുലാം നബി ആസാ .ദ് അടക്കമുള്ള മുതി‍ർന്ന നേതാക്കളെ ചുമതലകളിൽ നിന്നും മാറ്റിക്കൊണ്ട് കോൺ​ഗ്രസ് പ്രവ‍ർത്തക സമിതി പുനസംഘടിപ്പിച്ചു. ഗുലാം നബി ആസാദ്,

Read More »

സ്വാമി അഗ്നിവേശ് അന്തരിച്ചു

ആര്യസമാജ പണ്ഡിതനും സാമൂഹിക പ്രവര്‍ത്തകനുമായ സ്വാമി അ​ഗ്നിവേശ് (81) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ വീക്കത്തെ തുടര്‍ന്ന് ഡല്‍ഹി ലിവര്‍ ആന്‍റ് ബൈലറി സയന്‍സസ് ആശുപ്രത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അ​ഗ്നിവേശ് ദിവസങ്ങളായി വെന്‍റിലേറ്ററിലായിരുന്നു. കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ശ്രമിച്ചെങ്കിലും അനാരോഗ്യം മൂലം നടത്താന്‍ കഴിഞ്ഞിരുന്നില്ല.

Read More »

തീവണ്ടികള്‍ നിര്‍ത്തലാക്കുന്നതിന് പിന്നില്‍ സ്വകാര്യവല്‍ക്കരണം; സംശയം പ്രകടിപ്പിച്ച് കാനം രാജേന്ദ്രന്‍

തീവണ്ടികള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം റെയില്‍വെ മന്ത്രാലയം പിന്‍വലിക്കണമെന്നും കാനം രാജേന്ദ്രന്‍

Read More »

രാജ്യത്തെ കോവിഡ് രോഗമുക്തര്‍ 35.5 ലക്ഷം കടന്നു; ഓക്‌സിജന്‍ വിതരണത്തില്‍ തടസ്സമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

  രാജ്യത്ത് കോവിഡ് രോഗമുക്തരുടെ എണ്ണം തുടര്‍ച്ചയായി ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 70,880 പേരാണ് കോവിഡ് രോഗമുക്തരായത്. മഹാരാഷ്ട്രയില്‍ മാത്രം ഒരു ദിവസം 14,000-ത്തിലധികം പേര്‍ രോഗമുക്തരായി. ആന്ധ്രാപ്രദേശില്‍ പതിനായിരത്തിലധികം പേര്‍ കോവിഡ്

Read More »

യുഎഇയില്‍ ഇന്ന് 931 പേര്‍ക്ക് കൂടി കോവിഡ്; 517 പേര്‍ക്ക് രോഗമുക്തി

യുഎഇയില്‍ വെള്ളിയാഴ്ച 931 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ ആകെ എണ്ണം 77,842 ആയി. രാജ്യത്ത് 517 പേര്‍ കൂടി രോഗമുക്തി നേടി.

Read More »

രക്തസാക്ഷി പട്ടികയില്‍ നിന്ന് വാരിയംകുന്നത്തിന്റെ പേര് നീക്കുന്നതിനെതിരെ കോടിയേരി

  തിരുവനന്തപുരം: സ്വാതന്ത്ര്യ സമരത്തില്‍ രക്തസാക്ഷികളായവരുടെ പട്ടികയില്‍ നിന്ന് വാരിയംകുന്നത്ത് കുഞ്ഞ്മുഹമ്മദ് ഹാജിയുടെ പേര് നീക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധം അറിയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രക്തസാക്ഷി നിരയിലെ തിളങ്ങുന്ന നക്ഷത്രമാണ് വാരിയംകുന്നത്ത്

Read More »

സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ വാർഷികദിനം ഇന്ന്

സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ വാർഷികദിനം ഇന്ന്. 1893 സെപ്തംബർ 11-നാണ് ചിക്കാഗോയിലെ മിച്ചിഗൻ അവന്യുവിലെ ആർട്ട് ഇൻസ്റ്റിറ്റ്യൂഷനിൽ നടന്ന ധർമ്മ മഹാസഭയിൽ സ്വാമി വിവേകാനന്ദൻ ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് ഭാരതീയ സംസ്കാരത്തിന്റെയും ദർശനത്തിന്റെയും കാഴ്ചപ്പാട് അവതരിപ്പിച്ച് ലോകശ്രദ്ധ നേടിയത്.

Read More »

ആന്ധ്രയില്‍ ജനങ്ങളില്‍ കൊറോണ വൈറസിനെതിരായ ആന്റിബോഡികൾ രൂപപ്പെട്ടതായി പഠനം

ആന്ധ്രാപ്രദേശിൽ 20 ശതമാനത്തിനടുത്ത് ആളുകളിൽ കൊറോണ വൈറസിനെതിരായ ആന്റിബോഡികൾ രൂപപ്പെട്ടതായി പഠനം. 13 ജില്ലകളിലായി 5,000 പേരിലാണ് രണ്ട് ഘട്ടമായി പഠനം നടത്തിയത്. ഇതിൽ 19.7 ശതമാനം ആളുകളിൽ കൊറോണ വൈറസിനെതിരായ ആന്റിബോഡികൾ രൂപപ്പെട്ടതായി സീറോ സർവേയിൽ കണ്ടെത്തി.

Read More »

ഓഹരി വിപണി നേരിയ നേട്ടത്തോടെ ക്ലോസ്‌ ചെയ്‌തു

ഓഹരി വിപണി വാരാന്ത്യത്തില്‍ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. തുടര്‍ച്ചയായ രണ്ടാമത്തെ ദിവസവും വിപണി നേട്ടം രേഖപ്പെടുത്തി. കടുത്ത ചാഞ്ചാട്ടമാണ്‌ ഇന്ന്‌ വിപണി പ്രകടിപ്പിച്ചത്‌.

Read More »

അതിര്‍ത്തി കടക്കുന്നവരെ വെടിവെച്ചു കൊല്ലും; ഉത്തരകൊറിയയുടെ പുതിയ ഉത്തരവ്

കോവിഡ് മഹാമാരിയില്‍ നിന്നും രക്ഷപ്പെട്ട ഉത്തരകൊറിയയില്‍ മയാസ്‌ക് കൊടുങ്കാറ്റ് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.

Read More »

റിയക്കും സഹോദരനും ജാമ്യമില്ല; അപേക്ഷ തള്ളി മുംബൈ പ്രത്യേക കോടതി

നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സെപ്റ്റംബര്‍ എട്ടിനാണ് മയക്കുമരുന്ന് ഇടപാട് നടത്തിയെന്ന കുറ്റം ചുമത്തി റിയയെ അറസ്റ്റ് ചെയ്തത്

Read More »

നികുതി വെട്ടിപ്പ് കേസില്‍ എ ആര്‍ റഹ്മാന് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്

സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്. ആദായ നികുതി വകുപ്പിന്റെ അപ്പീലിലാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്.നികുതിവെട്ടിക്കാന്‍ ശ്രമിച്ചുവെന്ന അപ്പീലിലാണ് നോട്ടീസ്. എ.ആര്‍. റഹ്മാന്‍ ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് 3.5 കോടി രൂപ വകമാറ്റിയെന്നും ആദായ നികുതി വകുപ്പ് പറഞ്ഞു.യു.കെ ആസ്ഥാനമായ ലിബ്ര മൊബൈല്‍സ് റിങ് ടോണ്‍ കമ്പോസ് ചെയ്തതിന്റെ പ്രതിഫലം റഹ്മാന്‍ ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് നേരിട്ട് നല്കിയതു വഴി നികുതി വെട്ടിച്ചുവെന്നാണ് കേസ്.

Read More »

പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗം നിര്‍ദ്ദേശം പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍

പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗം നിര്‍ദ്ദേശം പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. കോവിഡ് രോഗലക്ഷണങ്ങള്‍ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ കേന്ദ്രങ്ങളില്‍ പ്രത്യേകം മുറികള്‍ അനുവദിക്കണമെന്നുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ റദ്ദാക്കി. പുതിയ മാര്‍ഗ നിര്‍ദ്ദേശ പ്രകാരം രോഗലക്ഷണങ്ങള്‍ ഉള്ള വിദ്യാര്‍ത്ഥികളെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലേക്ക് റഫര്‍ ചെയ്യുകയോ മറ്റ് സംവിധാനങ്ങള്‍ വഴി പരീക്ഷ എഴുതാന്‍ അവസരം നല്‍കുകയോ ചെയ്യാം.

Read More »

കുല്‍ഭൂഷണ്‍ ജാദവിന് അഭിഭാഷകനെ നിയമിക്കില്ല; ഇന്ത്യയുടെ ആവശ്യം തള്ളി പാക്കിസ്ഥാന്‍

പാക് കോടതിയോട് സഹകരിക്കുകയല്ലാതെ ഇന്ത്യയ്ക്ക് വേറെ വഴിയില്ലെന്ന് പാക് വിദേശകാര്യ വക്താവ് സഹീദ് ഹഫീസ്

Read More »

ഇന്ത്യയിൽ ജനപ്രതിനിധികള്‍ക്കെതിരെ 4500-ലധികം ക്രിമിനല്‍ കേസുകള്‍ കെട്ടികിടക്കുന്നു

രാജ്യത്ത് ജനപ്രതിനിധികള്‍ക്കും മുന്‍ ജനപ്രതിനിധികള്‍ക്കുമെതിരെയുള്ള 4500ഓളം ക്രിമിനല്‍ കേസുകള്‍ കോടതികളില്‍ കെട്ടിക്കിടക്കുകയാണെന്ന് റിപ്പോര്‍ട്ട്. 24 ഹൈക്കോടതികളിലെ വിവരങ്ങളിലാണ് ഇക്കാര്യമുള്ളത്. സംഭവം ഞെട്ടിക്കുന്നതാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജനപ്രതിനിധികളുടെ സ്വാധീനത്താല്‍ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയുള്ള പല കേസുകളും പ്രാരംഭ ഘട്ടത്തില്‍ നിന്ന് മുന്നോട്ടുപോയിട്ടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Read More »