Category: UAE

റാസല്‍ഖൈമയില്‍ മൊബൈല്‍ ഫീല്‍ഡ് ക്രൈസിസ് സെന്റര്‍ തുറന്നു

നൂതന സാങ്കേതിക സംവിധാനങ്ങളോടെ റാസല്‍ഖൈമയില്‍ സജ്ജീകരിച്ച മൊബൈല്‍ ഫീല്‍ഡ് ക്രൈസിസ് സെന്ററിന്റെ ഉദ്ഘാടനം റാക് പൊലീസ് മേധാവിയും ദുരന്ത നിവാരണ സേന തലവനുമായ മേജര്‍ ജനറല്‍ അലി അബ്ദുല്ല അല്‍വാന്‍ അല്‍ നുഐമി നിര്‍വഹിച്ചു. മികച്ച സുരക്ഷാ സേവനങ്ങള്‍ നല്‍കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

Read More »

‘ഗ്ലോബല്‍ സ്റ്റുഡന്റ് ഓഫര്‍’പദ്ധതി പ്രഖ്യാപിച്ച് ഇത്തിഹാദ് എയര്‍വേസ്

യു.എ.ഇ ഇത്തിഹാദ് എയര്‍വേസ വിദ്യാര്‍ഥികള്‍ക്കായി ‘ഗ്ലോബല്‍ സ്റ്റുഡന്റ് ഓഫര്‍’ പദ്ധതി പ്രഖ്യാപിച്ചു. പഠിക്കുന്ന സര്‍വകലാശാലക്കും താമസ സ്ഥലത്തിനുമിടയില്‍ യാത്ര ചെയ്യുന്ന ടിക്കറ്റ് നിരക്കില്‍ ഇളവ് നല്‍കുന്നതാണ് ‘ഗ്ലോബല്‍ സ്റ്റുഡന്റ് ഓഫര്‍’ പദ്ധതി.

Read More »

യു.എ.ഇ യില്‍ താമസ രേഖകള്‍ നിയമാനുസൃതമാക്കുന്ന നടപടി ഞായറാഴ്ച അവസാനിക്കും

യുഎഇയില്‍ താമസ രേഖകള്‍ നിയമാനുസൃതമാക്കാനുള്ള സമയപരിധി ഞായറാഴ്ച അവസാനിക്കും. കോവിഡ് പശ്ചാത്തലത്തില്‍ വീസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ബുദ്ധിമുട്ടിയതിനാല്‍ നീട്ടി നല്‍കിയ സമയപരിധിയാണ് അവസാനിക്കുന്നത്.

Read More »

പ്രൗഢ ഗംഭീരം; ദുബായ് ഫ്യൂച്ചര്‍ മ്യൂസിയം നിര്‍മാണം അന്തിമഘട്ടത്തിലേക്ക്

ലോകത്തിന്റെ സാങ്കേതിക ഭാവി മുന്‍കൂട്ടി നിര്‍ണയിക്കുന്ന ദുബായ് ഫ്യൂച്ചര്‍ മ്യൂസിയം നിര്‍മാണം അന്തിമ ഘട്ടത്തിലെത്തി്. അവസാനവട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാന്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനും ഫ്യൂച്ചര്‍ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം തുടങ്ങിയവര്‍ എത്തി.

Read More »

രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ യുഎഇ

രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ യുഎഇ. ഇതേ തുടര്‍ന്ന് രാജ്യത്തേക്ക് ഭാഗികമായി തൊഴില്‍ വിസകള്‍ അനുവദിഗാര്‍ഹിക തൊഴിലാളികള്‍ക്ക് എന്‍ട്രെി പെര്‍മിറ്റ് അനുവദിക്കുമെന്നാണ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ ഷിപ്പ് അറിയിച്ചു. തിങ്കളാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം പുറത്തുവന്നത്.

Read More »

അബൂദാബി, ഫുജൈറ എന്നിവിടങ്ങളിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക്കുകള്‍ തുറന്നു; പ്രവേശനം ഓണ്‍ ലൈന്‍ ബുക്കിങിലൂടെ

കോവിഡ് വ്യാപനത്തെ തുടര്‍ന്ന ഏഴ് മാസങ്ങള്‍ക്ക മുന്‍പ് അടച്ചിട്ട അബൂദബി, ഫുജൈറ എന്നിവിടങ്ങളിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക്കുകള്‍ തുറന്നു.ദേശീയ അടിയന്തര ദുരന്തനിവാരണ അതോറിറ്റിയുടേ പരിശേധനയ്ക്ക് ശേഷമാണ് യു.എ.ഇ പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രാലയം ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക്കുകള്‍ തുറന്നത്.

Read More »

അഭിമാനം വാനോളം; മഹാത്മാ ഗാന്ധിക്ക് ബുര്‍ജ് ഖലീഫയുടെ ആദരം

മഹാത്മാ ഗാന്ധിക്ക് ആദരമര്‍പ്പിച്ച് ദുബായ് ബുര്‍ജ് ഖലീഫ. രാഷ്ട്ര പിതാവിന്റെ 151ാം ജന്മവാര്‍ഷികാഘോങ്ങളുടെ ഭാഗമായി ഗാന്ധിജി ചിത്രത്തിനൊപ്പം ത്രിവര്‍ണ പതാകയില്‍ ബുര്‍ജ് ഖലീഫ തിളങ്ങി.വെളിളിയാഴ്ച രാത്രി ഗാന്ധിയുടെ സന്ദേശങ്ങളും ചിത്രങ്ങളും ഉള്‍പ്പെടുത്തി പ്രത്യേക ഷോ സംഘടിപ്പിച്ചിരുന്നു.

Read More »

ദുബായിലേക്ക് വരുന്ന സ്വദേശികള്‍ക്ക് കോവിഡ് ടെസ്റ്റ് വേണ്ട

ലോകത്തെവിടെയുള്ള യുഎഇ സ്വദേശികള്‍ക്കും ദുബായിലേക്ക് വരുന്നതിനായി കോവിഡ് ടെസ്റ്റ് നടത്തേണ്ടതില്ലെന്ന് എമിറേറ്റ്സ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അറിയിച്ചു.

Read More »

ദുബായ് എയര്‍പോര്‍ട്ടില്‍ എമിറേറ്റ്‌സിന് സെല്‍ഫ് ചെക്ക്-ഇന്‍ കിയോസ്‌ക് സംവിധാനം

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 3 ല്‍ എമിറേറ്റ്‌സ ചെക്ക്-ഇന്‍, ബാഗ് ഡ്രോപ്പ് കിയോസ്‌ക് എന്നീ സംവിധാനങ്ങള്‍ ഒരിക്കി.കിയോസ്‌ക്കുകള്‍ ഉപഭോക്താക്കളെ സ്വയം ചെക്ക്-ഇന്‍ ചെയ്യാനും അവരുടെ ബോര്‍ഡിംഗ് പാസ് സ്വീകരിക്കാനും സീറ്റുകള്‍ തിരഞ്ഞെടുക്കാനും ബാഗുകള്‍ ഡ്രോപ്പ് ചെയ്യാനും സഹായിക്കും.

Read More »

ഷാര്‍ജ ഇന്‍കാസ് സംഘടിപ്പിക്കുന്ന ഗാന്ധി ജയന്തി ആഘോഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും

ഷാര്‍ജ ഇന്‍കാസ് സംഘടിപ്പിക്കുന്ന ഗാന്ധി ജയന്തി ആഘോഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഒക്ടോബര്‍ 2 ന് യു.എ.ഇ സമയം 7 മണിക്കാണ് ആഘോഷ പരിപാടികള്‍ വിര്‍ച്ച്വലായി നടക്കുക.

Read More »

2020 യു.എ.ഇ നേട്ടം കൊയ്ത വര്‍ഷമെന്ന് ദുബായ് ഭരണാധികാരി

ദുബായിയെ സംബന്ധിച്ചിടത്തോളം 2020 പ്രത്യേകം അടയാളപ്പെടുത്തപ്പെട്ട വര്‍ഷമാണെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം പറഞ്ഞു.

Read More »

അല്‍ ദഫ്‌റ ഒട്ടകോല്‍സവം മദീന സായിദില്‍ നവംബര്‍ അഞ്ച് മുതല്‍

കോവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് അല്‍ ദഫ്റ ഫെസ്റ്റിവല്‍ 2020 നവംബര്‍ അഞ്ച് മുതല്‍ 2021 ജനുവരി 29 വരെ നടക്കും. അല്‍ ദഫ്റയിലെ മദിന് സായിദില്‍ പ്രത്യേക സൗകര്യമൊരുക്കിയാണ് പൈതൃകാഘോഷം സംഘടിപ്പിക്കുന്നത്.

Read More »

ഇന്ത്യയിലെ നാല് ലാബുകളില്‍ നിന്നുള്ള പിസിആര്‍ പരിശോധനാ ഫലം സ്വീകരിക്കുകയില്ലെന്ന് ദുബായ്

ഇന്ത്യയിലെ നാല് ലാബുകളില്‍ നിന്നുള്ള കൊവിഡ് പിസിആര്‍ പരിശോധനാ ഫലങ്ങള്‍ സ്വീകരിക്കുകയില്ലെന്ന് ദുബായ് റെഗുലേറ്ററി.

Read More »

യുഎഇയില്‍ 1,078 പേര്‍ക്ക് കൂടി കോവിഡ്; 857 പേര്‍ക്ക് രോഗമുക്തി

യുഎഇയില്‍ ശനിയാഴ്ച 1,078 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 90,618 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടുപേരാണ് കോവിഡ് ബാധിച്ച്‌ മരണത്തിന് കീഴടങ്ങിയത്. 11 ആണ് രാജ്യത്തെ ആകെ മരണസംഖ്യ.

Read More »

ഷാര്‍ജയില്‍ സ്‌കൂളുകള്‍ നാളെ തുറക്കും

ഷാര്‍ജയില്‍ സ്‌കൂളുകള്‍ സെപ്റ്റംബര്‍ 27ന് തുറക്കും. അധ്യേന വര്‍ഷം ആരംഭിക്കുന്നതിനു മുന്നോടിയായി സ്വകാര്യ സ്‌കൂളുകാര്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ കോവിഡ് പരിശോധന നടത്താന്‍ സൗകര്യമൊരുക്കിയിരുന്നു.

Read More »

അബുദാബിയും മറ്റ് അഞ്ച് എമിറേറ്റുകളും ടൂറിസ്റ്റ് വിസ നല്‍കിത്തുടങ്ങി

അബുദാബിയും മറ്റ് അഞ്ച് എമിറേറ്റുകളും ടൂറിസ്റ്റ് വിസ നല്‍കിത്തുടങ്ങി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് മുതല്‍ ആണ് വിസ ഓണ്‍ അറൈവല്‍ സേവനങ്ങള്‍ നിര്‍ത്തിവെച്ചിരുന്നത്. വ്യാഴാഴ്ച മുതല്‍ വിനോദസഞ്ചാരികള്‍ക്ക് യു.എ.ഇയിലേക്ക് യാത്രചെയ്യാന്‍ വിസ നല്‍കിത്തുടങ്ങിയതായി രാജ്യത്തെ ഫെഡറല്‍ ഇമിഗ്രേഷന്‍ സര്‍വിസ് അറിയിച്ചു.

Read More »

ഷാര്‍ജയില്‍ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഉണ്ടായിരുന്ന യാത്രാനിയന്ത്രണങ്ങള്‍ നീക്കി

നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലും ഷാര്‍ജ വിമാനത്താവളത്തില്‍ പരിശോധനയുണ്ടാകും

Read More »

സ്ത്രീ പുരുഷവ്യത്യാസമില്ല; യു.എ.ഇയില്‍ തുല്യവേദനം പ്രാബല്യത്തില്‍

യുഎഇയില്‍ സ്വകാര്യമേഖലയിലെ വേതന വിഭാഗത്തില്‍ വനിതാ-പുരുഷ ഏകീകരണം നിയമം വെളളിയാഴ്ചമുതല്‍ പ്രാബല്യത്തില്‍ വരും. ദേശീയ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വാം റിപ്പോര്‍ട്ട് ചെയ്തു. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാര്‍ യുഎഇയിലെ സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യുന്നുണ്ട്.  പുരുഷന്മാരുടെ തുല്യ ശമ്പളം സ്ത്രീകള്‍ക്കും ലഭിക്കുമെന്ന പുതിയ നിയമം ആളുകളില്‍ ആഹ്‌ളാദം പരത്തി.

Read More »

വെടിക്കെട്ടിനു മുന്‍പുള്ള കര്‍ട്ടന്‍ റെയ്‌സര്‍; ബുര്‍ജ് ഖലീഫയില്‍ തിളങ്ങി കെ.കെ.ആര്‍ താരങ്ങള്‍

ഐ.പി.എല്ലില്‍ കളിക്കാന്‍ യു.എ.ഇയിലെത്തിയ കൊല്‍ക്കത്ത ടീമിന് ഗംഭീര ദൃശ്യ വിരുന്നൊരുക്കി ബുര്‍ജ് ഖലീഫ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ജഴ്‌സിയുടെ നിറമായ പര്‍പ്പിള്‍ ബ്ലൂ വര്‍ണ്ണത്തിലാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം പ്രകാശിച്ചു്. തൊട്ടടുത്ത നിമിഷം നായകന്‍ ദിനേഷ് കാര്‍ത്തിക്, ആന്ദ്രേ റസല്‍ ഉള്‍പെടെയുള്ള താരങ്ങളുടെ ചിത്രങ്ങളും തെളിഞ്ഞു.

Read More »

അബുദാബിയില്‍ പരുക്കേറ്റ മൃഗങ്ങളെ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

അബുദാബിയില്‍ പരുക്കോ രോഗമോ ഉള്ള മൃഗങ്ങളെ വില്‍ക്കുന്നവര്‍ക്ക് താക്കീതുമായി ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന്‍. നിയമലംഘകര്‍ക്ക് ഒരു വര്‍ഷത്തില്‍ കുറയാത്ത തടവോ 2 ലക്ഷം ദിര്‍ഹം പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കും. രോഗമില്ലാത്ത വയ്ക്കിടയില്‍ ഇടകലര്‍ത്തി ഇത്തരം മൃഗങ്ങളെ കച്ചവടം ചെയ്യുന്നതും ശിക്ഷാര്‍ഹമാണ്.

Read More »

ദുബായില്‍ കോവിഡ് നിയമങ്ങള്‍ ലംഘിക്കുന്നവരുടെ പ്രവേശനം വ്യാപാര കേന്ദ്രങ്ങള്‍ക്ക് തടയാം

യു.എ.ഇ യില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികള്‍ പ്രഖ്യാപിച്ച് വിവിധ എമിറേറ്റുകള്‍. കോവിഡ് 19 സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നവരുടെ പ്രവേശനം തടയാന്‍ വ്യാപാര കേന്ദ്രങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ദുബായ് സാമ്പത്തിക വിഭാഗം അറിയിച്ചു. പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്കാണ് പ്രാധാന്യം.

Read More »

അബുദാബിയില്‍ പ്രവേശിക്കുന്നതിനുള്ള വ്യവസ്ഥകളില്‍ മാറ്റമില്ല

അബുദാബിയിലേക്ക് റോഡുമാര്‍ഗം പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയ വ്യവസ്ഥകളില്‍ മാറ്റമില്ലെന്ന് അടിയന്തര ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. ഇതുസംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പലതരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. അതിനുള്ള മറുപടികൂടിയായാണ് വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

Read More »

അബുദാബിയില്‍ സ്‌കൂളുകള്‍ വിദൂര പഠനത്തിലേക്ക്

കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ അബൂദാബിയിലെ സ്‌കൂളുകളില്‍ വിദൂര പഠനം തുടരാന്‍ ദുരന്ത നിവാരണ സമിതി തീരുമാനിച്ചു. ആറാം ക്ലാസുമതലുള്ള കുട്ടികള്‍ക്കാണ് ഓണ്‍ലൈന്‍ പഠനം തുടരാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്കും രാജ്യാന്തര പരീക്ഷകള്‍ തയ്യാറെടുക്കുന്ന ഒന്‍പതാം ക്ലാസുമുതലുള്ള കുട്ടികള്‍ക്ക് സ്‌കൂളില്‍ ഹാജരാകാന്‍ അവസരമുണ്ട്.

Read More »

കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി ജന്മദിന പാര്‍ട്ടി; അറബ് നടി അറസ്റ്റില്‍

യു.എ.ഇ യില്‍ കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ചട്ടംഘനത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കുമെന്നും ആവര്‍ത്തിച്ചു.

Read More »

മരുഭൂമിയിലെ വിസ്മയം -ദുബായ് സഫാരി പാര്‍ക്ക് ഒക്‌ടോബര്‍ 5 ന് തുറക്കും

സന്ദര്‍ശകര്‍ക്ക് പ്രകൃതി സൗഹൃദ ഇലക്ട്രിക് വാഹനങ്ങളില്‍ ചുറ്റിക്കറങ്ങി അലയുന്ന വന്യമൃഗങ്ങളെ നേരിട്ടു കാണാം.

Read More »

ആദ്യ ഘട്ട കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ സ്‌കൂള്‍ ജീവനക്കാരെയും ഉള്‍പ്പെടുത്തി യു.എ.ഇ

യുഎഇ അംഗീകരിച്ച കോവിഡ് വാക്‌സീന്‍ എടുക്കുന്ന മുന്‍ഗണന ലിസ്റ്റില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകരെയും ഉള്‍പ്പെടുത്തി. ആദ്യഘട്ടത്തില്‍ കോവിഡ് പ്രതിരോധത്തില്‍ മുന്നണി പോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസ്, മിലിറ്ററി ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കു മാത്രം നല്‍കാനായിരുന്നു തീരുമാനം.

Read More »

കോവിഡ് ചട്ട ലംഘനത്തിനെതിരെ കുരുക്ക് മുറുക്കി ദുബായ് പോലീസ്; സുരക്ഷയ്ക്കായി സി.ഐ.ഡി മാരും

യു.എ.ഇ യില്‍ കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ നടപടി കടുപ്പിച്ച് അധികൃതര്‍. സുരക്ഷാ ചട്ടങ്ങള്‍ പാലിക്കാത്തതിനെതിരെ കടകളും വ്യാപാര സ്ഥാപനങ്ങളും അടപ്പിക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടിയിലേക്ക് നീങ്ങി. സി.ഐ.ഡി.കള്‍ ഉള്‍പ്പെടെ സജീവമായി രംഗത്തുണ്ട്.

Read More »

യു.എ.ഇ യില്‍ ജെറ്റ്‌സ്‌കി വാട്ടര്‍ സ്‌കൂട്ടര്‍ ഉപയോഗത്തിന് പുതിയ നിയമം

ജെറ്റ്‌സ്‌കി വാട്ടര്‍ സ്‌കൂട്ടര്‍ ഉപയോഗത്തിന് ലൈസന്‍സ് – ലീസിങ് സംബന്ധമായ മാര്‍ഗനിര്‍ദേശങ്ങളോടെ യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല്‍ ഖാസിമി പുതിയ നിയമം പ്രഖ്യാപിച്ചു.

Read More »

‘ഫ്ലൈറ്റ് ഡൈ​വേ​ർ​ഷ​ൻ ഫാ​സ്​​റ്റ് ലൈ​ൻ’​ അബുദാബി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​രം​ഭി​ച്ചു

അബുദാബി വ​ഴി മ​റ്റു രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ സ​ഞ്ച​രി​ക്കു​ന്ന ട്രാ​ൻ​സി​റ്റ് യാ​ത്ര​ക്കാ​രു​ടെ തു​ട​ർ​യാ​ത്ര വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​ന്​ ‘ഫ്ലൈറ്റ് ഡൈ​വേ​ർ​ഷ​ൻ ഫാ​സ്​​റ്റ് ലൈ​ൻ’​ അബുദാബി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​രം​ഭി​ച്ചു. യാ​ത്ര സു​ഗ​മ​മാ​ക്കു​ന്ന​തി​നും വി​മാ​ന​ങ്ങ​ൾ ത​മ്മി​ൽ കൈ​മാ​റ്റ​ത്തി​നു​ള്ള സ​മ​യം കു​റ​ക്കു​ന്ന​തി​നും ഫാ​സ്​​റ്റ് ലൈ​ൻ സ​ഹാ​യി​ക്കും. ഇ​തോ​ടെ, യാ​ത്ര​ക്കാ​ർ​ക്ക്​ വി​മാ​നം മാ​റി​ക്ക​യ​റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ 27 ശ​ത​മാ​നം വേ​ഗ​ത്തി​ലാ​കും.

Read More »

യുഎഇയില്‍ 674 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

യുഎഇയില്‍ 674 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. 761 പേര്‍ രോഗമുക്തരാവുകയും ചെയ്‍തു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയ കൊറോണ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Read More »

ഉമ്മന്‍ചാണ്ടിയുടെ പേരില്‍ ഷാര്‍ജയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്; വേദി ഒരുക്കിയത് ഇന്‍കാസ് യുഎഇ

കേരള നിയമസഭയില്‍ അമ്പത് വര്‍ഷം പൂര്‍ത്തീയാക്കിയ പിതാവ് ഉമ്മന്‍ചാണ്ടിയുടെ, കോട്ടയത്തെ പൊതുചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ സങ്കടം മകള്‍ തീര്‍ത്തത്, പിതാവിന്റെ പേരില്‍ നടന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്ത്. യുഎഇയിലെ ഷാര്‍ജയിലാണ് സാധാരണക്കാരുടെ നേതാവായ ഉമ്മന്‍ചാണ്ടിയുടെ പേരില്‍, പ്രവാസ ലോകത്തെ സാധാരണക്കാര്‍ക്കായി  മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവാസി കൂട്ടായ്മയായ, ഇന്‍കാസ് യുഎഇ കേന്ദ്ര കമ്മിറ്റിയായിരുന്നു ക്യാമ്പിന്റെ സംഘാടകര്‍.

Read More »

അക്കൗണ്ടബിലിറ്റി അതോറിറ്റിയെ നിയന്ത്രിക്കാന്‍ പുതിയ നിയമം; യു.എ.ഇ പ്രസിഡന്റ് അംഗീകാരം നല്‍കി

അ​ബൂ​ദാ​ബി അ​ക്കൗ​ണ്ട​ബി​ലി​റ്റി അ​തോ​റി​റ്റി​യെ നി​യ​ന്ത്രി​ക്കു​ന്ന പുതിയ നിയമത്തിന് യു.എ.ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ അംഗീകാരം. പൊതു സമ്പദ് വ്യവസ്ഥ നിരീക്ഷിച്ച്‌ സുതാര്യതയും സുസ്ഥിരതയും സര്‍ക്കാര്‍ സംവിധാനം വഴി ഉറപ്പാക്കുകയാണ് നിയമത്തിന്റെ ലക്ഷ്യം. അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഉപ സര്‍വ സൈന്യാധിപനുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ കീഴില്‍ സാമ്പത്തിക ഭരണ സ്വാതന്ത്ര്യത്തോടെയുള്ള വിഭാഗമാണ് നിയമ നിര്‍വഹണം നടത്തുക.

Read More »