
തണുപ്പുകാലത്തിന്റെ വരവറിയിച്ച് സുഹൈൽ നക്ഷത്രം തെളിഞ്ഞു.!
മസ്കത്ത്: തണുപ്പുകാലത്തിന്റെ വരവറിയിച്ച് സുൽത്താനേറ്റിൽ സുഹൈൽ നക്ഷത്രം തെളിഞ്ഞു. കൊടും ചൂടിന്റെ അവസാനത്തെയും മിത കാലാവസ്ഥയുടെ തുടക്കത്തെയും സൂചിപ്പിക്കുന്നതാണ് ഈ നക്ഷത്രം. ഒമാൻ അസ്ട്രോണമിക്കൽ സൊസൈറ്റിയിലെ സാലിം സെയ്ഫ് അൽസിയാബിയാണ് നക്ഷത്രം പ്രത്യക്ഷപ്പെട്ടതായി സ്ഥിരീകരിച്ചത്.






























