
യുഎഇയിലെ ആദ്യ ‘ഡിസ്കൗണ്ട് മരുന്നു കട’യുമായി മലയാളി.
ദുബായ് : യുഎഇയിലെ ആദ്യത്തെ ഡിസ്‌കൗണ്ട് മരുന്നുകടയായ ഫാർമസി ഫോർ ലെസിന് ദുബായ് ഔട്ട്‌ലെറ്റ് മാളിൽ മലയാളികളുടെ ഉടമസ്ഥതയിലുള്ള ലൈഫ് ഫാർമസി തുടക്കം കുറിച്ചു. എല്ലാ മരുന്നുൽപന്നങ്ങൾക്കും വിലക്കുറവ് വാഗ്ദാനം ചെയ്യുന്നതാണ് പുതിയ ഫാർമസി.






























