
പരീക്ഷണ അടിസ്ഥാനത്തിൽ സർവീസിന് അബുദാബി– ദുബായ് ഷെയർ ടാക്സി.
ദുബായ് : അബുദാബിക്കും ദുബായിക്കും ഇടയിൽ ഷെയർ ടാക്സി സർവീസ് നടത്താൻ ആർടിഎ തീരുമാനിച്ചു. 6 മാസത്തേക്ക് പരീക്ഷണ അടിസ്ഥാനത്തിലാണ് സർവീസ്. ഇബ്നു ബത്തൂത്ത മാളിൽ നിന്നു അബുദാബി അൽ വഹ്ദാ മാളിലേക്കാണ് സർവീസ്.






























