
വിവിധ വിലായത്തുകളിൽ മഴ; താപനില താഴ്ന്നു
മസ്കത്ത്: അസ്ഥിരകാലാവസ്ഥയുടെ ഭാഗമായി ഒമാന്റെ വടക്കൻ ഗവർണറേറ്റുകളിലെ വിവിധ വിലായത്തുകളിൽ മഴ ലഭിച്ചു. പലയിടത്തും കാറ്റിന്റെ അകമ്പടിയോടെയായിരുന്നു മഴ പെയ്തത്. അനിഷ്ട സംഭവങ്ങളൊന്നും എവിടെനിന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സുവൈഖ്, റുസ്താഖ്, ബൗഷർ എന്നീ വിലായത്തുകളിലാണ്






























