
സൗദിയിൽ അവയവദാനത്തിൽ വർധനവ്.
റിയാദ് : സൗദി അറേബ്യയിൽ അവയവദാനത്തിന് തയ്യാറാകുന്നവരുടെ എണ്ണത്തിൽ വലിയ വർധനവ് രേഖപ്പെടുത്തുന്നു. സൗദി സെന്റർ ഫോർ ഓർഗൻ ട്രാൻസ്പ്ലാൻറേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2024 ൽ ജീവിച്ചിരിക്കുന്നവരിൽ നിന്ന് 1,706 അവയവങ്ങൾ മാറ്റിവച്ചു.






























