
സാമ്പത്തിക ശീലങ്ങള്‍ വിവാഹത്തിനു ശേഷം
പണം ചെലവഴിക്കുകയും സമ്പാദിക്കുകയും ചെയ്യുന്നതു സംബന്ധിച്ച ശീലങ്ങള്‍ ഓരോ വ്യക്തിയുടെയും സാമ്പത്തിക പശ്ചാത്തലത്തിന് അനുസൃതമായി വ്യത്യസ്‌തമായിരിക്കാം

പണം ചെലവഴിക്കുകയും സമ്പാദിക്കുകയും ചെയ്യുന്നതു സംബന്ധിച്ച ശീലങ്ങള്‍ ഓരോ വ്യക്തിയുടെയും സാമ്പത്തിക പശ്ചാത്തലത്തിന് അനുസൃതമായി വ്യത്യസ്‌തമായിരിക്കാം

ഓണത്തിന് ഉപവസിച്ചു ഹോമിയോപതിക്ക് ആദരം അര്‍പ്പിച്ച കാവാലം നഗരവാസികള്‍ക്ക് ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ നല്‍കിയതിനാല്‍ ചുറ്റുവട്ടങ്ങളിലെല്ലാം നൂറു കണക്കിന് കോവിഡ് കേസുകളുണ്ടായിട്ടും കേവലം 59 പേര്‍ മാത്രാണ് കൊവിഡ് പോസിറ്റീവ് ആയത്.

രോഗികളും കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്. കോവിഡ് കാലത്ത് ശ്വാസകോശ പ്രശ്നങ്ങള്‍ വലിയ ആരോഗ്യ പ്രശ്നമാകുമ്പോള്‍ എല്ലാവരും ഈ രോഗത്തെ കുറിച്ചറിയണമെന്നും മന്ത്രി വ്യക്തമാക്കി.

പ്രമേഹ രോഗികള്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പതിവായി നിരീക്ഷിക്കുക

കോവിഡ് ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന അസുഖമായതിനാല്‍ ശ്വസന വ്യായാമങ്ങള്‍ ചെയ്യുന്നത് ഏറെ ഗുണം ചെയ്യുമെന്ന് ആരോഗ്യ വകുപ്പ്.

ഭക്ഷണം ഒരു വികാരമായി മാറുന്നതാണ് അറേബ്യന്‍ സല്‍ക്കാരത്തിന്റെ മാജിക്

വീഡിയോ കോണ്‍ഫറന്‍സ് വഴി ഡോക്ടറോട് നേരിട്ട് രോഗ വിവരത്തെപ്പറ്റി സംസാരിക്കാവുന്നതാണ്.

സംസ്ഥാനത്ത് ആദ്യമായാണ് സര്‍ക്കാര്‍ മേഖലയില്‍ ഒക്യുലര്‍ ഓങ്കോളജി വിഭാഗം സ്ഥാപിക്കുന്നത്. മുതിര്‍ന്നവരിലും കുട്ടികളിലും കണ്ണുകളില്‍ അപൂര്‍വമായി കാണുന്ന കാന്‍സറിന്റെ അത്യാധുനിക ചികിത്സയ്ക്കായാണ് ഈ വിഭാഗം സജ്ജമാക്കുന്നത്

കേരളത്തില്‍ രക്താതിമര്‍ദ്ദമുള്ളവരുടേയും ഹൃദയസംബന്ധമായ രോഗങ്ങളുള്ളവരുടേയും എണ്ണം വളരെ കൂടുതലായതിനാല്‍ സ്‌ട്രോക്ക് അഥവാ പക്ഷാഘാതം ബാധിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.

ഡോ വൈശാഖ് വി നയിക്കുന്ന ആയുര്‍വേദ ക്ലിനികില്‍ പരിചയസമ്പന്നരായ ആയുര്‍വേദ തെറാപ്പിസ്റ്റുകളാണുള്ളത്. നാല് ചികിത്സാ മുറികള്‍, ഡോക്ടറുടെ കണ്‍സള്‍ട്ടേഷന്‍ റൂം, സ്റ്റോര്‍ റൂ, വിശാലമായ സ്വീകരണമുറി എന്നിവകൊണ്ട് വിപുലമാണ് ‘കേരള ആയുരാരോഗ്യ’.

ഒന്നു വന്നു പൊയ്ക്കോട്ടെ എന്നു നിസ്സാരമായി കരുതാവുന്ന ഒരു രോഗമല്ല കോവിഡ്. ചെറുതായി വന്നു പോയി കഴിഞ്ഞാൽ എന്നത്തേക്കും പ്രതിരോധം ഉണ്ടാകുമല്ലോ എന്നു കരുതുന്നതും തെറ്റിദ്ധാരണ തന്നെ.

വീടുകളില്‍ നിര്‍മിക്കുന്ന കേക്കുള്‍പ്പെടെ ഭക്ഷ്യവസ്തുക്കള്‍ക്ക് ഇനി ലൈസന്‍സും രജിസ്‌ട്രേഷനും നിര്‍ബന്ധം. ലൈസന്‍സില്ലാതെ വീടുകളില്‍ ഭക്ഷ്യ വസ്തുക്കളുടെ വിതരണമോ നിര്‍മാണമോ വില്‍പനയോ നടത്തിയാല്‍ കര്‍ശന നടപടിയെടുക്കും. ഇവര്‍ 2006 ലെ ഭക്ഷ്യ സുരക്ഷാ നിയമം അനുസരിച്ചുള്ള രജിസ്‌ട്രേഷനോ ലൈസന്‍സോ എടുക്കണം.

മണത്തിനും രുചിക്കും ശേഷം കേൾവിയേയും കൊവിഡ് 19 ബാധിക്കുമെന്ന് പ്രമുഖ ഇ.എൻ.ടി വിദഗ്ധനും ഐഎംഎ സംസ്ഥാന വൈസ് പ്രസിഡന്റുമായ ഡോ. സുൾഫി നൂഹു പറയുന്നു. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ഇ എൻ ടി ഡോക്ടർമാരുടെ ഒ പി കളിൽ വന്ന രോഗികളുടെ കേൾവി പരിശോധനയിലാണ് കൊവിഡ്19 മായുള്ള ബന്ധം വിലയിരുത്തപ്പെട്ടത്.

ജപ്പാന്, സ്പെയിന്, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നുള്ളവരെ മുന്‍നിറുത്തിയാണ് പഠനം നടത്തിയത്.

ഒക്ടോബര്‍ മാസം ആദ്യമാണ് കോവിഡ് വാക്സിന്‍ നിര്‍മാതാക്കളുടെ ഹ്രസ്വപട്ടികയില്‍ ജോണ്‍ ആന്റ് ജോണ്‍സണും ഇടം നേടിയത്

ലോകം ഒന്നാകെ കോവിഡ്19 മഹാമാരിക്കെതിരെ പോരാടുന്ന സമയത്താണ് ലോക മാനസികാരോഗ്യ ദിനം ഒക്‌ടോബര്‍ 10ന് ആചരിക്കുന്നത്. ‘എല്ലാവര്‍ക്കും മാനസികാരോഗ്യം, കൂടുതല്‍ നിക്ഷേപം, കൂടുതല്‍ പ്രാപ്യം ഏവര്‍ക്കും എവിടെയും’ എന്നതാണ് ഈ വര്‍ഷത്തെ മാനസികാരോഗ്യ ദിനാചരണത്തിന്റെ വിഷയം.

നിലവില്‍ മൂന്ന് വാക്സിനുകളുടെ പരീക്ഷണം നടക്കുകയാണ്. ഈ വാക്സിന്‍ വിജയിക്കുന്ന മുറയ്ക്കായിരിക്കും ഇത് ജനങ്ങളിലേക്ക് എത്തിക്കുക.

കലോറി കുറഞ്ഞ ആരോഗ്യകരമായ ഭക്ഷണമാണ് ഇവരുടെ ലക്ഷ്യം. വണ്ണം കുറയ്ക്കാന്‍ ജ്യൂസുകളും സലാഡും പ്രത്യേക ഡയറ്റുമെല്ലാം പരീക്ഷിക്കുന്നവരുടെ എണ്ണം ഏറുന്നു

ഇന്തോ-ജര്‍മന്‍ സഹകരണഫലമായി വികസിപ്പിച്ച നവീന മരുന്നാണ് വോക്‌സീല്‍ എന്നും ഇത് ഡയബറ്റിക് ഫൂട്ട് അള്‍സര്‍ ചികിത്സാ രീതിയെ മാറ്റിമറിക്കുകയും അവയവം മുറിച്ചു മാറ്റല്‍ തടയുകയും ചെയ്യുമെന്നും സൈറ്റോടൂള്‍സ് എജി, ജര്‍മനിയുടെ ചീഫ് സയന്റിഫിക് ഓഫീസര്‍ ഡോ. ഡിര്‍ക് കൈസര്‍ പറഞ്ഞു.

സംസ്ഥാനത്തെ ആരോഗ്യ പരിരക്ഷാ രംഗത്ത് വലിയ മാറ്റം ഉണ്ടാക്കാന്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക് (KASP) കഴിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ചികിത്സിക്കാന്‍ പണമില്ലാതെ വിഷമിക്കുന്ന പതിനായിരക്കണക്കിന് പേര്‍ക്കാണ് കാസ്പ് തുണയായത്. കുറഞ്ഞ കാലം കൊണ്ട് സാധാരണക്കാരായ 13,43,746 കുടുംബങ്ങള്‍ക്ക് പദ്ധതിയിലൂടെ ചികിത്സ നല്‍കാനായി.

രാജ്യത്തെ ആദ്യ വൈദ്യശാസ്ത്ര ഉപകരണ പാർക്കിന് കേരളത്തിൽ ഉടൻ തുടക്കമാകും. വൈദ്യശാസ്ത്ര ഉപകരണ വ്യവസായ മേഖലയിലെ നിരവധി ആവശ്യങ്ങൾ പരിഹരിക്കുന്നത് ലക്ഷ്യമിട്ടാണ് നീക്കം. മെഡിക്കൽ ഡിവൈസസ് പാർക്കിന്റെ ശിലാസ്ഥാപനം കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ 2020 സെപ്റ്റംബർ 24നു നിർവഹിക്കും.

ചെലവു കുറഞ്ഞ വെന്റിലേറ്ററിനായുള്ള അന്താരാഷ്ട്ര പ്രോജക്ടില്‍ സഹകരിക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്തിട്ടുള്ള സിനെര്‍ജിയ മീഡിയ ലാബിന് അവസരം. കൊവിഡ്-19 ന് എതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രാണ ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മ ഈ പ്രോജക്ട് നടപ്പാക്കുന്നത്.

തലസ്ഥാന നഗരിയിലെ ഏറ്റവും അധികം ശ്രദ്ധാകേന്ദ്രമായ രണ്ട് അത്യാഹിത വിഭാഗങ്ങള്‍ ശനിയാഴ്ച നാടിന് സമര്‍പ്പിക്കുകയാണ്. തിരുവനന്തപുരത്തേയും സമീപ ജില്ലകളിലേയും കന്യാകുമാരിയിലേയും ജനങ്ങളുടെ അവസാന ആശ്രയ കേന്ദ്രമായ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേയും കേരളത്തിലേയും തമിഴ്‌നാടിന്റെ അതിര്‍ത്തി ജില്ലകളിലേയും ജനങ്ങളുടെ അഭയകേന്ദ്രമായ റീജിയണല്‍ കാന്‍സര്‍ സെന്ററിന്റേയും നൂതന അത്യാഹിത വിഭാഗങ്ങളാണ് പ്രവര്‍ത്തനസജ്ജമാകുന്നത്.

അലോപ്പതിക്ക് പുറമെ ഹോമിയോയും ആയുര്‍വേദവും ആളുകള്‍ തേടിപ്പോകുന്നുണ്ട്

ന്യൂറോളജിക്കല്‍ ആയ ലക്ഷണങ്ങള്‍ കൂടുതല്‍ കൂടുതല്‍ പേടിപ്പിക്കുന്ന നിലയില്‍ കാണപ്പെടുന്നു എന്നാണ് കോലിഫോjര്‍ണിയ സര്‍വകലാശാലയിലെ ന്യൂറോശാസ്‌ത്രജ്ഞനായ അലിസണ്‍ മ്യുയോട്രി അഭിപ്രായപ്പെടുന്നു. ഗവേഷകരുടെ മുന്നിലുള്ള ഏറ്റവും സുപ്രധാന ചോദ്യങ്ങള്‍ ഇവയാണ്.

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ നൂതന സംവിധാനങ്ങളോടു കൂടിയ കാഷ്വാലിറ്റിയുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 19-ാം തീയതി രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കുന്നു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സഹകരണ, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും.

തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ സജ്ജമാക്കിയ പുതിയ അത്യാധുനിക കാഷ്വാലിറ്റി സംവിധാനത്തിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 19-ാം തീയതി വൈകുന്നേരം 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തും.

കണ്ണൂര്‍ തലശേരി മലബാര്‍ കാന്‍സര്‍ സെന്ററിനെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സ് & റിസര്‍ച്ച് ആയി വികസിപ്പിക്കാനുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 14-ാം തീയതി രാവിലെ 11.30ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കും. എ.എന്‍. ഷംസീര്‍ എം.എല്‍.എ., കെ. മുരളീധരന്‍ എം.പി. എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

പോഷണ മാസാചരണ ഉദ്ഘാടനവും പോഷണ കലവറ, പഴക്കൂട, ടെലി കണ്‍സള്‍ട്ടേഷന്‍, അനിമേഷന്‍ വീഡിയോ, ബോധവത്ക്കരണ കാമ്പയിന്‍ എന്നിവയുടെ സമാരംഭവും ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു.

മഹാമാരിക്കാലമാണ്…. രോഗത്തിന് പുറമെ പ്രതിസന്ധികൾ നിരവധി, പലതരം സങ്കീർണ്ണതകൾ മനസ്സിനെ ചുറ്റി വലിയുന്നുണ്ട്. പക്ഷെ ഏത് ദുരിത കാലത്തും സഹജീവികളെ ചേർത്തു നിർത്താൻ മറക്കരുത്. ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നവരെ , ഒറ്റയ്ക്കല്ല കൂടെയുണ്ട് എന്ന ആത്മ വിശ്വാസം പകർന്നു, കരുത്തോടെ മുന്നേറാനുള്ള ആത്മബലം കൊടുക്കേണ്ട സമയമാണിത് “.

രോഗിയുടെ ശ്വാസകോശത്തില്‍ കുടുങ്ങിയ ദന്തല്‍ ക്യാപ്പ് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഡോക്ടര്‍മാര്‍ വിജയകരമായി നീക്കം ചെയ്തു. കടുത്ത ചുമയും ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടുമായി ഗുരുതരാവസ്ഥയില്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ എത്തിച്ച കൊങ്ങോര്‍പ്പിള്ളി സ്വദേശി വിനോജ് (43)-ന്റെ ശ്വാസകോശത്തില്‍ നിന്നാണ് ആശുപത്രിയിലെ പള്‍മണറി മെഡിസിന്‍ വിഭാഗം ലീഡ് കണ്‍സള്‍ട്ടന്റ് ഡോ. പ്രവീണ്‍ വല്‍സലന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം ദന്തല്‍ ക്യാപ്പ് നീക്കം ചെയ്തത്.

വാർത്താ വിനിമയത്തിനു ഉപയോഗിക്കുന്ന റേഡിയോ തരംഗങ്ങൾ ആരോഗ്യത്തിന് ഹാനികരമാണെന്ന ധാരണ അടിസ്ഥാന രഹിതമാണെന്ന് ടെലികോം വകുപ്പ് വ്യക്തമാക്കി. റേഡിയോ തരംഗങ്ങളുടെ പരിധിയെപ്പറ്റി അന്താരാഷ്ട്ര ഏജൻസികൾ നൽകിയിട്ടുള്ള മാർഗ നിർദ്ദേശങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് കേന്ദ്ര സർക്കാരിന്റെ രൂപരേഖ മാനിച്ചാണ് രാജ്യത്തെ മൊബൈൽ ടവറുകൾ പ്രവർത്തിക്കുന്നതെന്ന് ടെലികോം വകുപ്പ് കേരള മേഖല സീനിയർ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ.പി.ടി.മാത്യു ഐ.ടി.എസ് പറഞ്ഞു.