English മലയാളം

Blog

ear

 

മണത്തിനും രുചിക്കും ശേഷം കേൾവിയേയും കൊവിഡ് 19 ബാധിക്കുമെന്ന് പ്രമുഖ ഇ.എൻ.ടി വിദ​ഗ്ധനും ഐഎംഎ സംസ്ഥാന വൈസ് പ്രസിഡന്റുമായ ഡോ. സുൾഫി നൂഹു പറയുന്നു. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ഇ എൻ ടി ഡോക്ടർമാരുടെ ഒ പി കളിൽ വന്ന രോഗികളുടെ കേൾവി പരിശോധനയിലാണ് കൊവിഡ്19 മായുള്ള ബന്ധം വിലയിരുത്തപ്പെട്ടത്.

സഡൻ സെൻസറി ന്യൂറൽ ഡെഥഫ്നസ് അഥവാ പെട്ടെന്ന് ഞരമ്പുകളെ ബാധിച്ചിട്ടുള്ള കേൾവിക്കുറവ് ഇ എൻ ടി ഒ പികളിൽ സാധാരണ കാണാറുള്ളതാണ്. അതിന് കൊവിഡ്19 മായുള്ള ബന്ധമാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. വളരെ വളരെ ചെറിയ ചില പഠനങ്ങൾ മാത്രമാണ് ഇപ്പോൾ നിലവിലുള്ളത് . മറ്റ് രോഗലക്ഷണങ്ങളൊന്നുമില്ലാതെ കേൾവി കുറവ് മാത്രമായി ആശുപത്രിയിലെത്തിയ ആൾക്കാരിൽ കേൾവിയുടെ ടെസ്റ്റ് ചെയ്തപ്പോഴാണ് കൊവിഡ് 19 ബന്ധം കണ്ടെത്താൻ കഴിഞ്ഞത്.

Also read:  ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു- പുതുതായി 10 ഹോട്ട് സ്‌പോട്ടുകളൾ

ലോകത്തിന്റെ പലസ്ഥലങ്ങളിലും കൊവിഡ് 19 ഭേദമായ ചില ആൾക്കാരിലും കേൾവിക്കുറവ് കണ്ടെത്തുകയുണ്ടായി. ആന്തരിക കർണത്തിൽ സെല്ലുകളിൽ ചെറിയ വ്യതിയാനങ്ങൾ വരുത്തുന്നു എന്നാണ് നിഗമനം.

Also read:  ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി കടന്നു

ഈ അറിവ് കൊവിഡ് 19 മായി ബന്ധപ്പെട്ട രോഗികളിൽ കേൾവി കുറവ് ഉണ്ടാകുമ്പോൾ സ്റ്റീറോയ്ഡ് ചികിത്സ ആദ്യമേ നൽകുന്നതിനു സഹായിക്കും. മിക്കപ്പോഴും കേൾവി തിരികെ ലഭിക്കുന്നതിന് ഈ അറിവ് സഹായകരമാകും ഇനിയും അറിഞ്ഞുകൂടാത്ത, തിരിച്ചറിയുവാനുള്ള, ഒട്ടനവധി വിശേഷങ്ങൾ കൊവിഡ്19 നുണ്ടെന്നുള്ളത് തീർച്ചയെന്നും ഡോക്ടർ പറയുന്നു.

Also read:  കോവിഡ് വ്യാപനം രൂക്ഷം: കോഴിക്കോട് നിയന്ത്രണങ്ങള്‍ കടുപ്പിക്കും

അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ശാസ്ത്ര ലോകത്തിന്റെ പുതിയ അറിവുകൾ കൊവിഡ്19 യുദ്ധം ചെയ്യുവാൻ കൂടുതൽ കൂടുതൽ സഹായിക്കും. 9 മാസം മുൻപ് ഉള്ള അറിവല്ല കോവിഡ് 19 നെ കുറിച്ച് ശാസ്ത്രലോകത്തിന് ഈ നിമിഷം. പുതിയ പുതിയ അറിവുകൾ വിജയത്തോടടുപ്പിക്കുമെന്നും ഡോക്ടർ പറയുന്നു.