English മലയാളം

Blog

financial planning

കെ.അരവിന്ദ്‌

വിവാഹം വ്യക്തി ജീവിതത്തിലെ ഒരു നാഴികകല്ലാണ്‌. വ്യക്തികളുടെ പല ശീലങ്ങളിലും അത്‌ മാറ്റങ്ങള്‍ക്ക്‌ വഴിവെക്കുന്നു. സാമ്പത്തിക ഇടപാടുകളിലും അത്‌ പ്രതിഫലിക്കാറുണ്ട്‌. വിവാഹത്തിന്‌ മുമ്പത്തേതു പോലെയായിരിക്കില്ല വിവാഹത്തിനു ശേഷമുള്ള സാമ്പത്തിക ശീലങ്ങള്‍. വിവാഹത്തിന്‌ മുമ്പ്‌ പല മുന്നൊരുക്കങ്ങളും നടത്തേണ്ടതുണ്ട്‌. സാമ്പത്തിക കാര്യങ്ങളിലും അത്‌ ആവശ്യമാണ്‌.

നിങ്ങളുടെ ജീവിത പങ്കാളിയുടെ കടബാധ്യത നിങ്ങളുടെ ഭാവി ജീവിതത്തിലെ സാമ്പത്തിക നിലവാരത്തെ ബാധിച്ചേക്കാം. അതുകൊണ്ടുതന്നെ ജീവിത പങ്കാളികള്‍ പരസ്‌പരം തങ്ങള്‍ക്കുള്ള ആസ്‌തിയെയും കടബാധ്യതയെയും കുറിച്ച്‌ വെളിപ്പെടുത്തിയിരിക്കണം. വിവാഹത്തിന്‌ മുമ്പ്‌ എടുത്ത വായ്‌പയുടെ തിരിച്ചടവ്‌ തുടരുന്നത്‌ ഭര്‍ത്താവോ ഭാര്യയോ മറ്റേയാളില്‍ നിന്നും മറച്ചുവെക്കേണ്ട കാര്യമല്ല. നിങ്ങളുടെ നിലവിലുള്ള കടബാധ്യത എത്രത്തോളമാണെന്ന്‌ മനസിലാക്കിയാല്‍ മാത്രമേ ഭാവി ജീവിതത്തെ കുറിച്ചുള്ള ആസൂത്രണം ഫലപ്രദമായി ചെയ്യാനാകൂ. ഭവനം, കാര്‍ തുടങ്ങിയവ വാങ്ങുന്നതിന്‌ നിലവിലുള്ള കടബാധ്യത തടസമാകുമോയെന്ന്‌ വിലയിരുത്തേണ്ടതുണ്ട്‌.

Also read:  നിയന്ത്രണങ്ങളോടെ രാജ്യത്തെ സ്‌കൂളുകള്‍ തുറക്കുന്നു; സമ്മിശ്ര പ്രതികരണം

ബാങ്ക്‌ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നത്‌ എങ്ങനെയെന്ന്‌ ജീവിത പങ്കാളികള്‍ തീരുമാനിക്കേണ്ടതുണ്ട്‌. വിവാഹത്തിന്‌ മുമ്പുള്ള ഇരുവരുടെയും അക്കൗണ്ടുകള്‍ പ്രത്യേകമായി തുടരണോ അതോ ജോയിന്റ്‌ അക്കൗണ്ടാണോ വേണ്ടതെന്നകാര്യം തീരുമാനിക്കണം. ഇരുവര്‍ക്കും ജോലിയുണ്ടായിരിക്കുകയും പ്രത്യേക സാലറി അക്കൗണ്ടുകള്‍ ആവശ്യമായിരിക്കുകയും ചെയ്യുമ്പോള്‍ ആ അക്കൗണ്ടുകള്‍ നിലനിര്‍ത്തിയേ മതിയാകൂ. എല്ലാ മാസവും ഒരു ജോയിന്റ്‌ അക്കൗണ്ടിലേക്ക്‌ നിശ്ചിത തുക ഇരുവരും ട്രാന്‍സ്‌ഫര്‍ ചെയ്‌താല്‍ ഭവന വായ്‌പയു ടെ ഇഎംഐ പോലുള്ള ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കാവുന്നതാണ്‌.

Also read:  രാ​ജ്യ​ത്ത് 24 മണിക്കൂറിനിടെ 48,916 പേ​ര്‍​ക്ക് രോ​ഗം; 13 ല​ക്ഷ​ത്തി​ല​ധി​കം കോ​വി​ഡ് ബാ​ധി​ത​ര്‍

വിവാഹത്തിനു ശേഷം ജീവിത പങ്കാളികള്‍ക്ക്‌ വ്യത്യസ്‌ത സാമ്പത്തിക ലക്ഷ്യങ്ങള്‍ ഉണ്ടാകുന്നത്‌ അസാധാരണമല്ല. പക്ഷേ നിങ്ങളുടെ പങ്കാളിക്ക്‌ അത്‌ ബോധ്യപ്പെടേണ്ടതുണ്ട്‌. ഉദാഹരണത്തിന്‌ നിങ്ങള്‍ സ്വതന്ത്രമായി ഒരു ഫ്രീലാന്‍സറായി ജോലി ചെയ്യാനും അതില്‍ നിന്നുള്ള താരതമ്യേന ചെറിയ വരുമാനം കൊണ്ട്‌ ജീവിത ചെലവുകള്‍ നിറവേറ്റാനും താല്‍പ്പര്യപ്പെടുന്ന ആളാണെന്നിരിക്കട്ടെ.

അതേസമയം നിങ്ങളുടെ ജീവിത പങ്കാളിക്ക്‌ അല്‍പ്പം കൂടി വലിയ ആഗ്രഹങ്ങളുണ്ടാകാം. അതിനായി കൂടുതല്‍ വരുമാനം വേണമെന്നും മെച്ചപ്പെട്ട സമ്പാദ്യം വേണമെന്നും ആഗ്രഹിക്കുന്നയാളാകാം. നിങ്ങള്‍ ചെലവേറിയ ദീര്‍ഘ യാത്രകളും അതിന്റെ ആഹ്ലാദങ്ങളും ഇഷ്‌ടപ്പെടുന്നയാളാണെങ്കില്‍ ജീവിത പങ്കാളി അത്തരം ചെലവുകള്‍ കുറച്ച്‌ നല്ല വീട്‌ പോലുള്ള ലക്ഷ്യങ്ങള്‍ കൈവരിക്കാനായി കൂടുതല്‍ പണം സമ്പാദിക്കാന്‍ ഇഷ്‌ടപ്പെടുന്നയാളാകാം. ഇത്തരം വ്യത്യസ്‌തമായ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ ജീവിത പങ്കാളികള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസ ങ്ങള്‍ക്ക്‌ വഴിവെച്ചേക്കാം.

Also read:  കോവിഡ് രോഗബാധിതർ ഒരു ലക്ഷം കടന്ന്‌ ആന്ധ്രയും കർണാടകയും

പണം ചെലവഴിക്കുകയും സമ്പാദിക്കുകയും ചെയ്യുന്നതു സംബന്ധിച്ച ശീലങ്ങള്‍ ഓരോ വ്യക്തിയുടെയും സാമ്പത്തിക പശ്ചാത്തലത്തിന്‌ അനുസൃതമായി വ്യത്യസ്‌തമായിരിക്കാം. ജീവിത പങ്കാളികള്‍ തമ്മില്‍ സാമ്പത്തിക ശീലങ്ങളിലുള്ള അന്തരം പൊരുത്തക്കേടുകള്‍ക്ക്‌ കാരണമാകാം.

ഒരാള്‍ ഒരു പ്രത്യേക കാര്യത്തിന്‌ ചെലവാക്കാന്‍ തുനിയുമ്പോള്‍ മറ്റേയാള്‍ക്ക്‌ അത്‌ സമ്പാദിക്കാവുന്ന പണം അമിതമായി ചെലവ്‌ ചെയ്‌തുകളയുന്നു എന്ന തോന്നലുണ്ടാക്കാം. ഇത്തരം സാഹചര്യങ്ങളില്‍ ഇരുവരും ചര്‍ച്ച ചെയ്‌ത്‌ ഇരുവര്‍ക്കും സ്വീകാര്യമായ ആരോഗ്യകരമായ സാമ്പത്തിക ശീലത്തിലേക്ക്‌ എത്താന്‍ ശ്രമിക്കേണ്ടതുണ്ട്‌.