Category: Kerala

സ്വര്‍ണക്കടത്ത്; സ്വപ്ന സുരേഷ് അടക്കം 12 പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് അടക്കം 12 പ്രതികളുടെ റിമാന്‍ഡ് കാലാവധി അടുത്ത മാസം എട്ടാം തീയതി വരെ നീട്ടി. കൊച്ചി എന്‍ഐഎ കോടതിയാണ് പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടിയത്. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് പ്രതികളെ ഹാജരാക്കിയത്. ജാമ്യം നല്‍കണമെന്ന് സ്വപ്ന സുരേഷ് വാദത്തിനിടെ ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് തള്ളുകയായിരുന്നു.

Read More »

കോടതിയില്‍ ഹാജരാകാതെ ശ്രീറാം വെങ്കിട്ടരാമന്‍; വഫ നജീം കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു

സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് ആയ കെ. എം. ബഷീറിനെ വാഹനമിടിച്ച്് കൊലപ്പെടുത്തിയ കേസില്‍ കോടതിയില്‍ ഹാജരാകാതെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന്‍. മൂന്ന് തവണ നോട്ടീസ് നല്‍കിയിട്ടും ഹാജരാകാത്ത ശ്രീറാം വെങ്കിട്ടരാമന്‍ അടുത്ത മാസം 12ന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (മൂന്ന്) അന്ത്യശാസനം നല്‍കി.

Read More »

തലസ്ഥാനത്ത് രണ്ട് കാഷ്വാലിറ്റികള്‍ ലോകോത്തര നിലവാരത്തിലേക്ക്

തലസ്ഥാന നഗരിയിലെ ഏറ്റവും അധികം ശ്രദ്ധാകേന്ദ്രമായ രണ്ട് അത്യാഹിത വിഭാഗങ്ങള്‍ ശനിയാഴ്ച നാടിന് സമര്‍പ്പിക്കുകയാണ്. തിരുവനന്തപുരത്തേയും സമീപ ജില്ലകളിലേയും കന്യാകുമാരിയിലേയും ജനങ്ങളുടെ അവസാന ആശ്രയ കേന്ദ്രമായ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേയും കേരളത്തിലേയും തമിഴ്‌നാടിന്റെ അതിര്‍ത്തി ജില്ലകളിലേയും ജനങ്ങളുടെ അഭയകേന്ദ്രമായ റീജിയണല്‍ കാന്‍സര്‍ സെന്ററിന്റേയും നൂതന അത്യാഹിത വിഭാഗങ്ങളാണ് പ്രവര്‍ത്തനസജ്ജമാകുന്നത്.

Read More »

ഡോക്ടറാവാന്‍ പഠിച്ച ഹരിശങ്കറിന്റെ ജീവിതം കളറാക്കിയത് പാട്ടുകള്‍

യുവ സംഗീത സംവിധായകര്‍ക്കൊപ്പമാണ് കൂടുതല്‍ വര്‍ക്ക് ചെയ്യുന്നത്. സമപ്രായക്കാരായതുകൊണ്ട് ഫ്രണ്ട്‌ലി ആയും സ്വാതന്ത്ര്യത്തോടെയും വര്‍ക്ക് ചെയ്യാന്‍ കഴിയുന്നുണ്ട്.

Read More »

ഈ കാലഘട്ടത്തിൽ സൈബർ സുരക്ഷ വെല്ലുവിളി നിറഞ്ഞത്; അജിത് ഡോവൽ

ഈ കാലഘട്ടത്തിൽ സൈബർ സുരക്ഷ വളെയേറെ വെല്ലുവിളി നിറഞ്ഞതാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ അഭിപ്രായപ്പെട്ടു. ഏത് തരത്തിലുമുള്ള സൈബർ ആക്രമങ്ങൾക്കും നമ്മൽ ഇരയാകാം. അതിനാൽ ഉത്തരവാദിത്വപരമായ രീതിയിൽ തന്നെ ഇന്റർനെറ്റിനെ സമീപിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊക്കൂൺ വെർച്വൽ കോഫറൻസിന്റെ ഭാ​ഗമായി കോവിഡാനന്തര കാലഘട്ടത്തിലെ സൈബർ സുരക്ഷയെക്കുറിച്ച് പ്രഭാക്ഷ നടത്തുകയായിരുന്നു അദ്ദേഹം.

Read More »

വെർച്വൽ രം​ഗത്ത് പുതു തരം​ഗം സൃഷ്ടിച്ച് കൊക്കൂൺ 13 എഡിഷൻ ആരംഭിച്ചു

കോവിഡ് മഹാമാരിക്ക് പോലും തടുക്കാനാകാത്ത വിധം ജന പിൻതുന്തണ കൊണ്ട് ശ്രദ്ധേയമായ കേരള പോലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കൊക്കൂൺ വെർച്വൽ സൈബർ കോൺഫറൻസിന് വ്യത്യസ്തമായ തുടക്കം. കഴിഞ്ഞ 12 എഡിഷനുകളിൽ നിന്നും വ്യത്യസ്തമായി കോവിഡിന്റെ പശ്ചാത്തലത്തിൽ ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെ 6000 ത്തിലധികം ഡെലി​ഗേറ്റുകളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള വെർച്വൽ എഡിഷന് തുടക്കമായി. സംസ്ഥാന ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കോൺഫറൻസ് ഉദ്ഘാടനം ചെയ്തു.

Read More »

രാജിവ് രവി-ആസിഫ് അലി കൂട്ടുകെട്ടില്‍ ‘കുറ്റവും ശിക്ഷയും’

ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ കുമാര്‍ വി ആര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആസിഫ് അലിക്ക് പുറമെ സണ്ണി വെയ്ന്‍, ഷറഫുദീന്‍, അലന്‍സിയര്‍, സെന്തില്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു.

Read More »

പ്രതിപക്ഷത്തിന്റേത് 100 ദിന അക്രമ പദ്ധതി: കോടിയേരി

കെ ടി ജലീലിനും എല്‍ഡിഎഫ് സര്‍ക്കാരിനുമെതിരെ നടത്തുന്ന ഖുര്‍ആന്‍വിരുദ്ധ യുഡിഎഫ്- ബിജെപി പ്രക്ഷോഭം ഗതികിട്ടാ പ്രേതമായി ഒടുങ്ങുമെന്നത് നിസ്തര്‍ക്കം

Read More »

മന്ത്രി എ.കെ ബാലന്റെ കാറിന് നേരെ യൂത്ത് കോൺഗ്രസ് അക്രമം: സ്ഫോടക വസ്തു എറിഞ്ഞു

പട്ടികജാതി ക്ഷേമ മന്ത്രി എ.കെ ബാലന്റെ കാറിന് നേരെ യൂത്ത് കോൺഗ്രസ് അക്രമം. സ്ഫോടക വസ്തു എറിഞ്ഞ ശേഷം യൂത്ത് കോൺഗ്രസുകാർ ചാടി വീഴുകയായിരുന്നു. ചവറ കെ.എം.എം.എല്‍ ന് സമീപം രാത്രിയോടെയാണ് സംഭവം. പതിനഞ്ചാളം വരുന്ന യൂത്ത് കോൺഗ്രസുകാർ വടികളുമായി കാറിലടിച്ചു.

Read More »

നടിയെ ആക്രമിച്ച കേസില്‍ നടന്‍ സിദ്ദിഖും നടി ഭാമയും കൂറുമാറി

നടിയെ ആക്രമിച്ച കേസില്‍ നടന്‍ സിദ്ദിഖും നടി ഭാമയും കൂറുമാറി. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷികളായിരുന്നു ഇരുവരും ഇന്ന് കോടതിയില്‍ ഹാജരായിരുന്നു.

Read More »

കുട്ടനാട് പാക്കേജ് രണ്ടാം ഘട്ടം പ്രഖ്യാപിച്ചു ; 2447 കോടി രൂപ വിവിധ പദ്ധതികൾക്ക്

കുട്ടനാട് പാക്കേജിന്റെ രണ്ടാം ഘട്ടത്തിൽ വിവിധ പദ്ധതികൾക്കായി 2447 കോടി രൂപ നീക്കി വച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം കുട്ടനാടിനായി കാര്യക്ഷമമായ ഇടപെടലാണ് നടത്തിയത്. ആദ്യ

Read More »

വിദ്യാസമ്പന്നരായ യുവാക്കൾ കൃഷിയിലേക്ക് ; സംസ്ഥാനത്തു കർഷകക്ഷേമ ബോർഡ് വരുന്നു

വിദ്യാസമ്പന്നരായ യുവതലമുറ കൃഷിയിലേക്ക് വരാൻ തുടങ്ങിയിട്ടുണ്ട്. പുതിയ സാങ്കേതിക വിദ്യയും നൂതന രീതികളും കേരളത്തിലെ കാർഷികമേഖലയിൽ ഇന്ന് വ്യാപകമാണ്. വീട്ടുമുറ്റത്തോ മട്ടുപ്പാവിലോ പച്ചക്കറികൃഷി ചെയ്യാത്ത കുടുംബങ്ങൾ കുറവാണ്. ജനങ്ങളുടെ താല്പര്യവും സർക്കാരിന്റെ പിന്തുണയും ഒത്തുചേർന്നാൽ

Read More »
pinarayi vijayan

വ്യാജവാർത്തകളുടെ വ്യാപനം ജനാധിപത്യത്തെ അപകടപ്പെടുത്തും: മുഖ്യമന്ത്രി

വ്യാജ വാർത്തകളുടെ വ്യാപനം ജനാധിപത്യത്തെ അപകടപെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വ്യാജ വാർത്തകൾ ഏതെങ്കിലും വ്യക്തികൾക്കോ സംഘടനകൾക്കോ സർക്കാരിനോ മാത്രം ദോഷമോ ഗുണമോ ചെയ്യുന്ന കാര്യമല്ല, സാമൂഹത്തിനെയാകെ ബാധിക്കുന്ന ഒരു വിപത്താണ്.

Read More »

എൻഐഎ വിളിപ്പിച്ചത്‌ സാക്ഷി മൊഴിയെടുക്കാൻ: മന്ത്രി കെ ടി ജലീൽ

ചോദ്യംചെയ്യാനല്ല, സാക്ഷിമൊഴി രേഖപ്പെടുത്താനാണ്‌ എൻഐഎ ആസ്ഥാനത്ത്‌ വിളിച്ചുവരുത്തിയതെന്ന്‌ മന്ത്രി കെ ടി ജലീൽ പറഞ്ഞു. നൽകിയ മൊഴി അന്വേഷണ ഏജൻസിക്കും തൃപ്‌തികരമാണെന്നാണ്‌ മനസിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചിയിലെ എൻഐഎ ആസ്ഥാനത്തുനിന്ന്‌ മടങ്ങുന്നതിനിടെ മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു

Read More »

പ്രശസ്ത സീരിയൽ നടൻ ശബരിനാഥ്  അന്തരിച്ചു

പ്രശസ്ത സീരിയൽ നടൻ ശബരിനാഥ് (43) തിരുവനന്തപുരത്തു അന്തരിച്ചു. ഹൃദയാഘാതം ആണ് മരണ കാരണം. തിരുവനന്തപുരം അരുവിക്കര സ്വദേശി ആണ് സ്വാമി അയ്യപ്പൻ. പാടാത്ത പൈങ്കിളി അടക്കം നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് സീരിയൽ അവാർഡ് ലഭിച്ചിട്ടുണ്ട്.

Read More »

സംസ്ഥാനത്ത് ഇന്ന് 4531 കോവിഡ് രോഗികള്‍; 2737 പേർക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 4351 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 820, കോഴിക്കോട് 545, എറണാകുളം 383, ആലപ്പുഴ 367, മലപ്പുറം 351, കാസര്‍ഗോഡ് 319, തൃശൂര്‍ 296, കണ്ണൂര്‍ 260, പാലക്കാട് 241, കൊല്ലം 218, കോട്ടയം 204, പത്തനംതിട്ട 136, വയനാട് 107, ഇടുക്കി 104 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Read More »

ചാണ്ടി സൂക്തങ്ങളും കേരളവും

അലോസരപ്പെടുത്തുന്ന അത്തരം തോന്നലുകളെ ഭംഗിയായി എങ്ങനെ മറച്ചുപിടിക്കാമെന്ന ദൗത്യം കൂടിയാണ് ആഘോഷങ്ങളുടെ വര്‍ണ്ണനകള്‍ നിറവേറ്റുന്നത്.

Read More »

ശമ്പളം തടഞ്ഞുവക്കുന്നതിനെതിരെ കെ ജി എം ഒ എ യുടെ ശക്തമായ പ്രതിഷേധം

ശമ്പളം തടഞ്ഞുവക്കുന്നതിനെതിരെ കെ ജി എം ഒ എ യുടെ ശക്തമായ പ്രതിഷേധം. സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം അതിൻറെ മൂർധന്യാവസ്ഥയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. രോഗം ആദ്യമായി റിപ്പോർട്ട് ചെയ്ത ജനുവരി മുതൽ കഴിഞ്ഞ ഒൻപത് മാസക്കാലമായി ഏറ്റവും അപകടകരമായ സാഹചര്യത്തിലാണ് ഈ പ്രതിരോധ പ്രവർത്തനങ്ങളുടെ മുന്നണിപ്പോരാളികളായ സർക്കാർ ഡോക്ടർമാരുൾപ്പടെയുള്ള ആരോഗ്യ പ്രവർത്തകൾ ജോലി ചെയ്തുവരുന്നത്.

Read More »

മന്ത്രി കെ ടി ജലീലിന്റെ എന്‍ഐഎ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി

സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് കൊച്ചി എന്‍ ഐഎ ഓഫീസില്‍ മന്ത്രി കെ ടി ജലീലിന്‍റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി.ചിരിച്ച്‌ കൊണ്ട് പുറത്തിറങ്ങിയ മന്ത്രി കാറില്‍ പുറത്തേക്ക് പോയി. പുറത്ത് പ്രതിഷേധവും തുടരുകയാണ്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്‍പില്‍ ചോദ്യം ചെയ്യലിന് ഹാജരായതു പോലെ അതീവ രഹസ്യമായി എന്‍ഐഎക്ക് മുമ്പിലും എത്താനായിരുന്നു മന്ത്രി കെടി ജലീല്‍ ശ്രമിച്ചത്.

Read More »
kamaruddin

ജൂവല്ലറി തട്ടിപ്പ്: കമറുദ്ദീൻ എംഎൽഎക്കെതിരെ കൂടുതൽ കേസുകൾ

ജ്വല്ലറി തട്ടിപ്പിൽ എം സി ഖമറുദ്ദീൻ എംഎൽഎക്കെതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നു. പയ്യന്നൂർ, ചന്തേര, കാസർകോട് സ്റ്റേഷനുകളിലായി ഇതുവരെ 53 കേസും ഹൊസ്ദുർഗ് മജിസ്‌ട്രേറ്റ് കോടതിയിൽ രണ്ടും കേസുമാണുള്ളത്. നിയമനടപടി ആരംഭിച്ചതോടെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ട്.

Read More »

തദ്ദേശ സ്ഥാപനങ്ങളുടെ നവീകരണത്തിലൂടെ ക്ഷേമ പ്രവർത്തനം ഊർജിതമാക്കും: മന്ത്രി എ.സി. മൊയ്തീൻ

ലൈഫ് അടക്കമുള്ള സർക്കാരിന്റെ പദ്ധതികൾ വിജയകരമായി നടപ്പാക്കുന്നതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്തുത്യർഹമായ പ്രവർത്തനമാണു നടത്തിയതെന്നു മന്ത്രി ചൂണ്ടിക്കാട്ടി.

Read More »

ചാക്കോച്ചൻ -മാർട്ടിൻ പ്രക്കാട്ട് ടീം ഒന്നിക്കുന്ന ത്രില്ലർ ചിത്രം ” നായാട്ട് “

ചാക്കോച്ചൻ -മാർട്ടിൻ പ്രക്കാട്ട് ടീം ഒന്നിക്കുന്ന ത്രില്ലർ ചിത്രം ” നായാട്ട് ” ചിത്രീകരണത്തിനൊരുങ്ങുന്നു. ബെസ്റ്റ്അക്ടർ, എ ബി സി ഡി, ചാർളി എന്നീ മൂന്ന് വൻ വിജയങ്ങൾക്ക് ശേഷം 5 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മാർട്ടിൻ പ്രക്കാട്ട് വീണ്ടും സംവിധായക കുപ്പായം അണിയുന്നത് എന്നത് ഏറ്റവും ശ്രദ്ധേയമായ കാര്യമാണ്. ഓരോ സിനിമ കഴിയുമ്പോളും തന്റെ ലെവൽ കൂട്ടുന്ന സംവിധായകൻ ഇവിടെയും അത് തുടരും എന്നാണ് പ്രതീക്ഷ.

Read More »

പാലക്കാട് യൂത്ത് കോണ്‍ഗ്രസിന്റെ വ്യാപക അക്രമം; പോലീസുകാരന്റെ മുഖത്തേക്ക് കല്ലേറ്, കൈ തല്ലിയൊടിച്ചു

ടൗണ്‍ നോര്‍ത്ത് സ്റ്റേഷനിലെ സിപിഒ ലിജുവിന് മുഖത്ത് കവിളിലും താടിയിലും സാരമായ പരിക്കേറ്റു.

Read More »

പ്രതിപക്ഷ സമരം: 30 ഓളം പോലീസുകാര്‍ക്ക് പരിക്ക്

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു നടക്കുന്ന ആള്‍കൂട്ട സമരങ്ങള്‍ രോഗ് വ്യാപന ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്. മാസ്‌ക് ധരിക്കാതെയും സാമൂഹ്യ അകലം പാലിക്കാതെയുമാണ് സമരക്കാര്‍ എത്തുന്നത്.

Read More »

രാജ്യാന്തര ചലച്ചിത്രമേള 2021 ഫെബ്രുവരി 12 മുതൽ 19 വരെ

25-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള 2021 ഫെബ്രുവരിയിലേക്ക് മാറ്റി. സാധാരണ ഡിസംബർ മാസത്തിൽ നടക്കാറുള്ള ചലച്ചിത്രമേള നിലവിലെ കോവിഡ് സാഹചര്യങ്ങളെ തുടർന്നാണ് അടുത്ത വർഷത്തേക്ക് മാറ്റിയത്.

Read More »

ഈ അസംബന്ധ സമരനാടകം അവസാനിപ്പിക്കണം; പുരോഗമന കലാ സാഹിത്യ സംഘം

മരണത്തിൻ്റെ വ്യാപാരികൾ തെരുവിൽ നടത്തുന്ന കുരുതിയാട്ടത്തിനെതിരെ ജനങ്ങൾ ഒന്നിച്ച് വിരൽ ചൂണ്ടണമെന്നും പുരോഗമന കലാ സാഹിത്യ സംഘം ചൂണ്ടിക്കാട്ടി.

Read More »

വി മുരളീധരന്റെ സാമ്പത്തിക സ്രോതസ്സുകള്‍ അന്വേഷിക്കണമെന്ന് എന്‍ഫോഴ്‌മെന്റിന് പരാതി

ഒരു രൂപപോലും നീക്കിയിരിപ്പില്ലെന്ന് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സത്യവാങ്മൂലം നല്‍കിയ മുരളീധരന്റെ കഴക്കൂട്ടത്തും ഡല്‍ഹിയിലുമുള്ള ഓഫീസുകളിലായി പന്ത്രണ്ടോളം ജീവനക്കാര്‍ ജോലിചെയ്യുന്നുണ്ട്.

Read More »