English മലയാളം

Blog

swapna gold

 

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് അടക്കം 12 പ്രതികളുടെ റിമാന്‍ഡ് കാലാവധി അടുത്ത മാസം എട്ടാം തീയതി വരെ നീട്ടി. കൊച്ചി എന്‍ഐഎ കോടതിയാണ് പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടിയത്. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് പ്രതികളെ ഹാജരാക്കിയത്. ജാമ്യം നല്‍കണമെന്ന് സ്വപ്ന സുരേഷ് വാദത്തിനിടെ ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് തള്ളുകയായിരുന്നു.

Also read:  സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

ശാരീരിക അവശതകളുണ്ടെന്നും, പ്രയാസങ്ങളുണ്ടെന്നും, അതിനാല്‍ ജാമ്യം തരണമെന്നും സ്വപ്ന സുരേഷ് കോടതിയില്‍ പറഞ്ഞു. എന്നാല്‍ ജാമ്യ അപേക്ഷ തള്ളിയ കോടതി, സ്വപ്നയ്ക്ക് ബന്ധുക്കളെ കാണാന്‍ അനുമതി നല്‍കാന്‍ ജയിലധികൃതരോട് നിര്‍ദേശിച്ചു. എന്‍ഐഎ കസ്റ്റഡിയില്‍ ഉള്ള 4 പ്രതികളെയും അടുത്ത മാസം 10 വരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. സന്ദീപ് നായര്‍, മുഹമ്മദ് അന്‍വര്‍, ഷമീം, മുഹമ്മദ് അലി, എന്നിവരെ ആണ് റിമാന്‍ഡ് ചെയ്തത്.