Category: Breaking News

വിമാനത്താവളം അദാനിക്ക്‌ നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന്‌ സിപിഐ.എം

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനിക്ക്‌ നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു. പ്രത്യേക കമ്പനി രൂപീകരിച്ച്‌ കൊച്ചി-കണ്ണൂര്‍ മോഡലില്‍ തിരുവനന്തപുരം വിമാനത്താവളത്തെ ആധുനികവത്‌ക്കരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രം അനുവദിക്കണമെന്ന്‌ ആവശ്യപ്പെടുന്നു.

Read More »

പ്രവേശന പരീക്ഷകള്‍ എഴുതുന്നവര്‍ കോവിഡില്ലെന്ന സത്യവാങ്മൂലം നല്‍കണം

സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെയുള്ള തീയതികളിലാണ് പരീക്ഷ നടക്കുന്നത്. ഏകദേശം ഇരുപത്തിയഞ്ച് ലക്ഷത്തോളം പേരാണ് പരീക്ഷ എഴുതുന്നത്.

Read More »

സുപ്രീം കോടതി ഇന്ന് മുതൽ ഭാഗികമായി തുറക്കുന്നു

കോവിഡ് ഭീതിയിൽ അടച്ചിട്ട രാജ്യത്തെ പരമോന്നത കോടതി ഇന്ന് വീണ്ടും തുറക്കും. പരീക്ഷണാടിസ്ഥാനത്തില്‍ ഭാഗികമായാണ് സുപ്രീം കോടതി തുറക്കുന്നത്. 14 ദിവസത്തേക്കാണ് കോടതികൾ ഇന്ന് മുതൽ തുറക്കുന്നത്. 14 ദിവസത്തിന് ശേഷം സാഹചര്യങ്ങള്‍ പരിശോധിച്ചാകും മറ്റ് കോടതികള്‍ കൂടി തുറക്കുന്നകാര്യം തീരുമാനിക്കുക.

Read More »

കായംകുളം കൊലപാതകം; കോണ്‍​ഗ്രസ് കൗണ്‍സിലര്‍ അറസ്റ്റില്‍

കായംകുളത്ത്  സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ കോണ്‍​ഗ്രസ് കൗണ്‍സിലറെ പൊലീസ് അറസ്റ്റ് ചെയ്തു. കൗണ്‍സിലര്‍ കാവില്‍ നിസാം ആണ് അറസ്റ്റിലായത്. മുഖ്യപ്രതി മുജീബിനെ ബൈക്കില്‍ രക്ഷപ്പെടാന്‍ സഹായിച്ചത് കാവില്‍ നിസാമാണെന്ന് പൊലീസ് പറഞ്ഞു. കുറ്റകൃത്യം നടന്നത് അറി‍ഞ്ഞിട്ടും നിസാം പൊലീസില്‍ അറിയിച്ചില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

Read More »

രാജ്യത്ത് 24 മണിക്കൂറിനിടെ 69,652 പേര്‍ക്ക് കോവിഡ്; 977 മരണം

ഇന്ത്യയില്‍ പ്രതിദിന കോവിഡ് രോ​ഗികളുടെ എണ്ണം 70,000 ലേക്ക്. 24 മണിക്കൂറിനിടെ 69,652 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒറ്റദിവസം ഇത്രയുമധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്നത് ഇതാദ്യം.ഈ സമയത്ത് 977 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

Read More »

സം​സ്ഥാ​ന​ത്ത് നാ​ല് കോവിഡ് മ​ര​ണ​ങ്ങ​ള്‍ കൂ​ടി

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്നു. ഇ​ന്ന് നാ​ലു മ​ര​ണ​ങ്ങ​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. കോ​ഴി​ക്കോ​ട്, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​ക​ളാ​ണ് മ​രി​ച്ച​ത്. കോ​ഴി​ക്കോ​ട് മാ​വൂ​ര്‍ സ്വ​ദേ​ശി ബ​ഷീ​ര്‍, കോ​ട്ട​യം വ​ട​വാ​തൂ​ര്‍ സ്വ​ദേ​ശി ച​ന്ദ്ര​ന്‍, പ​ത്ത​നം​തി​ട്ട പ്ര​മാ​ടം സ്വ​ദേ​ശി പു​രു​ഷോ​ത്ത​മ​ന്‍ (70), കാ​സ​ര്‍​ഗോ​ഡ് തൃ​ക്ക​രി​പ്പൂ​ര്‍ ഇ​യ്യ​ക്കാ​ട് സ്വ​ദേ​ശി പി. ​വി​ജ​യ​കു​മാ​ര്‍ (55) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

Read More »

ഭവന പദ്ധതിക്കായി യുണിടാക് നല്‍കിയ കമ്മീഷന്‍ 4 കോടി 25 ലക്ഷം

വടക്കാഞ്ചേരി ഭവന പദ്ധതിക്കായി യുണിടാക് നല്‍കിയ കമ്മീഷന്‍ 4 കോടി 25 ലക്ഷം രൂപ എന്ന് റിപ്പോർട്ട്‌. അതിൽ 75 ലക്ഷം രൂപ സന്ദീപ് നായരുടെ അക്കൗണ്ടിലേക്ക് കൈമാറി . മൂന്നര കോടി രൂപ

Read More »

സംസ്ഥാനത്ത് ഇന്ന് രണ്ടായിരം കടന്ന് കോവിഡ്; 2333 പേര്‍ക്ക് രോഗം, 2151 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

സംസ്ഥാനത്ത് ഇന്ന് 2333 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.7 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 98 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2151 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 53 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

Read More »

ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ അധ്യക്ഷ സ്ഥാനത്തേക്ക് വരട്ടെ: പ്രിയങ്ക ഗാന്ധി

പാര്‍ട്ടിക്ക് മറ്റൊരു പ്രസിഡന്റ് ഉണ്ടായാല്‍ അദ്ദേഹം എന്റെ ബോസ് ആയിരിക്കും. ഞാന്‍ ഉത്തര്‍പ്രദേശില്‍ അല്ല ആന്‍ഡമാന്‍, നിക്കോബാറിലാണ് നില്‍ക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞാല്‍, ഞാന്‍ സന്തോഷത്തോടെ അങ്ങോട്ടേക്ക് പോകും.’- പ്രിയങ്ക പറയുന്നു.

Read More »

നിഫ്‌റ്റി 11,400ന്‌ മുകളില്‍ ക്ലോസ്‌ ചെയ്‌തു

സെന്‍സെക്‌സ്‌ 86 പോയിന്റും നിഫ്‌റ്റി 23 പോയിന്റും ഉയര്‍ന്നു. നിഫ്‌റ്റി 11,400 പോയിന്റിന്‌ മുകളില്‍ ക്ലോസ്‌ ചെയ്‌തത്‌ ഓഹരി വിപണി കുതിപ്പ്‌ തുടരുമെന്ന സൂചനയാണ്‌ നല്‍കുന്നത്‌.

Read More »

ചെക്ക് കേസ്: നടന്‍ റിസബാവയ്‌ക്ക് അറസ്റ്റ് വാറന്റ്

എളമക്കര സ്വദേശി സാദിഖില്‍ നിന്നും റിസബാവ 11 ലക്ഷം രൂപ കടംവാങ്ങിയിരുന്നു. ഈ തുകയ്ക്ക് നല്‍കിയ ചെക്ക് മടങ്ങിയതിനെ തുടര്‍ന്ന് സാദിഖ് കോടതിയെ സമീപിച്ചു.

Read More »

നിലപാട് മാറ്റി സര്‍ക്കാര്‍: കോവിഡ് രോഗികളുടെ ഫോണ്‍വിളി വിശദാംശങ്ങള്‍ ശേഖരിക്കില്ല

പ്രതിപക്ഷ നേതാവിന്റെ ഹര്‍ജി പരിഗണിക്കുന്നതിനിടെ ആണ് സര്‍ക്കാരിന്റെ നിലപാട് മാറ്റം. കേസ് വെള്ളിയാഴ്ച്ച പരിഗണിക്കും.

Read More »

സര്‍ക്കാരിന്റെ താല്‍ക്കാലിക നിയമനങ്ങള്‍ തടയാനാകില്ല: പിഎസ്‌സി ചെയര്‍മാന്‍

പരീക്ഷാരീതി മാറുന്നതോടെ രണ്ടാംഘട്ട പരീക്ഷയ്ക്ക് എത്തുന്നവര്‍ മികവുള്ളവരാകുമെന്നും കഴിവുള്ളവര്‍ നിയമനത്തിന് യോഗ്യത നേടുമെന്നും പിഎസ്‌സി ചെയര്‍മാന്‍ പറഞ്ഞു

Read More »

സുശാന്തിന്റെ മരണം: സിബിഐ അന്വേഷണത്തിന് സുപ്രീംകോടതിയുടെ അനുമതി

കേസ് മുംബൈയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുശാന്തിന്റെ കാമുകി റയ ചക്രവര്‍ത്തി സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് ഋഷികേശ് ആണ് വിധി പറഞ്ഞത്.

Read More »

ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം പ്രതിമാസം അടയ്ക്കാം

പ്രതിമാസം പ്രീമിയം അടയ്ക്കുമ്പോള്‍ അടിസ്ഥാന പ്രീമിയത്തില്‍ വര്‍ധനയുണ്ടാകില്ലെങ്കിലും വാര്‍ഷികാടിസ്ഥാനത്തില്‍ അടയ്ക്കുമ്പോള്‍ വരുന്ന മൊത്തം പ്രീമിയവുമായി താരതമ്യം ചെയ്യുമ്പോള്‍ നേരിയ വര്‍ധനയുണ്ടാകാം.

Read More »

സംസ്ഥാനത്ത് ഇന്ന് കോവിഡ് മരണം നാലായി; കോഴിക്കോട് മരിച്ചത് മൂന്നു പേര്‍

  സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചു. മുഹമ്മദ് ഇഖ്ബാല്‍, എന്തീന്‍കുട്ടി, അഹമ്മദ് ഹംസ, ക്ലീറ്റസ് എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചാണ് മുഹമ്മദ് ഇഖ്ബാല്‍, എന്തീന്‍കുട്ടി, അഹമ്മദ് ഹംസ

Read More »

മാലിയില്‍ പട്ടാള അട്ടിമറി; പ്രസിഡന്റ് ഇബ്രാഹിം ബൗബകര്‍ രാജിവെച്ചു

പട്ടാളം തടവിലാക്കിയതിന് പിന്നാലെ മാലി പ്രസിഡന്റ് ഇബ്രാഹിം ബൗബകര്‍ കെയ്റ്റ രാജിവെച്ചു. ഒരു രക്തച്ചൊരിച്ചില്‍ ഒഴിവാക്കുന്നതിനായാണ് താന്‍ രാജിവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാസങ്ങളോളം നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്കും അട്ടിമറി ശ്രമങ്ങള്‍ക്കുമൊടുവിലാണ് സൈന്യം പ്രസിഡന്റിനെ തടവിലാക്കിയത്.

Read More »

രാജ്യത്ത് 24 മണിക്കൂറിനിടെ 64,531 പുതിയ കേസുകള്‍; 1092 മരണം

രാജ്യത്ത് കോവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്നു.24 മണിക്കൂറിനിടെ 1092 മരണവും, 64,531 പുതിയ കേസുകളുമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ആകെ കോവിഡ് കേസുകള്‍ 27,67,274 ആയി. 52,889 പേരാണ് വൈറസ് ബാധ മൂലം മരണത്തിന് കീഴടങ്ങിയത്.

Read More »

രാജ്യത്തെ സിനിമാ തീയേറ്ററുകള്‍ തുറക്കാം; കേന്ദ്രത്തിന് ശുപാര്‍ശ നല്‍കി ഉന്നതാധികാര സമിതി

കോവിഡ് അണ്‍ലോക് ഘട്ടവുമായി ബന്ധപ്പെട്ട് സിനിമാ തീയേറ്റര്‍ തുറക്കാമെന്ന് ശുപാര്‍ശ. കേന്ദ്രസര്‍ക്കാര്‍ നിയമിച്ച ഉന്നതാധികാര സമിതിയാണ് ശുപാര്‍ശ സമര്‍പ്പിച്ചിരിക്കുന്നത്. ലോക്ഡൗണ്‍ ഘട്ടം ഘട്ടമായി മാറ്റിക്കൊണ്ടിരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സിനിമാ തീയറ്ററുകള്‍, മാളുകള്‍, വ്യായാമശാലകള്‍, നീന്തല്‍ക്കുളങ്ങള്‍ എന്നിവ ഉപയോഗിക്കാന്‍ അനുവാദം നല്‍കിയിട്ടില്ല.

Read More »

തമി​ഴ്നാ​ട്ടി​ല്‍‌ കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷം ;​മര​ണ സം​ഖ്യ 6,007 ആ​യി

തമി​ഴ്നാ​ട്ടി​ല്‍‌ കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. ഇ​ന്ന് സം​സ്ഥാ​ന​ത്ത് 5,709 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 3,49,654 ആ​യി ഉ​യ​ര്‍​ന്നു. 121 മ​ര​ണ​ങ്ങ​ളും ഇ​ന്ന് റി​പ്പോ​ര്‍​ട്ട് ചെ​യ്തു. മ​ര​ണ

Read More »

സംസ്ഥാനത്ത് ഇന്ന് 1758 പേര്‍ക്ക് കോവിഡ്; 1365 പേര്‍ക്ക് രോഗമുക്തി

6 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 8ന് മരണമടഞ്ഞ പാലക്കാട് വിളയൂര്‍ സ്വദേശിനി പാത്തുമ്മ (76), ആഗസ്റ്റ് 11ന് മരണമടഞ്ഞ വയനാട് കാരക്കാമല സ്വദേശി മൊയ്തു (59), ആഗസ്റ്റ് 12ന് മരണമടഞ്ഞ കോഴിക്കോട് ചേളാവൂര്‍ സ്വദേശിനി കൗസു (65), ആഗസ്റ്റ് 15ന് മരണമടഞ്ഞ കോഴിക്കോട് ബേപ്പൂര്‍ സ്വദേശിനി രാജലക്ഷ്മി (61), ആഗസ്റ്റ് 16ന് മരണമടഞ്ഞ തിരുവനന്തപുരം കൊല്ലപ്പുറം സ്വദേശിനി വിജയ (32), ആഗസ്റ്റ് 2ന് മരണമടഞ്ഞ തിരുവനന്തപുരം സ്വദേശി സത്യന്‍ (54) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 175 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

Read More »

തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ രാജിവച്ചു

തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ രാജിവച്ചു. ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്കിന്റെ(എ.ഡി.ബി) വൈസ് പ്രസിഡണ്ട് സ്ഥാനം ഏറ്റെടുക്കാനായാണ് രാജി സമര്‍പ്പിച്ചിരിക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ അടുത്ത വര്‍ഷം വിരമിക്കുമ്പോള്‍ ആ പദവിയില്‍ എത്തേണ്ടിയിരുന്നത് അശോക് ലവാസയായിരുന്നു.

Read More »

പെട്ടിമുടി ദുരന്തം: മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

  ഇടുക്കി: രാജമല പെട്ടിമുടി ദുരന്തത്തില്‍ മരണപ്പെട്ട മൂന്നുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇന്ന് രാവിലെ മുതല്‍ ആരംഭിച്ച തിരച്ചിലിലാണ് ഒരു ആണ്‍കുട്ടിയുടെ അടക്കം മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതില്‍ ഭാരത് രാജിന്റെ മകന്‍

Read More »

സെന്‍സെക്‌സ്‌ 477 പോയിന്റ്‌ ഉയര്‍ന്ന്‌ 38,500ന്‌ മുകളില്‍

ബിപിസിഎല്‍, ടെക്‌ മഹീന്ദ്ര, സിപ്ല, എച്ച്‌സിഎല്‍ ടെക്‌, ഗെയില്‍ എന്നിവയാണ്‌ നിഫ്‌റ്റിയിലെ ഏറ്റവും നഷ്‌ടം നേരിട്ട അഞ്ച്‌ ഓഹരികള്‍. ബിപിസിഎല്‍ 1.39 ശതമാനം ഇടിവ്‌ നേരിട്ടു.

Read More »
gold price increase

ഇന്നുമാത്രം 1,040 രൂപയുടെ വര്‍ധന; സ്വര്‍ണം പവന് 40,240 രൂപ

കോവിഡ് ലോക്ഡൗണിനെ തുടര്‍ന്നാണ് സ്വര്‍ണവില ആഗോളവിപണിയില്‍ ഉയര്‍ന്നത്. ഓഹരി വിപണിയേക്കാള്‍ സ്വര്‍ണത്തില്‍ നിക്ഷേപം കൂടിയതും യു.എസ്-ചൈന വ്യാപാര കരാര്‍ തര്‍ക്കവുമെല്ലാം സ്വര്‍ണവിലയില്‍ പ്രതിഫലിച്ചു.

Read More »

സത്യപാല്‍ മാലിക്ക് പുതിയ മേഘാലയ ഗവര്‍ണര്‍

നിലവിലെ ഗോവ ഗവര്‍ണ്ണര്‍ ശ്രീ.സത്യ പാല്‍ മാലിക്കിന്  സ്ഥലംമാറ്റം നല്‍കി മേഘാലയ ഗവര്‍ണര്‍ ആയി  നിയമിച്ചു. ഗവര്‍ണ്ണര്‍മാരുടെ നിയമനത്തിന മാറ്റത്തിന്‌ രാഷ്ട്രപതി ശ്രീ. രാം നാഥ് കോവിന്ദ് അംഗീകാരം നല്‍കി.

Read More »