English हिंदी

Blog

kerala death covid

 

സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചു. മുഹമ്മദ് ഇഖ്ബാല്‍, എന്തീന്‍കുട്ടി, അഹമ്മദ് ഹംസ, ക്ലീറ്റസ് എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചാണ് മുഹമ്മദ് ഇഖ്ബാല്‍, എന്തീന്‍കുട്ടി, അഹമ്മദ് ഹംസ എന്നിവര്‍ മരിച്ചത്. ഇന്നലെയാണ് മുഹമ്മദ് ഇഖ്ബാലും എന്തീന്‍കുട്ടിയും മരിച്ചത്. ഇന്ന് മരിച്ച നല്ലളം അരീക്കാട് സ്വദേശി അഹമ്മദ് ഹംസ 12 ദിവസമായി ചികിത്സയിലായിരുന്നു. ആലപ്പുഴ കനാല്‍ വാര്‍ഡ് സ്വദേശിയായ ക്ലീറ്റസാണ് മരിച്ച നാലാമത്തെയാള്‍.

Also read:  സൗദിയില്‍ 5,628 പുതിയ കോവിഡ് കേസുകള്‍, കുവൈറ്റില്‍ 4,881, ഖത്തറില്‍ 4,123

ആലപ്പുഴയില്‍ മരിച്ച ക്ലീറ്റസ് പനിയെ തുടര്‍ന്നാണ് ആലപ്പുഴ ജില്ലാ ആശുപത്രിയിലെത്തിയത്. പിന്നാലെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി. കനാല്‍ വാര്‍ഡ് ക്ലസ്റ്റര്‍ മേഖലയില്‍ നിന്ന് സമ്പര്‍കത്തിലൂടെ രോഗം പകര്‍ന്നിരിക്കാം എന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം.