English हिंदी

Blog

nifty

 

മുംബൈ: ഓഹരി വിപണി തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടം രേഖപ്പെടുത്തി. സെന്‍സെക്‌സ്‌ 477 പോയിന്റും നിഫ്‌റ്റി 138 പോയിന്റും ഉയര്‍ന്നു. നിഫ്‌റ്റി 11,377 പോയിന്റിന്‌ മുകളില്‍ ക്ലോസ്‌ ചെയ്‌തത്‌ ഓഹരി വിപണി കുതിപ്പ്‌ തുടരുമെന്ന സൂചനയാണ്‌ നല്‍കുന്നത്‌. 11,377 നിഫ്‌റ്റിയുടെ സുപ്രധാന സമ്മര്‍ദ നിലവാരമാണ്‌.

38,528 പോയിന്റിലാണ്‌ സെന്‍സെക്‌സ്‌ ഇന്ന്‌ വ്യാപാരം അവസാനിപ്പിച്ചത്‌. 38,062 പോയിന്റ്‌ ആണ്‌ സെന്‍സെക്‌സിന്റെ ഇന്നത്തെ താഴ്‌ന്ന നില. താഴ്‌ന്ന നിലവാരത്തില്‍ നിന്നും 500 പോയിന്റിലേറെ സെന്‍സെക്‌സ്‌ ഉയര്‍ന്നു.

Also read:  ലാഭമെടുപ്പിനെ തുടര്‍ന്ന്‌ ഓഹരി വിപണിയില്‍ ഇടിവ്‌

11,385 പോയിന്റിലാണ്‌ നിഫ്‌റ്റി ക്ലോസ്‌ ചെയ്‌തത്‌. 11,253 പോയിന്റ്‌ വരെ വ്യാപാരത്തിനിടെ താഴ്‌ന്ന നിഫ്‌റ്റി അതിനു ശേഷം 130പോയിന്റിലേറെ ഉയര്‍ന്നു. 11,401 പോയിന്റ്‌ ആണ്‌ നിഫ്‌റ്റിയുടെ ഇന്നത്തെ ഏറ്റവും ഉയര്‍ന്ന വ്യാപാര നില.

നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 37 ഓഹരികള്‍ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ 13 ഓഹരികള്‍ നഷ്‌ടം നേരിട്ടു. ഗ്രാസിം ഇന്റസ്‌ട്രീസ്‌, അള്‍ട്രാടെക്‌ സിമന്റ്‌, കോട്ടക്‌ മഹീന്ദ്ര ബാങ്ക്‌, ഐസിഐസിഐ ബാങ്ക്‌, ജെഎസ്‌ഡബ്ല്യു സ്റ്റീല്‍ എന്നിവയാണ്‌ ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച്‌ നിഫ്‌റ്റി ഓഹരികള്‍. ഗ്രാസിം ഇന്റസ്‌ട്രീസ്‌ 7.14 ശതമാനം നേട്ടം രേഖപ്പെടുത്തി. അള്‍ട്രാടെക്‌ സിമന്റ്‌, കോട്ടക്‌ മഹീന്ദ്ര ബാങ്ക്‌ എന്നീ ഓഹരികള്‍ മൂന്ന്‌ ശതമാനത്തിന്‌ മുകളില്‍ നേട്ടമുണ്ടാക്കി.

Also read:  ഓഹരി വിപണി കുതിപ്പ്‌ തുടരുന്നു

ബാങ്ക്‌,മെറ്റല്‍ ഓഹരികളാണ്‌ ഇന്ന്‌ പ്രധാനമായും നേട്ടമുണ്ടാക്കിയത്‌. നിഫ്‌റ്റി ബാങ്ക്‌ സൂചിക 2.16ശതമാനം നേട്ടം രേഖപ്പെടുത്തി. നിഫ്‌റ്റി ബാങ്ക്‌ സൂചികയില്‍ ഉള്‍പ്പെട്ട 12 ഓഹരികളില്‍ 11 ഉം നേട്ടമുണ്ടാക്കി. ഐഡിഎഫ്‌സി ഫസ്റ്റ്‌ബാങ്ക്‌ 6.27 ശതമാനം ഉയര്‍ന്നു.

Also read:  ഓഹരി വിപണിയില്‍ തുടര്‍ച്ചയായ പത്താം ദിവസവും മുന്നേറ്റം

നിഫ്‌റ്റി മെറ്റല്‍ സൂചിക 1.76 ശതമാനം നേട്ടമാണ്‌ രേഖപ്പെടുത്തിയത്‌. തുടര്‍ച്ചയായി മെറ്റല്‍ ഓഹരികള്‍ നേട്ടം രേഖപ്പെടുത്തുന്നതാണ്‌ കഴിഞ്ഞ ദിവസങ്ങളിലും കണ്ടത്‌. മൊയില്‍ 6.01 ശതമാനവും സെയില്‍ 5.12 ശതമാനവും ഉയര്‍ന്നു.

ബിപിസിഎല്‍, ടെക്‌ മഹീന്ദ്ര, സിപ്ല, എച്ച്‌സിഎല്‍ ടെക്‌, ഗെയില്‍ എന്നിവയാണ്‌ നിഫ്‌റ്റിയിലെ ഏറ്റവും നഷ്‌ടം നേരിട്ട അഞ്ച്‌ ഓഹരികള്‍. ബിപിസിഎല്‍ 1.39 ശതമാനം ഇടിവ്‌ നേരിട്ടു.