Category: Breaking News

നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഉ​പേ​ക്ഷി​ക്കാ​ന്‍ ധാ​ര​ണ​യാ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി

കുട്ടനാട്, ചവറ നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ മാറ്റിവെക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പു കമീഷനോടഭ്യര്‍ത്ഥിക്കാന്‍ ഇന്ന് ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ ധാരണയായെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ താല്‍ക്കാലികമായി അല്‍പം മാറ്റിവെക്കാനും എന്നാല്‍ അനന്തമായി നീളാതെ എത്രയും വേഗം നടത്താനും സംസ്ഥാന തെരഞ്ഞെടുപ്പു കമീഷനോട് അഭ്യര്‍ത്ഥിക്കാനും ധാരണയായി.

Read More »

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ വേ​ണ്ടെ​ന്ന് സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ല്‍ ഭൂ​രി​പ​ക്ഷാ​ഭി​പ്രാ​യം

കോ​വി​ഡ് വ്യാ​പ​നം സം​സ്ഥാ​ന​ത്തു രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് നീ​ട്ടി​വ​യ്ക്കാ​നും ച​വ​റ, കു​ട്ട​നാ​ട് നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ വേ​ണ്ടെ​ന്നു വ​യ്ക്കാ​നും സ​ര്‍​ക്കാ​രും പ്ര​തി​പ​ക്ഷ​വും ധാ​ര​ണ​യി​ലെ​ത്തി​യ​താ​യി സൂ​ച​ന.മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വി​ളി​ച്ച സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ലാ​ണ് ഭ​ര​ണ-​പ്ര​തി​പ​ക്ഷ​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് നീ​ട്ടി​വ​യ്ക്കാ​ന്‍ ധാ​ര​ണ​യാ​യ​ത്. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ക്കാ​നാ​ണ് ആ​ലോ​ച​ന.

Read More »

മന്ത്രി ഇപി ജയരാജന് കോവിഡ് സ്ഥിരീകരിച്ചു; സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രി

വ്യവസായ മന്ത്രി ഇ.പി. ജയരാജന് കോവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ച മുതല്‍ കണ്ണൂരിലെ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരിച്ചത്. മന്ത്രിയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണ്. സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ജയരാജന്‍.

Read More »

അലൻ ഷുഹൈബ്, താഹാ ഫസൽ എന്നിവർ ഇന്ന് ജയിൽ മോചിതരാകും

പന്തീരാങ്കാവ് യുഎപിഎ കേസിൽ കൊച്ചി എൻഐഎ കോടതി ജാമ്യം അനുവദിച്ച അലൻ ഷുഹൈബ്, താഹാ ഫസൽ എന്നിവർ ഇന്ന് ജയിൽ മോചിതരാകും. ഇരുവരുടെയും ജാമ്യക്കാരായി രക്ഷിതാക്കളിൽ ഒരാളും അടുത്ത ബന്ധുവും കൊച്ചി എൻഐഎ കോടതിയിൽ ഹാജരാകും.

Read More »

സം​സ്ഥാ​ന​ത്ത് അ​ടു​ത്ത മൂ​ന്ന് ദി​വ​സം കൂ​ടി ക​ന​ത്ത മ​ഴ

സം​സ്ഥാ​ന​ത്ത് അ​ടു​ത്ത മൂ​ന്ന് ദി​വ​സം കൂ​ടി ക​ന​ത്ത മ​ഴ ല​ഭി​ക്കും. അ​ഞ്ച് ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ടും ആ​റ് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ടും പ്ര​ഖ്യാ​പി​ച്ചു. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ല​ര്‍​ട്ടു​ള്ള​ത്.

Read More »

പിജെ ജോസഫ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ജോസ് കെ മാണി പക്ഷത്തിനു രണ്ടില ചിഹ്നം അനുവദിച്ച തെരഞ്ഞെടുപ്പു കമ്മീഷൻ തീരുമാനത്തിനെതിരെ പിജെ ജോസഫ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വസ്തുതകളും തെളിവുകളും പരിശോധിക്കാതെ ആണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവെന്നാണ് പി ജെ ജോസഫിന്റെ വാദം.

Read More »

ഭർത്താവ് കോവിഡ് ഡ്യൂട്ടിയിൽ: ഭാര്യയെ ജോലിയിൽ നിന്നും പുറത്താക്കി

ഭർത്താവ് കോവിഡ് ഡ്യൂട്ടിയിൽ തുടരുന്നതിനാൽ ഭാര്യക്ക് ബാങ്കിലെ ജോലി നഷ്‌ടപ്പെട്ടു. ലോക മഹാമാരിക്കെതിരെ മനുഷ്യർ ഒറ്റക്കെട്ടായി പ്രതിരോധം തീർക്കുന്ന ഘട്ടത്തിലാണ് സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന മറ്റൊരു ക്രൂരത.

Read More »

രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം 45 ലക്ഷം കടന്നു; 24 മണിക്കൂറിനിടയില്‍ 1209 മരണം

രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും ഒരു ലക്ഷത്തിന് അടുത്ത് കോവിഡ് രോഗികള്‍. ഇന്നലെ 96,551 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പ്രതിദിന രോഗബാധയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

Read More »

രോഗികള്‍ വര്‍ദ്ധിക്കുന്നു; സംസ്ഥാനത്ത് ഇന്ന് 3349 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 3349 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 558, മലപ്പുറം 330, തൃശൂര്‍ 300, കണ്ണൂര്‍ 276, ആലപ്പുഴ 267, കോഴിക്കോട് 261, കൊല്ലം 224, എറണാകുളം 227, കോട്ടയം 217, പാലക്കാട് 194, കാസര്‍ഗോഡ് 140, പത്തനംതിട്ട 135, ഇടുക്കി 105, വയനാട് 95 എന്നിങ്ങനെയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്.

Read More »

സര്‍ക്കാരിന് പരാജയഭീതി; തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കരുതെന്ന് കെ.സുരേന്ദ്രന്‍

ജനങ്ങളെ അഭിമുഖീകരിക്കാനുള്ള ഇരു മുന്നണികളുടെയും പ്രശ്നമാണ് തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നതിന് പിന്നിലെന്ന് കെ.സുരേന്ദ്രന്‍

Read More »

കോവിഡ് മരണം; ആശങ്ക അറിയിച്ച് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ വർദ്ധിച്ചേക്കാമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ. കോളനികൾ കേന്ദ്രീകരിച്ച് രോഗവ്യാപനം ഉണ്ടാവാതെ സൂക്ഷിക്കണം. നിയന്ത്രണങ്ങൾ നീക്കുന്നതോടെ രോഗവ്യാപനവും, മരണസംഖ്യയും ഉയരാനിടയുണ്ട്. സംസ്ഥാനത്ത് വെൻ്റിലേറ്ററുകൾക്ക് പോലും ക്ഷാമം നേരിട്ടേക്കാം. ജനങ്ങൾ ആരും റോഡിൽ കിടക്കാൻ ഇടയാവുന്ന തരത്തിലേക്ക് കാര്യങ്ങൾ കൊണ്ട് എത്തിക്കുതെന്നും, ഇതുവരെ കേരളം രോഗത്തോട് പൊരുതി നിന്നു എന്നും മന്ത്രി പറഞ്ഞു.

Read More »
kamaruddin

ലീഗില്‍ പോര്; എം സി കമറുദ്ദീനെതിരെ നടപടി വേണമെന്ന ആവശ്യവുമായി പ്രവര്‍ത്തകര്‍

സാമ്പത്തിക നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതിയായ മഞ്ചേശ്വരം എംഎല്‍എ എം സി.ഖമറുദ്ദീനുമായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നടത്താനിരുന്ന കൂടിക്കാഴ്‌ച ഉപേക്ഷിച്ചു. എംഎല്‍എ പാണക്കാട്ടേക്ക് വരേണ്ടന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. രാവിലെ 10 മണിക്കൂള്ള കൂടിക്കാഴ്ച ഉച്ചയ്ക്ക് ശേഷമാക്കി മാറ്റിയിരുന്നു. ഒടുവില്‍ കൂടിക്കാഴ്ച തന്നെ ഉപേക്ഷിക്കുകയായിരുന്നു. തത്ക്കാലം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ നേരിട്ട് കാണേണ്ടതില്ലെന്നാണ് കമറുദ്ദീനോട് മുസ്ലിം ലീഗ് നേതൃത്വം പറഞ്ഞത്.

Read More »

സ്വര്‍ണ്ണക്കള്ളകടത്ത് പ്രതികള്‍ക്കെതിരെ കൊഫേപോസ ചുമത്താൻ നീക്കം

വിമാനത്താവള സ്വർണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികൾക്കെതിരെ കൊഫേപോസ ചുമത്താൻ നീക്കം. പ്രതികളെ കരുതൽ തടങ്കലിലാക്കാനും നീക്കമുണ്ട്.

Read More »

പോപ്പുലർ ഫിനാന്‍സ് തട്ടിപ്പ്; കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

പോപ്പുലർ ഫിനാന്‍സിലെ നിക്ഷേപക തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. പോപ്പുലർ ഫിനാന്‍സ് നങ്ങ്യാര്‍കുളങ്ങര ബ്രാഞ്ചിലെ നിക്ഷേപകര്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കേസിൽ പ്രതിപക്ഷ നേതാവ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.

Read More »

ബിനിഷീന്റെ ചോദ്യം ചെയ്യല്‍; കോടിയേരി രാജിവയ്ക്കണമെന്ന് മുല്ലപ്പള്ളി

രാജ്യത്തെ ഞെട്ടിച്ച സ്വര്‍ണക്കടത്ത്, മയക്കു മരുന്ന്, ബിനാമി, ഹവാല ഇടപാടുകളെക്കുറിച്ച് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇഡി) 12 മണിക്കൂര്‍ ചോദ്യം ചെയ്ത പശ്ചാത്തലത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തത്സ്ഥാനം ഉടനടി രാജിവയ്ക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

Read More »

ആദ്യ ബാച്ചിലെ അഞ്ച് റഫാൽ യുദ്ധവിമാനങ്ങൾ ഇന്ന് ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും

ആദ്യ ബാച്ചിലെ അഞ്ച് റഫാൽ യുദ്ധവിമാനങ്ങൾ ഇന്ന് ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും. അംബാല വ്യോമസേന താവളത്തിൽ നടക്കുന്ന ചടങ്ങിൽ ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറൻസ് പാർലി മുഖ്യാതിഥിയാവും.

Read More »

രാജ്യത്ത് 24 മണിക്കൂറിനിടെ 95,735 പേര്‍ക്ക് കോവിഡ്; 1172 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ 95,735 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 44,65,863 ആയി. ഇന്നലെ മാത്രം 1172 കോവിഡ് ബാധിതരാണ് രാജ്യത്ത് മരിച്ചത്.

Read More »

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; പ്രതികളുടെ റിയൽ എസ്റ്റേറ്റ് നിക്ഷേപം കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രതികളുടെ റിയൽ എസ്റ്റേറ്റ് നിക്ഷേപം കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. കൂടുതൽ തെളിവുകൾ ശേഖരിക്കാനായി ഒന്നാം പ്രതി റോയി ഡാനിയേലുമായി അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക് പോയി. പോപ്പുലർ ഉടമകളുടെ വകയാറിലെ വീട്ടിലും വിവിധ ശാഖകളിലും പൊലീസ് നടത്തിയ റെയിഡിൽ ഏക്കർ കണക്കിന് ഭൂമിയുടെ പ്രമാണങ്ങൾ കണ്ടെത്തിയിരുന്നു.

Read More »

ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ച ഇന്ന്

ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ച ഇന്ന്. അതിര്‍ത്തിയിലെ സംഘര്‍ഷ സാധ്യത അതേപടി തുടരുമ്പോഴാണ് നിർണായക ചർച്ച മോസ്കോയിൽ നടക്കുന്നത്. വിദേശകാര്യമന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ്‍യിയും ഇന്നലെ റഷ്യ നൽകിയ ഉച്ചവിരുന്നിലും പങ്കെടുത്തിരുന്നു.

Read More »

അഷ്ടമിരോഹിണിക്ക് ഗുരുവായൂര്‍ ഒരുങ്ങി; ആറന്മുളയില്‍ ആചാരപരമായ ചടങ്ങുകള്‍ മാത്രം

അഷ്ടമി രോഹിണി ദിനത്തില്‍ ഗുരുവായൂരില്‍ പ്രത്യേക ചടങ്ങുകള്‍ക്ക് തുടക്കമായി. കോവിഡ് നിയന്ത്രണം പാലിച്ചു കൊണ്ട് രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒന്നര വരെയും വൈകിട്ട് അഞ്ച് മുതല്‍ രാത്രി ഒന്‍പത് വരെയുമാണ് വെര്‍ച്വല്‍ ക്യൂ വഴി ഭക്തര്‍ക്ക് ദര്‍ശനത്തിന് ക്രമീകരണം ഒരുക്കിയിട്ടുള്ളത്. കൂടാതെ നെയ് വിളക്ക് ശീട്ടാക്കുന്നവര്‍ക്ക് ദര്‍ശനത്തിനുള്ള പ്രത്യക വരിയും ഉണ്ടാകും.

Read More »

ഇനി തര്‍ക്കം വേണ്ട; നീറ്റ് പരീക്ഷ മാറ്റിവെക്കില്ലെന്ന് സുപ്രീംകോടതി

കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട പുന:പരിശോധനാ ഹര്‍ജികളും കോടതി തള്ളിയിരുന്നു. ബിഹാറിലെ വെള്ളപ്പൊക്കവും കോവിഡ് ലോക്ക്ഡൗണും ചൂണ്ടിക്കാട്ടിയാണ് ചില അഭിഭാഷകര്‍ വീണ്ടും കോടതിയിലെത്തിയത്.

Read More »

വീടുതകര്‍ത്ത് പ്രതികാരം വീട്ടിയെന്നാണോ കരുതുന്നത്? ഉദ്ധവ് താക്കറെയെ വെല്ലുവിളിച്ച് കങ്കണ

  മുംബൈ: കങ്കണ മുംബൈ പാലി ഹില്‍സിലെ വീട്ടിലെത്തി. വിമാനത്താവളത്തില്‍ കങ്കണയ്‌ക്കെതിരെ ശിവസേന വന്‍ പ്രതിഷേധമുയര്‍ത്തി. പോലീസ് ആണ് താരത്തെ വീട്ടിലെത്തിച്ചത്. നിലവില്‍ സിആര്‍പിഎഫ് സുരക്ഷാവലയത്തിലാണ് താരം. വീടുതകര്‍ത്ത് പ്രതികാരം വീട്ടിയെന്നാണോ കരുതുന്നതെന്ന് ഉദ്ധവ്

Read More »

സിസ്റ്റര്‍ അഭയ കൊലക്കേസില്‍ വിചാരണയ്ക്ക് രണ്ടാഴ്ചത്തേക്ക് സ്‌റ്റേ

സിസ്റ്റര്‍ അഭയ കൊലക്കേസില്‍ വിചാരണയ്ക്ക് രണ്ടാഴ്ചത്തേക്ക് സ്‌റ്റേ. വിചാരണ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി അംഗീകരിച്ചു.

Read More »

സീരിയല്‍ നടി ശ്രാവണി ആത്മഹത്യ ചെയ്ത നിലയില്‍

നടിയുടെ മരണത്തിന് പിന്നാലെ മൗനരാഗത്തിലെ സഹതാരമായ നടി പ്രിയങ്ക ജെയിന്‍ ഒരു വൈകാരികമായ കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Read More »

രാജ്യത്ത് കോവിഡ് രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ധന; കോവിഡ് ടെസ്റ്റുകളിലും വന്‍കുതിപ്പ്

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 89,706 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ മാത്രം 20,000 ത്തിലേറെപ്പേരാണ് രോഗബാധിതരായത്. പുതിയ കേസുകളില്‍ 60 ശതമാനവും റിപ്പോര്‍ട്ട് ചെയ്യുന്നത് 5 സംസ്ഥാനങ്ങളിലാണ്.

Read More »

നടി കങ്കണയുടെ മുംബൈ ഓഫീസ് പൊളിച്ചുമാറ്റുന്നു

കങ്കണ മൊഹാലിയില്‍ നിന്ന് പുറപ്പെട്ടു. മൂന്ന് മണിക്ക് മുംബൈയില്‍ എത്തും. രാമക്ഷേത്രം പൊളിച്ച ബാബറിന്റെ നടപടിക്ക് സമാനമാണ് തന്റെ ഓഫീസ് പൊളിക്കലെന്ന് കങ്കണ ട്വീറ്റ് ചെയ്തു.

Read More »

ഇന്ത്യയില്‍ കോവി‍ഡ് ബാധിതര്‍ 44 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 89,706 പേര്‍ക്ക് രോ​ഗം

ഇന്ത്യയില്‍ കോവി‍ഡ‍് വൈറസ് രോ​ഗബാധ ദിനംപ്രതി ഉയരുന്നു. രാജ്യത്ത് രോ​ഗബാധിതരുടെ എണ്ണം 44 ലക്ഷത്തിലേക്ക് ഉയരുകയാണ്. 24 മണിക്കൂറിനിടെ 89,706 പേര്‍ക്ക് രോ​ഗം സ്ഥിരീകരിച്ചതായി ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 43,70,128 ആയി ഉയര്‍ന്നു. രാജ്യത്ത് കോവിഡ് മരണ സംഖ്യയും അനുദിനം ഉയരുകയാണ്. കോവിഡ് മരണങ്ങള്‍ ദിനംപ്രതി ആയിരം കവിഞ്ഞു.

Read More »