English മലയാളം

Blog

VM Sudheeran

 

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കാനുളള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് നേതാവ് വി.എം സുധീരന്‍. അടഞ്ഞു കിടക്കുന്ന ബാറുകള്‍ തുറക്കുന്നത് വര്‍ധിച്ചു കൊണ്ടിരിക്കുന്ന കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന് ഇടയാക്കുമെന്ന് സുധീരന്‍ മുഖ്യമന്ത്രിക്കയച്ച കത്തില്‍ പറയുന്നു. സമ്പൂര്‍ണ ലോക്ഡൗണ്‍ കാലത്തെ പോലെ എല്ലാ മദ്യശാലകളും അടച്ചുപൂട്ടണമെന്നാണ് കത്തിലെ ആവശ്യം.

അഡിക്റ്റ് ഇന്ത്യയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലോക്ഡൗണ്‍ കാലത്ത് മദ്യശാലകള്‍ അടച്ചതിനു ശേഷം സംസ്ഥാനത്ത് ഉണ്ടായ മാറ്റങ്ങളെ കുറിച്ചും കത്തില്‍ വ്യക്തമാക്കുന്നുണ്ട്. 306 ആയിരുന്ന ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് എന്നിവയുടെ ചില്ലറ മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ ബാറുകളും ബിയര്‍-വൈന്‍ പാര്‍ലറുകളും ഉള്‍പ്പെടുത്തി 1,298 ആക്കിയ സര്‍ക്കാര്‍ നടപടി ആപല്‍ക്കരമായ സാമൂഹ്യ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കിയെന്നും വി.എം സുധീരന്‍ കത്തില്‍ പറയുന്നു.

കത്തിന്റെ പൂര്‍ണരൂപം

പ്രിയപ്പെട്ട മുഖ്യമന്ത്രി,
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടച്ചുപൂട്ടിയ ബാറുകള് വീണ്ടും തുറക്കുന്നതിനുള്ള നീക്കത്തില്നിന്നും സര്ക്കാര് പിന്തിരിയണമെന്ന് അഭ്യര്ത്ഥിക്കുന്നു. ഇപ്പോള് അടഞ്ഞുകിടക്കുന്ന ബാറുകള് തുറക്കുന്നത് ആപല്ക്കരമായി വര്ദ്ധിച്ചുകൊണ്ടിരിക്കുന്ന കോവിഡ് വ്യാപനത്തിന്റെ ആക്കംകൂട്ടാനേ ഇടവരുത്തുകയുള്ളൂ.
64 ദിവസത്തെ ലോക്ക്ഡൗണ്കാലയളവില് മദ്യവില്പ്പനശാലകള് സമ്പൂര്ണ്ണമായി അടഞ്ഞുകിടന്നത് നമ്മുടെ സംസ്ഥാനത്തുണ്ടാക്കിയ ഗുണപരമായ മാറ്റങ്ങള് കണ്ടില്ലെന്നുനടിക്കുന്ന സര്ക്കാറിന്റെതെറ്റായ സമീപനം തിരുത്തിയേ മതിയാകൂ.
മദ്യം ഉപയോഗിച്ചിരുന്നവര്തന്നെ ലോക്ക്ഡൗണ്കാലത്ത് അതില്നിന്നും പിന്മാറിയതും അതിന്റെഫലമായി അവരുടെ കുടുംബങ്ങള്ക്ക് 3200 കോടി രൂപ സമ്പാദിക്കാനായതും ആധികാരിക പഠനങ്ങളില്ത്തന്നെ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില് ‘അഡിക്ഇന്ത്യ’യുടെ പഠന റിപ്പോര്ട്ട് ശ്രദ്ധേയമാണ്.
മദ്യഉപയോഗം ഇല്ലാതായതിനെത്തുടര്ന്ന് കുറ്റകൃത്യങ്ങള് ഗണ്യമായി കുറഞ്ഞതും സംസ്ഥാന പൊലീസിന്റെകീഴിലുള്ള ക്രൈം റെക്കോര്ഡ് ബ്യൂറോയുടെ റിപ്പോര്ട്ടില് വന്നിട്ടുള്ളതാണ്.
അതേസമയം ചില്ലറ മദ്യവില്പ്പനശാലകള് വ്യാപകമായി തുറന്നതിനെത്തുടര്ന്ന് സംസ്ഥാനം അരാജകമായ അവസ്ഥയിലേയ്ക്കാണ് എത്തിയിട്ടുള്ളത്. അതീവ ഗുരുതരമായ ഈ സാഹചര്യം സത്യസന്ധമായി വിലയിരുത്തേണ്ടിയിരിക്കുന്നു.
ബെവ്‌കോ, കണ്സ്യൂമര്ഫെഡ് എന്നിവയുടെ ചില്ലറ മദ്യവില്പ്പന കേന്ദ്രങ്ങള് 306 ആയിരുന്നത് ബാറുകളെയും ബീയര്-വൈന് പാര്ലറുകളെയും ഉള്പ്പെടുത്തി 1298 ആയി വര്ദ്ധിപ്പിച്ച് മദ്യവില്പ്പന വ്യാപകമാക്കിയ സര്ക്കാര് നടപടി ആപല്ക്കരമായ സാമൂഹ്യപ്രത്യാഘാതങ്ങള്ക്കാണ് ഇടവരുത്തിയതെന്നത് പറയേണ്ടതില്ലല്ലോ.
മാതാപിതാക്കളെതന്നെ കൊല്ലുന്ന മക്കള്, കൂട്ടുകാര്ക്ക് ബലാല്സംഗം ചെയ്യാന് സ്വന്തം ഭാര്യയെ കാഴ്ചവയ്ക്കുന്ന ഭര്ത്താവ്, സ്ത്രീകള്ക്കും കുട്ടികള്ക്കും നേരെയുള്ളഅതിക്രമങ്ങള്, കൊലപാതകങ്ങള്, ക്വട്ടേഷന്-ഗുണ്ടാപ്രവര്ത്തനങ്ങള് തുടങ്ങിയ കുറ്റകൃത്യങ്ങള് കേരളത്തിലെ അരാജകമായ അവസ്ഥയാണ് വ്യക്തമാക്കുന്നത്. ഇതിനെല്ലാം പുറമെ കോവിഡ് രോഗികളായ സ്ത്രീകളെപ്പോലും ക്രൂരമായ അതിക്രമങ്ങള്ക്കിരയാക്കുന്ന സ്ഥിതിവിശേഷം കേരളത്തിനുണ്ടാക്കിയ അപരിഹാര്യമായ മാനക്കേടിന്റെ ആഴം എത്രയോ വലുതാണ്.കുറ്റകൃത്യങ്ങള് മഹാഭൂരിപക്ഷവും ഉണ്ടാകുന്നത് മദ്യലഹരിയുടെ സ്വാധീനത്തില്പ്പെട്ടാണെന്നത് യാഥാര്ത്ഥ്യമാണ്.
മദ്യമില്ലാത്തൊരവസ്ഥയാണ് മയക്കുമരുന്നുപയോഗം വര്ദ്ധിപ്പിക്കുന്നതെന്ന സര്ക്കാരിന്റെയും മദ്യവക്താക്കളുടെയും വാദഗതികള് നിരര്ത്ഥകമാണെന്ന് തെളിയിച്ചുകൊണ്ട് മദ്യലഭ്യത വ്യാപകമായിരിക്കെത്തന്നെ കേരളം കഞ്ചാവിന്റെയും മറ്റു മയക്കുമരുന്നകളുടെയും മുഖ്യവിപണന-വ്യാപനകേന്ദ്രമായി മാറിയിരിക്കുന്നു.
ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന സര്ക്കാരിന്റെ നയവും ഭരണ രാഷ്ട്രീയം അതിനു നല്കിവരുന്ന വന് പിന്തുണയുമാണ് കേരളത്തെ ഈയൊരു ദുരവസ്ഥയിലേയ്‌ക്കെത്തിച്ചത്.
മയക്കുമരുന്ന് വ്യാപനത്തിനെതിരെ ഫലപ്രമായ നടപടികള് സ്വീകരിക്കുന്നതിലും സര്ക്കാര് സംവിധാനം പരാജയപ്പെട്ടിരിക്കുകയാണ്.
മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്ക്കാന് സഹായകരമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്ക്കാര് സ്വീകരിക്കുകയെന്നും മദ്യംപോലെ സാമൂഹ്യ ഭീഷണിയായ കഞ്ചാവും മയക്കുമരുന്നും വ്യാപകമാകുന്നതിനെതിരെ അതികര്ശനമായ നടപടി സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില് വാഗ്ദാനം ചെയ്ത ഇടതുപക്ഷ ജനാധിപത്യമുന്നണി സര്ക്കാരാണ് ഇതിനെല്ലാം നേരെ വിപരീതമായി പ്രവര്ത്തിക്കുന്നത്. ഇത് ഏറെ വിചിത്രമായിരിക്കുന്നു. ഇതെല്ലാം ഇടതുമുന്നണിയുടെ വാക്കും പ്രവര്ത്തിയുംതമ്മില് യാതൊരു ബന്ധവുമില്ലെന്ന് ആവര്ത്തിച്ചു തെളിയിക്കുന്നതാണ്.
ജനങ്ങള്ക്ക് നല്കിയ വാഗ്ദാനത്തിന് തെല്ലെങ്കിലും വിലകല്പ്പിക്കുന്നുവെങ്കില് മദ്യവ്യാപനത്തിനിടവരുന്ന യാതൊരു നടപടിയും സ്വീകരിക്കരുത്. സമ്പൂര്ണ്ണ ലോക്ഡൗണ്കാലത്തെപ്പോലെ സര്വ്വ മദ്യശാലകളും അടച്ചുപൂട്ടുകയും വേണം.
കോവിഡ് നിയന്ത്രണത്തിന് ഇത് അനിവാര്യമാണെന്ന് അനുഭവത്തിലൂടെ അറിഞ്ഞതാണല്ലോ.
അതുകൊണ്ട് ബാറുകള് തുറക്കാനുള്ള സര്ക്കാര് നീക്കം ഉപേക്ഷിക്കണം. ഇതേവരെതുറന്ന മദ്യവില്പ്പനകേന്ദ്രങ്ങളെല്ലാം അടച്ചൂപൂട്ടുകയും വേണം. ഫലപ്രദമായ കോവിഡ് പ്രതിരോധത്തിന് അനിവാര്യമാണ് ഇതെല്ലാം.
മദ്യകുത്തക കമ്പനികളുടെയും മദ്യലോബിയുടെയും താല്പര്യ സംരക്ഷണത്തിനുപകരം ജനന്മയ്ക്കുവേണ്ടി പ്രവര്ത്തിക്കാനുള്ള സര്ക്കാരിന്റെ ബാധ്യത നിറവേറ്റണമെന്നാണ് എന്റെ അഭ്യര്ത്ഥന.
സ്‌നേഹപൂര്വ്വം
വി.എം.സുധീരന്
ശ്രീ പിണറായി വിജയന്
ബഹു. മുഖ്യമന്ത്രി
പകര്പ്പ് :
ശ്രീ. ഇ. ചന്ദ്രശേഖരന്, ബഹു.റവന്യൂവകുപ്പു മന്ത്രി
ശ്രീ. ടി.പി. രാമകൃഷ്ണന്, ബഹു.എക്‌സൈസ് വകുപ്പുമന്ത്രി
ശ്രീമതി. കെ.കെ. ഷൈലജടീച്ചര്, ബഹു.ആരോഗ്യവകുപ്പു മന്ത്രി
ശ്രീ. എ.കെ.ബാലന്, ബഹു. നിയമവകുപ്പ് മന്ത്രി
ശ്രീ. രമേശ് ചെന്നിത്തല ബഹു.പ്രതിപക്ഷനേതാവ്

 

Also read:  ജോർദാനിൽ നിന്നും പൃഥ്വിരാജിനൊപ്പം നാട്ടിലെത്തിയ സിനിമാ പ്രവർത്തകന് കൊവിഡ്