Category: Breaking News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; ഓറഞ്ച് അലേര്‍ട്ട് പത്ത് ജില്ലകളില്‍

സംസ്ഥാനത്ത് പരക്കെ കനത്ത മഴ. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനെ തുടര്‍ന്നാണിത്. ശക്തമായ കാറ്റ് വീശുന്നതിനാല്‍ മരങ്ങള്‍ കടപുഴകി വീണുള്ള അപകടങ്ങള്‍ക്കും സാധ്യതയുണ്ട്. ഇന്നലെ ഇടുക്കി മുതല്‍ കാസര്‍കോട് വരെ എട്ടു ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പത്തു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Read More »

തലസ്ഥാന നഗരിയില്‍ ചട്ടമ്പിസ്വാമികള്‍ക്ക് സ്മാരകം: മുഖ്യമന്ത്രി

എല്ലാ കാലത്തും ഗുരുവിന്റെ സന്ദേശത്തിന് പ്രസക്തിയുണ്ട്. കാലം മാറിയിട്ടും ദുരാചാരങ്ങള്‍ മാറ്റമില്ലാതെ തുടരുന്നു.

Read More »

രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം 55 ലക്ഷത്തിലേക്ക്​; 24 മണിക്കൂറിനി​ടെ 86,961പുതിയ രോഗികള്‍

രാജ്യത്ത്​ 24 മണിക്കൂറിനിടെ 86,961പേര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. ഇതോടെ ഇന്ത്യയിലെ കോവിഡ്​ ബാധിതരു​െട എണ്ണം 54,87,581 ആയി. കഴിഞ്ഞ ദിവസം 1130 കോവിഡ്​ മരണമാണ്​ റിപ്പോര്‍ട്ട്​ ചെയ്​തത്​. ഔദ്യോഗിക കണക്ക്​ പ്രകാരം ഇതുവരെ 87,882 പേരാണ്​ കോവിഡ്​ ബാധിച്ച്‌​ മരിച്ചത്​. മരണനിരക്ക്​ 1.61 ശതമാനമായി കുറഞ്ഞുവെന്നാണ്​ ആരോഗ്യമന്ത്രാലയം അറിയിച്ചത്​.

Read More »

രാജ്യസഭാ ഉപാധ്യക്ഷനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ്

രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണന്‍ സിങ്ങിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. 12 പാര്‍ട്ടികളാണ് നോട്ടീസ് നല്‍കിയത്. രാജ്യസഭയില്‍ ബഹളത്തിനിടെ കാര്‍ഷിക പരിഷ്‌കരണ ബില്ലുകള്‍ പാസാക്കിയതിനെ തുടര്‍ന്നാണ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയിരിക്കുന്നത്.

Read More »

സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കോവിഡ്; 2751 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.തിരുവനന്തപുരം 892, എറണാകുളം 537, കോഴിക്കോട് 536, മലപ്പുറം 483, കൊല്ലം 330, തൃശൂര്‍ 322, പാലക്കാട് 289, കോട്ടയം 274, കണ്ണൂര്‍ 242, ആലപ്പുഴ 219, കാസര്‍ഗോഡ് 208, പത്തനംതിട്ട 190, വയനാട് 97, ഇടുക്കി 77 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Read More »

കാര്‍ഷിക ഭേദഗതി ബില്ലുകള്‍ ജനദ്രോഹപരം: കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍

കാര്‍ഷിക മേഖലയിലെ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന മൂന്ന് ബില്ലുകള്‍ ജനദ്രോഹവും കാര്‍ഷിക മേഖലയെ ബഹുരാഷ്ട്ര കുത്തകകള്‍ക്ക് അടിയറ വയ്ക്കുന്നതാണെന്നും കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍. പ്രാഥമിക ഉല്പാദന വിപണന മേഖലകളില്‍ ലോകത്തിലെ ഏത് കമ്ബനികള്‍ക്കും കടന്നു വരാനുതകുന്നതാണ് നിയമഭേദഗതിയെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Read More »

കുഞ്ഞാലിക്കുട്ടി ലക്ഷക്കണക്കിന്‌ മലയാളികളുടെ ജീവന്‍കൊണ്ട്‌ പന്താടുകയാണ്‌; സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌

ഖുറാനും ഈന്തപ്പഴവും നേരായ വഴിക്കല്ല യു.എ.ഇ കേരളത്തിലേക്ക്‌ കൊണ്ടുവന്നതെന്ന്‌ ആവര്‍ത്തിച്ച കുഞ്ഞാലിക്കുട്ടി ലക്ഷക്കണക്കിന്‌ മലയാളികളുടെ ജീവന്‍കൊണ്ട്‌ പന്താടുകയാണെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌. ഏറ്റവും കൂടുതല്‍ മലയാളികള്‍ ജോലിചെയ്യുന്ന രാജ്യമാണ്‌ യു.എ.ഇ. ആ രാജ്യം അവരുടെ കോണ്‍സുലേറ്റിലേക്ക്‌ അയച്ചതാണ്‌ ഖുറാനും ഈന്തപ്പഴവും. ഇത്‌ കേന്ദ്രസര്‍ക്കാറിന്റെ കസ്റ്റംസ്‌ ക്ലിയറന്‍സ്‌ ചെയ്‌തതുമാണ്‌. അതില്‍ ഖുറാന്റെ മറവില്‍ സ്വര്‍ണ്ണം കടത്തിയെന്ന്‌ പറഞ്ഞ കുഞ്ഞാലിക്കുട്ടി ഈന്തപ്പഴത്തില്‍ കുരുവിന്‌ പകരം സ്വര്‍ണ്ണമാണെന്ന ധ്വനിയില്‍ ആരോപിക്കുകയും ചെയ്‌തു.

Read More »

സ്വർണകടത്ത് കേസ്: പ്രതി റമീസിന് ജാമ്യം ലഭിക്കാൻ കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന് ആരോപണം

സ്വര്‍ണക്കടത്ത് കേസ് പ്രതി കെടി റമീസിന്റെ ജാമ്യത്തിന് പിന്നില്‍ പികെ കുഞ്ഞാലിക്കുട്ടിയെന്ന് ആരോപണം. പ്രധാന ശത്രു ബിജെപിയല്ലെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതിക്കായുള്ള ലീഗിന്റെ ഇടപെടല്‍ പുറത്തുവന്നത്‌.

Read More »

കനകമല കേസിൽ ഇന്നലെ എൻഐഎ അറസ്റ്റു ചെയ്ത പ്രതികളെ വിശദമായി ചോദ്യം ചെയ്യും

കനകമല കേസിൽ ഇന്നലെ എൻഐഎ അറസ്റ്റു ചെയ്ത മുഹമ്മദ് പോളക്കാനിയെ ദില്ലിയിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്യും. ഇയാളെ ജോർജിയയിൽ നിന്ന് കൊച്ചിയിലെത്തിച്ചാണ് എൻഐഎ സംഘം അറസ്റ്റ് ചെയ്തത്. ഈ കേസിൽ ഒമർ അൽ ഹിന്ദി എന്ന മൻസീദി അടക്കമുള്ള ഒൻപതു പേരുടെ വിചാരണ 2019 നവംബറിൽ എൻഐഎ കോടതി പൂർത്തിയാക്കിയിരുന്നു. പ്രതികൾക്ക് ശിക്ഷയും വിധിച്ചു.

Read More »

നാല് ജില്ലകളിൽ റെഡ് അലർട്ട്; അണക്കെട്ടുകളില‍ ജലനിരപ്പ് ഉയര്‍ന്നു

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് മുന്നറിയിപ്പ്. നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ആണ് റെഡ് അലർട്ട്. വയനാട് , കോഴിക്കോട്, പാലക്കാട് , തൃശ്ശൂർ, എറണാകുളം, കോട്ടയം ,ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. മൂന്ന് ദിവസമായി കനത്ത മഴ തുടരുന്ന കണ്ണൂരിൽ, മലയോര മേഖലകളിൽ രാത്രി ഏഴുമണി മുതൽ രാവിലെ ഏഴുവരെ ഗതാഗതം നിരോധിച്ചു.

Read More »

സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഈ ആഴ്ച

ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ചെടുത്ത് സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഈ ആഴ്ച. പൂനെ സാസൂൺ ജനറൽ ആശുപത്രിയിലാകും മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന് തുടക്കം കുറിക്കുക.

Read More »

കോവിഡ്: ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം വി​ളി​ച്ച് പ്രധാ​ന​മ​ന്ത്രി

രാ​ജ്യ​ത്ത് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം വി​ളി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഡ​ൽ​ഹി, മ​ഹാ​രാ​ഷ്ട്ര, ആ​ന്ധ്രാ​പ്ര​ദേ​ശ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​വ​ലോ​ക​ന​യോ​ഗം.

Read More »

ഒടിടി സിനിമകള്‍ക്കും വെബ് സീരീസുകള്‍ക്കും ഇനി ഫെഫ്കയുടെ സത്യവാങ്മൂലം വേണം

കോവിഡ് കാലത്ത് പ്രതിഫല സംബന്ധമായതടക്കം ധാരാളം പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഫെഫ്കയുടെ പുതിയ തീരുമാനം.

Read More »

സംസ്ഥാന ടെലിവിഷൻ അവാർഡ് പ്രഖ്യാപിച്ചു; നിലവാരമില്ലാത്തതിനാല്‍ മികച്ച സീരിയല്‍ തിരഞ്ഞെടുത്തില്ല

കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് 2019 വിജയികളെ പ്രഖ്യാപിച്ചു. മന്ത്രി എ കെ ബാലനാണ് വിജയികളെ പ്രഖ്യാപിച്ചത്. മികച്ച ടെലി സീരിയല്‍ തിരഞ്ഞെടുക്കാനായില്ലെന്ന് മന്ത്രി പറഞ്ഞു. മികച്ച ടെലിസീരിയല്‍ ആയി തിരഞ്ഞെടുക്കുവാന്‍ യോഗ്യമായ ഒന്നും തന്നെയില്ലാത്തിനാല്‍ പുരസ്കാരം നല്‍കേണ്ടതില്ലെന്ന് ജൂറി തീരുമാനിച്ചു. ഒന്നാമത്തെ സീരിയല്‍ ഇല്ലാത്തതുകൊണ്ടു തന്നെ രണ്ടാമത്തെ മികച്ച സീരിയല്‍ പുരസ്കാരത്തിന് യോഗ്യമായതില്ല. ടെലിവിഷനെക്കുറിച്ചുള്ള 2019 ലെ മികച്ച ലേഖനത്തിന് പുരസ്കാരം നല്‍കുന്നതിന് നിലവാരമുള്ള രചനകള്‍ ലഭിക്കാത്തതിനാല്‍ തിരഞ്ഞെടുക്കാന് സാധിച്ചിട്ടില്ല.

Read More »

കോവിഡ് ഭേദമായി; ഇപി ജയരാജനും ഭാര്യയും ആശുപത്രി വിട്ടു

ഈ മാസം 11നാണ് മന്ത്രിയേയും ഭാര്യയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ച രണ്ടാമത്തെ മന്ത്രിയാണ് ഇപി ജയരാജന്‍

Read More »

മന്ത്രിമാർക്കും എംപിമാർക്കും കോവിഡ്: പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചന

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം വെട്ടിച്ചുരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി സൂചന. കോവിഡ് സ്ഥിരീകരിക്കുന്ന അംഗങ്ങളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വര്‍ഷകാല സമ്മേളനം വെട്ടിച്ചുരുക്കാന്‍ ആലോചിക്കുന്നത്.

Read More »

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെ‍ഡ് അലേര്‍ട്ട്

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇടുക്കി, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലേർട്ടും വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ടുമാണ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നതിനാൽ കേരളത്തിൽ കാലവർഷം ശക്തി പ്രാപിക്കുമെന്നും വിവിധയിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read More »

കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ വ​ർ​ഗീ​യ​ത ഇ​ള​ക്കി​വി​ടു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല

കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ വ​ർ​ഗീ​യ​ത ഇ​ള​ക്കി​വി​ടു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മ​ക​ൻ കു​ടു​ങ്ങു​മെ​ന്ന അ​വ​സ്ഥ വ​ന്ന​പ്പോ​ൾ കോ​ടി​യേ​രി വ​ർ​ഗീ​യ​ത ഇ​ള​ക്കി​വി​ടു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് വി​വാ​ദ​ത്തി​ൽ വ​ന്ന​പ്പോ​ൾ കോ​ടി​യേ​രി മൗ​നം പാ​ലി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ സ്വ​ന്തം മ​ക​ൻ കേ​സി​ൽ കു​ടു​ങ്ങു​മെ​ന്ന് ആ​യ​പ്പോ​ൾ കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ കോ​ടി​യേ​രി ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

Read More »

കമറുദ്ദീന്‍ എംഎല്‍എ 1.41 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി ജിഎസ്ടി ഇന്റലിജന്‍സ്

എംസി കമറുദ്ദീന്‍ എംഎല്‍എ ചെയര്‍മാനായ ഫാഷന്‍ഗോള്‍ഡ് ജൂവലറിയില്‍ നിക്ഷേപ തട്ടിപ്പുകള്‍ക്ക് പുറമേ നികുതി വെട്ടിപ്പും. 1.41 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്.

Read More »

രാജ്യത്തെ കോവിഡ് ബാധിതര്‍ 53 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 93,337 പുതിയ രോഗികള്‍

രാജ്യത്തെ കോവിഡ് കേസുകള്‍ 52 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,424 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 52,14,678 ആയി ഉയര്‍ന്നു. നിലവില്‍ ചികില്‍സയിലുള്ളത് 10,13,964 പേരാണ്. രോഗമുക്തരായവര്‍ 42,08,432 പേരും.

Read More »

താരങ്ങളുടെ കൂറ് മാറ്റത്തില്‍ പ്രതിഷേധം; അവൾക്കൊപ്പം എന്ന ഹാഷ് ടാഗുമായി ഡബ്ല്യുസിസി

നടിയെ ആക്രമിച്ച കേസിൽ താരങ്ങളുടെ കൂറ് മാറ്റത്തിന് പിന്നാലെ അവൾക്കൊപ്പം എന്ന ഹാഷ് ടാഗുമായി ഡബ്ല്യുസിസി. പ്രോസിക്യൂഷന് നൽകിയ മൊഴി ഭാമയും സിദ്ദിഖും തിരുത്തിയെന്ന വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ രേവതിയും റിമ കല്ലിങ്കലും രമ്യ നമ്പീശനും വിമർ‍ശനവുമായി രംഗത്ത് എത്തിയിരുന്നു.

Read More »

പ്രതിക്ഷേധ ഭയം; കാര്‍ഷിക ബില്ലുകള്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിച്ചേക്കില്ല

കര്‍ഷക സംഘടനകളുടെ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ കാര്‍ഷിക ബില്ലുകള്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിച്ചേക്കില്ല. കഴിഞ്ഞ ദിവസം ലോക്‌സഭ പാസാക്കിയ ബില്ലുകള്‍ ഇന്ന് രാജ്യസഭയുടെ അജണ്ടയില്‍ ഉള്‍പ്പെടുത്തുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, പ്രതിഷേധം തുടരുന്നതിനിടെ ബില്ലുകള്‍ കൊണ്ടുവന്നാല്‍ തിരിച്ചടിയുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് കേന്ദ്ര സര്‍ക്കാര്‍.

Read More »

ലോ​ക​ത്താ​കെ​ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം മൂ​ന്ന് കോ​ടി പിന്നിട്ടു

ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം മൂ​ന്ന് കോ​ടി പി​ന്നി​ട്ടു. 30,641,251 പേ​ർ​ക്ക് ഇ​തു​വ​രെ കോ​വിഡ് ബാധിച്ചു. 24 മ​ണി​ക്കൂ​റി​നി​ടെ 269,894ത്തി​ലേ​റെ പേ​ർ​ക്കാ​ണ് ലോക വ്യാ​പ​ക​മാ​യി വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​ത്.

Read More »

എറണാകുളത്ത് അൽ ഖ്വൈദ ഭീകരര്‍ എന്‍.ഐ.എ പിടിയില്‍

രാജ്യവ്യാപകമായി നടത്തിയ തെരച്ചിലിൽ 9 അൽ ഖ്വൈദ പ്രവർത്തകർ പിടിയിലായതായി എൻഐഎ അറിയിച്ചു. മൂന്നു പേർ പെരുമ്പാവൂരിലാണ് പിടിയിലായത്. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളാണ് അറസ്റ്റിലായത്. ഇവര്‍ വര്‍ഷങ്ങളായി വെങ്ങോല മുടിക്കലില്‍ ജോലി ചെയ്യുന്നവരാണ. ഇവര്‍ക്ക് അല്‍-ഖ്വൈദ ബന്ധമുണ്ടെന്നാണ് സൂചന.

Read More »

കെ ആർ ഗൗരിയമ്മയ്ക്ക് വീണ് കാലിനു പരിക്ക് പറ്റി  ആശുപത്രിയിൽ 

കെ ആർ ഗൗരിയമ്മയെ വീണ് കാലിന് പരിക്ക് പറ്റിയതിനെ തുടർന്ന്  ഇടപ്പള്ളി അമ്യത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു.  ചിലപ്പോൾ ഒരു സർജ്ജറി ആവശ്യമായി വന്നേക്കാമെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന സൂചന . മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല

Read More »

സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ്; 2744 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 926, കോഴിക്കോട് 404, കൊല്ലം 355, എറണാകുളം 348, കണ്ണൂര്‍ 330, തൃശൂര്‍ 326, മലപ്പുറം 297, ആലപ്പുഴ 274, പാലക്കാട് 268, കോട്ടയം 225, കാസര്‍ഗോഡ് 145, പത്തനംതിട്ട 101, ഇടുക്കി 100, വയനാട് 68 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Read More »

സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ൻ ആ​സൂ​ത്രി​ത നീ​ക്കം നടക്കുന്നു; കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ

സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ൻ ആ​സൂ​ത്രി​ത നീ​ക്കം ന​ട​ക്കു​ക​യാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ജ​ന​പ്രീ​തി​യി​ൽ അ​സ്വ​സ്ഥ​രാ​യ​വ​രാ​ണ് സം​സ്ഥാ​ന​ത്ത് അ​ട്ടി​മ​റി സ​മ​രം ന​ട​ത്തു​ന്ന​ത്. മ​ന്ത്രി​മാ​രെ കൊ​ല​പ്പെ​ടു​ത്താ​നാ​ണ് ഇത്തരക്കാർ ശ്ര​മി​ക്കു​ന്ന​ത്.

Read More »

കോടതിവിധി ലംഘിച്ചുള്ള സമരങ്ങൾ: ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കണമെന്ന് ഹൈക്കോടതി

കോടതി വിധി ലംഘിച്ച് സമരം നടത്തിയവർക്കെതിരെ കർശന നടപടിയെന്ന് ഹൈക്കോടതി. ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കണമെന്ന് ചീഫ് ജസ്റ്റിസ് പൊലീസിന് നിർദ്ദേശം നൽകി. കോടതി വിധി ലംഘിച്ച രാഷ്ട്രീയ പാർട്ടികളുടെ വിവരങ്ങൾ കൈമാറാമെന്ന് ഹർജിക്കാർ അറിയിച്ചു. കേസ് വിശദമായി പിന്നീട് പരിഗണിക്കും.

Read More »

എംടിക്ക് ‘രണ്ടാമൂഴം’; തര്‍ക്കം ഒത്തുതീര്‍പ്പാക്കി

രണ്ടാമൂഴം സിനിമയാക്കുന്നത് സംബന്ധിച്ച തര്‍ക്കം ഒത്തുതീര്‍പ്പാക്കി. തിരക്കഥ എംടി വാസുദേവന്‍ നായര്‍ക്ക് നല്‍കാന്‍ തീരുമാനമായി. ഒത്തുതീര്‍പ്പ് കരാര്‍ സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും.

Read More »

സ്വര്‍ണക്കടത്ത്; സ്വപ്ന സുരേഷ് അടക്കം 12 പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് അടക്കം 12 പ്രതികളുടെ റിമാന്‍ഡ് കാലാവധി അടുത്ത മാസം എട്ടാം തീയതി വരെ നീട്ടി. കൊച്ചി എന്‍ഐഎ കോടതിയാണ് പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടിയത്. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് പ്രതികളെ ഹാജരാക്കിയത്. ജാമ്യം നല്‍കണമെന്ന് സ്വപ്ന സുരേഷ് വാദത്തിനിടെ ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് തള്ളുകയായിരുന്നു.

Read More »