English മലയാളം

Blog

chennithala kodiyeri

 

കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ വ​ർ​ഗീ​യ​ത ഇ​ള​ക്കി​വി​ടു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മ​ക​ൻ കു​ടു​ങ്ങു​മെ​ന്ന അ​വ​സ്ഥ വ​ന്ന​പ്പോ​ൾ കോ​ടി​യേ​രി വ​ർ​ഗീ​യ​ത ഇ​ള​ക്കി​വി​ടു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് വി​വാ​ദ​ത്തി​ൽ വ​ന്ന​പ്പോ​ൾ കോ​ടി​യേ​രി മൗ​നം പാ​ലി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ സ്വ​ന്തം മ​ക​ൻ കേ​സി​ൽ കു​ടു​ങ്ങു​മെ​ന്ന് ആ​യ​പ്പോ​ൾ കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ കോ​ടി​യേ​രി ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

Also read:  സ്വര്‍ണക്കടത്ത് കേസില്‍ തെളിവ് നശിപ്പിക്കാന്‍ നീക്കം: ചെന്നിത്തല

താ​ൻ ആ​ർ​എ​സ്എ​സു​കാ​ര​നാ​ണെ​ന്ന് വ​രു​ത്തി​തീ​ർ​ക്കാ​നാ​യി​രു​ന്നു കോ​ടി​യേ​രി​യു​ടെ ആ​ദ്യ ശ്ര​മം. എ​ന്നാ​ൽ എ​സ്. രാ​മ​ച​ന്ദ്ര​ൻ​പി​ള്ള​യാ​ണ് യ​ഥാ​ർ​ഥ ആ​ർ​എ​സ്എ​സു​കാ​ര​നെ​ന്ന് പു​റ​ത്തു​വ​ന്നു. പ​ച്ച​യ്ക്ക് വ​ർ​ഗീ​യ​ത പ്ര​ച​രി​പ്പി​ക്കു​കാ​ണ് സി​പി​എം. ജ​ന​ങ്ങ​ൾ​ക്കൊ​പ്പം നി​ൽ​ക്കേ​ണ്ട മു​ഖ്യ​മ​ന്ത്രി വ​ർ​ഗീ​യ​ത​യ്ക്ക് വ​ഴി​തെ​ളി​ക്കു​ക​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി.