മലപ്പുറം തിരൂര ങ്ങാടി മമ്പുറത്തു നിന്നാണ് പെണ്‍കുട്ടിക്കൊപ്പം കണ്ട പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പട്രോളിങ്ങിനിടെ വണ്‍വേ തെറ്റിച്ചെത്തിയ കാറില്‍ നിന്നാണ് പ്രതികള്‍ പി ടിയിലാകുന്നത്
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഓടുന്ന കാറില്‍ പീഡനം. സംഭവത്തില്‍ മൂന്ന് പേര്‍ പൊലീസ് കസ്റ്റഡിയില്‍. മലപ്പുറം തിരൂര ങ്ങാടി മമ്പുറത്തു നിന്നാണ് പെണ്‍കുട്ടിക്കൊപ്പം ക ണ്ട പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ മൂന്ന് പേരും 23 വയസില്‍ താഴെ പ്രായമുള്ള വരാണ്. പീഡനത്തിനിരയായ കുട്ടിക്ക് 17 വയസാണുള്ളത്.
പട്രോളിങ്ങിനിടെ വണ്‍വേ തെറ്റിച്ചെത്തിയ കാറില്‍ നിന്നാണ് പ്രതികള്‍ പിടിയിലാകുന്നത്. മുഹമ്മ ദ് നിയാസ്, മുഹമ്മദ് ഷാഹിദ്, അബു താഹിര്‍ എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായതിന് പി ന്നാലെ നിയാസുമായി പ്രണയത്തിലാണന്നാണ് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞത്. എന്നാല്‍ പൊലീസ് നടത്തിയ വിശദമായ പരിശോധനയില്‍ ഒട്ടേറെ പെണ്‍കുട്ടികളെ സമൂഹ മാദ്ധ്യമങ്ങളി ലൂടെ വലയിലാക്കി ഈ യുവാക്കള്‍ ലൈംഗീകമായി ദുരൂപയോഗം ചെയ്തിരുന്നുവെന്ന് വ്യക്തമാകു കയായിരുന്നു.
കൂട്ടുകാരിയുടെ വീട്ടിലേക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങി വന്ന പെണ്‍കുട്ടിയെ ഓടുന്ന കാ റില്‍ വച്ചാണ് നിയാസ് പീഡിപ്പിച്ചതെന്ന് പ്രതികള്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. പിന്നീട് കുട്ടി യുടെ കുടുംബാംഗങ്ങളെത്തി പരാതി നല്‍കുകയായിരുന്നു.