Web Desk
ഞായറാഴ്ചത്തെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണിന് ഇളവ്. ആരാധനയാലങ്ങള്‍ സന്ദര്‍ശിക്കുവാനും പരീക്ഷകളില്‍ പങ്കെടുക്കാന്‍ പോകുന്ന വിദ്യാര്‍ഥികള്‍ക്കുമാണ് ഇളവുകള്‍ അനുവദിച്ചത്. കൂടാതെ പരീക്ഷ ചുമതലയുള്ളവര്‍ക്കും ഈ ഇളവുകള്‍ ബാധകമാണ്.വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര രേഖയായി ഹാള്‍ ടിക്കറ്റുകള്‍ ഉപയോഗിക്കാം കൂടാതെ പരീക്ഷാ ചുമതലയുള്ളവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കാമെന്നും പൊതുഭരണ വകുപ്പ് അറിയിച്ചു.കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് ആരാധനാലയങ്ങള്‍ വീണ്ടും തുറന്നതും പ്രവേശനം അനുവദിച്ചതും . എന്നാല്‍ കടകള്‍ തുറക്കുന്നതിനോ വാഹനങ്ങള്‍ ഓടിക്കുന്നതിനോ ഇളവുകള്‍ ഇല്ല.