English हिंदी

Blog

indian railway

 

ഇന്ത്യന്‍ റെയില്‍വേയില്‍ ഡിജിറ്റൈസ് ചെയ്ത ഓണ്‍ലൈന്‍ ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ് സിസ്റ്റം ആരംഭിച്ചു

ഇന്ത്യന്‍ റെയില്‍വേയില്‍, പൂര്‍ണ്ണമായും ഡിജിറ്റൈസ് ചെയ്ത ഓണ്‍ലൈന്‍ ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ് സിസ്റ്റം (എച്ച്.ആര്‍.എം.എസ്.) ആരംഭിച്ചു. എച്ച്.ആര്‍.എം.എസിന്റെ വിവിധ മൊഡ്യൂളുകള്‍, റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും സി.ഇ.ഒ.യുമായ വിനോദ് കുമാര്‍ യാദവ്, വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അവതരിപ്പിച്ചു

Also read:  ഇന്ത്യയുടെ 'കോവാക്‌സിന്‍' മനുഷ്യരില്‍ പരീക്ഷിച്ചു

ഡാറ്റാ കൈമാറ്റം സംബന്ധിച്ച ആശയവിനിമയങ്ങള്‍ ഉള്‍പ്പെടെ എച്ച്.ആര്‍.എം.എസിന്റെ വിവിധ മൊഡ്യൂളുകളുമായി സംവദിക്കാന്‍, എംപ്ലോയി സെല്‍ഫ് സര്‍വീസ് മൊഡ്യൂള്‍, റെയില്‍വേ ജീവനക്കാരെ പ്രാപ്തമാക്കുന്നു.

പ്രൊവിഡന്റ് ഫണ്ട് അഡ്വാന്‍സ് മൊഡ്യൂള്‍, റെയില്‍വേ ജീവനക്കാരെ അവരുടെ പി.എഫ്. ബാലന്‍സ് പരിശോധിക്കാനും, പി.എഫ്. അഡ്വാന്‍സിന് ഓണ്‍ലൈനായി അപേക്ഷിക്കാനും പ്രാപ്തമാക്കുന്നു.

സെറ്റില്‍മെന്റ് മൊഡ്യൂള്‍ വിരമിക്കുന്ന ജീവനക്കാരുടെ മുഴുവന്‍ സെറ്റില്‍മെന്റ് പ്രക്രിയയും ഡിജിറ്റൈസ് ചെയ്യുന്നു.

Also read:  സച്ചിനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കി; രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനവും നഷ്ടമായി

റെയില്‍വേ ജീവനക്കാരുടെ എല്ലാ അടിസ്ഥാന വിവരങ്ങളും സൂക്ഷിക്കുന്ന എംപ്ലോയി മാസ്റ്റര്‍ മൊഡ്യൂള്‍, സേവന റെക്കോര്‍ഡുകള്‍ ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ സൂക്ഷിക്കുന്ന ഇലക്ട്രോണിക് സര്‍വീസ് റെക്കോര്‍ഡ് മൊഡ്യൂള്‍, തുടങ്ങിയവഇന്ത്യന്‍ റെയില്‍വേ ഇതിനോടകം പുറത്തിറക്കിക്കഴിഞ്ഞു.

12 ലക്ഷത്തിലധികം വരുന്ന ഗസറ്റഡ് ഇതര ജീവനക്കാരുടെ ഡിജിറ്റൈസ് ചെയ്ത വാര്‍ഷിക പ്രകടന വിലയിരുത്തല്‍ പ്രക്രിയ, എ.പി.എ.ആര്‍. മൊഡ്യൂള്‍ വഴി നിര്‍വ്വഹിക്കും. കടലാസ് പാസുകള്‍ക്ക് പകരമുള്ള ഇലക്ട്രോണിക് പാസ് മൊഡ്യൂള്‍, ഓഫീസ് ഉത്തരവുകള്‍ നല്‍കുന്നതിനും ജീവനക്കാരുടെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനും ഉദ്ദേശിച്ചുള്ള ഓഫീസ് ഓര്‍ഡര്‍ മൊഡ്യൂള്‍ എന്നിവയുംഎച്ച്.ആര്‍.എം.എസിന്റെ ഭാഗമാണ്.

Also read:  ആഭ്യന്തര വ്യോമയാന നിയന്ത്രണം നവംബർ 24 വരെ