Day: February 24, 2021

എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല

വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധമാണ് അധ്യാപകര്‍ മത്സരിക്കുന്ന ചട്ടമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. കഴിഞ്ഞ പത്ത് വര്‍ഷമായി ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിര്‍ണായകമായ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

Read More »

സ്വകാര്യവല്‍ക്കരണം വ്യാപകമാക്കാന്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം

തന്ത്രപ്രധാന മേഖലകളില്‍പ്പോലും ചുരുക്കം പൊതുമേഖലാസ്ഥാപനങ്ങള്‍ മതി. ക്ഷേമപദ്ധതികള്‍ നടപ്പാക്കുകയാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്ന് മോദി പറഞ്ഞു.

Read More »

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ‘നിഗ്ലിസ്’ ഷോര്‍ട്ട് ഫിലിം ഫെബ്രുവരി 28ന്

ഫെബ്രുവരി 28 ന് വൈകുന്നേരം 4.30 ന് ബാംഗ്ലൂരിലെ സെന്റ് ജോസഫ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ വെച്ച് വിജയികള്‍ക്ക് സമ്മാനം നല്‍കും.

Read More »

കേരള പോലീസിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അവാര്‍ഡ്

റിസര്‍വ് സബ് ഇന്‍സ്‌പെക്ടര്‍ ശ്രീനിവാസന്‍.കെ (വയനാട്), എ.എസ്.ഐ ഫീസ്റ്റോ.ടി.ഡി (തൃശ്ശൂര്‍ സിറ്റി), സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സജിത്ത്.സി.ആര്‍ (പാലക്കാട്) എന്നിവരാണ് ആദരവിന് അര്‍ഹരായത്.

Read More »

പത്തനംതിട്ടയില്‍ ആര്‍എസ്എസില്‍ നിന്ന് കൂട്ടരാജി

മല്ലപ്പള്ളിയില്‍ മുന്‍ താലൂക്ക് പ്രമുഖ് സന്തോഷ്, യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് മഹിളാ മോര്‍ച്ച നേതാവ് അടക്കം 22 പേരാണ് ബിജെപി ആര്‍എസ്എസ് ബന്ധം ഉപേക്ഷിച്ചു

Read More »

സംസ്ഥാനത്ത് മദ്യവില കുറയാന്‍ സാധ്യത

ജനപ്രിയ ബ്രാന്‍ഡുകള്‍ക്ക് നൂറു രൂപ വരെ വില കൂടി. അധിക നികുതി എത്രനാളത്തേക്കെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നില്ല.മദ്യ നിര്‍മ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ദ്ധന കണക്കിലെടുത്ത് അടിസ്ഥാന നിരക്ക് കൂട്ടണമെന്ന് മദ്യ കമ്പനികള്‍ ആവശ്യപ്പെട്ടു.

Read More »

രാഹുലിന്റെ പ്രസംഗം ബിജെപി റിക്രൂട്ട്‌മെന്റ് ഏജന്റിനെപ്പോലെ: സിപിഐഎം

കേന്ദ്ര അന്വേഷണ ഏജന്‍സികളെ വിമര്‍ശിക്കുന്നതില്‍ രാഹുല്‍ മലക്കം മറിഞ്ഞിരിക്കുകയാണ്. ഇടതുപക്ഷത്തിനെതിരെ കടന്നാക്രമിക്കുന്നതില്‍ രാഹുലിന് ബിജെപിയുടെ അതേ ശബ്ദമാണ് ഉള്ളതെന്നും സിപിഐഎം പരിഹസിച്ചു

Read More »

മലപ്പുറത്ത് 14കാരിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ചു; ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവ് അറസ്റ്റില്‍

പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവാണ് കേസിലെ മുഖ്യപ്രതി.

Read More »

കോവിഡ് വ്യാപനം-ബസുകളില്‍ 30 ശതമാനം യാത്രക്കാര്‍,കര, സമുദ്ര അതിര്‍ത്തികളില്‍ നിയന്ത്രണം

സ്വകാര്യ കമ്പനികളില്‍ 50 ശതമാനത്തിലും സര്‍ക്കാര്‍ ഓഫിസുകളില്‍ 30 ശതമാനത്തിലുമധികം ജീവനക്കാര്‍ ജോലിക്കെത്തരുത്‌

Read More »

രവി പൂജാരി മുംബൈ പൊലീസ് കസ്റ്റഡിയില്‍

2016 ഗസാലി ഹോട്ടല്‍ വെടിവെപ്പ് കേസിലാണ് പൂജാരിയെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഒരു വര്‍ഷത്തോളം നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് പൂജാരിയെ കസ്റ്റഡിയില്‍ ലഭിച്ചതെന്ന് ക്രൈം ബ്രാഞ്ച് ജോയിന്റ് കമ്മീഷണര്‍ മിലിന്ദ് ബരാംബെ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

Read More »

ബിജെപി അജണ്ട സെറ്റ് ചെയ്യാവുന്ന തലത്തിലേക്ക് കേരളം മാറി: വി. മുരളീധരന്‍

വിശ്വാസികള്‍ക്കെതിരെ എന്തുമാകാമെന്ന ഹുങ്ക് അവസാനിപ്പിക്കാന്‍ പിണറായി വിജയന്‍ നിര്‍ബന്ധിതനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More »

ഇഎംസിസി വിശ്വാസ്യതയില്ലാത്ത കമ്പനി; തുറന്ന് സമ്മതിച്ച് മേഴ്‌സിക്കുട്ടിയമ്മ

ഇഎംസിസി വിശ്വാസ്യതയില്ലാത്ത കമ്പനിയാണ്. കമ്പനിയെക്കുറിച്ച് മികച്ച അഭിപ്രായം സര്‍ക്കാരിനില്ല

Read More »