തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയുടെ സമാപനത്തിലെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിനെതിരേ വിമര്‍ശനവുമായി സിപിഐഎം. രാഹുലിന്റെ പ്രസംഗം ബിജെപി റിക്രൂട്ട്‌മെന്റ് ഏജന്റിനെപ്പോലെയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിമര്‍ശിച്ചു.
കേന്ദ്ര അന്വേഷണ ഏജന്‍സികളെ വിമര്‍ശിക്കുന്നതില്‍ രാഹുല്‍ മലക്കം മറിഞ്ഞിരിക്കുകയാണ്. ഇടതുപക്ഷത്തിനെതിരെ കടന്നാക്രമിക്കുന്നതില്‍ രാഹുലിന് ബിജെപിയുടെ അതേ ശബ്ദമാണ് ഉള്ളതെന്നും സിപിഐഎം പരിഹസിച്ചു. രാഹുല്‍ ബിജെപിയെ വിമര്‍ശിക്കാത്തത് കേന്ദ്ര നിര്‍ദേശപ്രകാരമാണ്. ഈ സമീപനമാണ് പല സംസ്ഥാനങ്ങളിലേയും കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കും ബിജെപിയിലേക്ക് പോകാന്‍ ഉത്തേജനം നല്‍കുന്നത്. സര്‍ക്കാരിനെതിരേ രാഹുല്‍ നടത്തിയത് തരംതാണ ആക്ഷേപമാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിമര്‍ശിച്ചു.