
ഇന്ന് സംസ്ഥാനത്ത് 3215 പേർക്ക് കൂടി കോവിഡ്; 2532 പേർക്ക് രോഗമുക്തി
കേരളത്തില്‍ ഇന്ന് 3215 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്.

കേരളത്തില്‍ ഇന്ന് 3215 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്.

സമാധാനപരമായി നടത്തുന്ന സമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാമെന്ന് മുഖ്യമന്ത്രി കരുതണ്ടായെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പ്ലാന്‍ ഫണ്ട് വെട്ടിക്കുറച്ച് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താളം തെറ്റിക്കുകയും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വയ്ക്കുകയും ചെയ്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ പഞ്ചായത്ത്-മുനിസിപ്പല്‍-കോര്‍പ്പറേഷന്‍ ഓഫീസുകള്‍ക്ക് മുന്നില്‍ നടത്തിയ സത്യാഗ്രഹ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നിര്‍വഹിച്ച് പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.

വനംവകുപ്പ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമേ ഇനി സംസ്ഥാനത്ത് പാമ്പുകളെ പിടികൂടുന്നതിന് അനുവാദമുള്ളൂ. ഇതിനായി വിശദമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആവിഷ്‌കരിച്ചിരിക്കുകയാണ് സംസ്ഥാന വനംവകുപ്പ്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് ഇത്തരത്തില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി പരിശീലനം നല്‍കുന്നത്.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. ദിലീപിനോട് വിശദീകരണം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. കേസില്‍ നടന്‍ മുകേഷിന്റെ സാക്ഷി വിസ്താരവും പൂര്‍ത്തിയായി.

മന്ത്രി കെ.ടി ജലീലിന് സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമരാഭാസം പിന്‍വലിച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലാണ് ഫ്രാങ്കോ വിചാരണ നേരിടുന്നത്.

പാലക്കാട് കളക്ടറേറ്റിലേക്ക് യുവ മോര്‍ച്ച നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

സെക്രട്ടറിയേറ്റിനു മുന്നിലും മറ്റും നടക്കുന്ന മിക്ക സമരങ്ങളിലും മാസ്‌ക് ധരിക്കാതെയും സാമൂഹ്യ അകലം പാലിക്കാതെയുമാണ് രാഷ്ടീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തുന്നത്

തായ് വാന്റെ പുതിയ ആഡംബര വിമാനക്കമ്പനി സ്റ്റാര്‍ലക്സ് തങ്ങളുടെ കാര്‍ഗോ വിഭാഗത്തിന്റെ സമസ്ത മേഖലകളിലും ഐബിഎസ് സോഫ്റ്റ് വെയറിന്റെ ഐകാര്‍ഗോ സംവിധാനം നടപ്പാക്കി.

ജലീല്‍ നല്‍കിയ മൊഴി പരിശോധിച്ചു വരികയാണെന്നും ഇ.ഡി മേധാവി

ഓഹരി സൂചികകളായ സെന്‍സെക്‌സും നിഫ്‌റ്റിയും മുന്നേറി. കഴിഞ്ഞ ദിവസത്തെ നഷ്‌ടം നികത്താന്‍ ഇന്നത്തെ വ്യാപാരത്തില്‍ ഓഹരി വിപണിക്ക് സാധിച്ചു. സെന്‍സെക്‌സ് 287ഉം നിഫ്‌റ്റി 81ഉം പോയിന്റ് നേട്ടം രേഖപ്പെടുത്തി.

കുവൈത്തില്‍ കോവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനായി പ്രഖ്യാപിച്ച അഞ്ചാം ഘട്ട നടപടികള്‍ നീട്ടിവച്ചു.അഞ്ചു ഘട്ടങ്ങളിലായി പ്രഖ്യാപിച്ച നിയന്ത്രങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടക്കാനിരിക്കെയാണ് പുതിയ തീരുമാനം. കുവൈത്തില്‍ വീണ്ടും പ്രതിദിന രോഗനിരക്ക് വര്‍ധിച്ച സാഹചര്യത്തിലാണ് അഞ്ചാം ഘട്ടം തല്‍ക്കാലം തുടങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചത്.

യു.എ.ഇ യില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കുന്നതിന് ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി.വാക്‌സിന്‍ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടം വിജയകരമായി മുന്നോട്ടു പോകുന്നതിനെ തുടര്‍ന്നാണ് മാറ്റം.

സ്വപ്ന സുരേഷ് ഒഴികെ ആറ് പ്രതികളെ എൻഐഎ കസ്റ്റഡിയിൽ വിട്ടു.വെള്ളിയാഴ്ച വരെയാണ് കസ്റ്റഡിയിൽ വിട്ടത്. പ്രതികളുടെ ഫോൺ വിശദാംശങ്ങളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.

കന്നിമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട നാളെ ( 16.09.20) വൈകുന്നേരം 5 മണിക്ക് തുറക്കും.17 ന് ആണ് കന്നി 1. പൂജകൾ പൂർത്തിയാക്കി ഈ മാസം 21 ന് രാത്രി ക്ഷേത്രനട അടയ്ക്കും. ഇത്തവണയും ഭക്തർക്ക് ശബരിമലയിലേക്ക് പ്രവേശനം ഉണ്ടാവില്ല.

ഓണത്തിന് ശേഷം സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായെന്ന് അരോഗ്യ വകുപ്പ്. ആറ് ജില്ലകളില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ ലക്ഷണങ്ങള്‍ സ്വയം തിരിച്ചറിഞ്ഞ് ആളുകള്‍ പരിശോധനക്ക് വിധേയരാകണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.

ലൈഫ് മിഷൻ സിഇഒ യു.വി ജോസിന്റ മൊഴി എൻഫോഴ്‌സ്‌മെന്റ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് മൊഴി രേഖപ്പെടുത്തിയത്. യുഎഇ കോൺസുലേറ്റുമായുള്ള ബന്ധവും, യൂണിടാക്കിന് കരാർ നൽകി വിവരവും അന്വേഷണ സംഘം ചോദിച്ചറിഞ്ഞു.

പൊതുജന താല്‍പര്യം മുന്‍നിര്‍ത്തിയാണ് വിമാനത്താവളങ്ങള്‍ പാട്ടത്തിന് നല്‍കുന്നതെന്നും ഇതുവഴി ലഭിക്കുന്ന പണം രാജ്യത്തിന്റെ വ്യോമയാന മേഖലയുടെ വികസനത്തിനാണ് ഉപയോഗിക്കുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിദേശ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന സര്‍ക്കാര്‍ പാനലായിരിക്കും ഇത് കൈകാര്യം ചെയ്യുക

രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെലവപ്പ്‌മെന്റ് സ്റ്റഡീസ് (ആര്‍.ജി.ഐ.ഡി.എസ്) ‘വികസന സമ്മിറ്റ്’ സംഘടിപ്പിക്കുന്നു. അഞ്ച് ഘട്ടങ്ങള്‍ നീണ്ടുനില്‍ക്കുന്നതാണ് ‘പ്രതീക്ഷ 2030’ എന്ന് പേര് നല്‍കിയിരിക്കുന്ന സമ്മിറ്റ്. അടുത്ത പത്ത് വര്‍ഷത്തേക്കുള്ള കേരളത്തിന്റെ വികസന രൂപരേഖ തയ്യറാക്കുകയാണ് സമ്മിറ്റിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.