Day: September 15, 2020

കോവിഡ് കാലത്ത് കേരളത്തിലേക്ക് മടങ്ങിയെത്തിയത് പത്തു ലക്ഷത്തിലധികം പേർ

കോവിഡ് കാലത്ത് കേരളത്തിലേക്ക് വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും മടങ്ങിയെത്തിയത് 10,05,211 പേരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിൽ 62.16 ശതമാനം (6,24,826 പേർ) ആഭ്യന്തര യാത്രക്കാരാണ്. മടങ്ങിവന്നവരിൽ അന്താരാഷ്ട്ര യാത്രക്കാരാർ

Read More »

കോവിഡുമായി ബന്ധപ്പെട്ട ജോലികൾക്കായി പൊലീസിന് സന്നദ്ധ പ്രവർത്തകരെ ആവശ്യമുണ്ട്

സന്നദ്ധ പ്രവർത്തകർ മുന്നോട്ടുവരണം കോവിഡുമായി ബന്ധപ്പെട്ട ജോലികൾക്കായി പൊലീസിന് സന്നദ്ധ പ്രവർത്തകരെ ആവശ്യമുണ്ടെന്നും ചെറുപ്പക്കാരായ സ്ത്രീകളും പുരുഷൻമാരും ഇതിനായി സ്വയം മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ഇങ്ങനെ നിയോഗിക്കുന്ന സന്നദ്ധപ്രവർത്തകർക്ക് അവരുടെ കഴിവും

Read More »

കോവിഡ് സൃഷ്ടിച്ചത് സ്പാനിഷ് ഫ്‌ളൂവിന് സമാനമായ സാഹചര്യം: മുഖ്യമന്ത്രി

കോവിഡ് 19 സൃഷ്ടിച്ചത് സ്പാനിഷ് ഫ്‌ളൂവിന് സമാനമായ സാഹചര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്പാനിഷ് ഫ്‌ളൂ പോലെ തന്നെ കുറച്ചുസമയം കഴിയുമ്പോൾ കോവിഡും അപ്രത്യക്ഷമായേക്കാം. എന്നാൽ അഞ്ചുകോടി മനുഷ്യരുടെ ജീവൻ കവർന്ന ചരിത്രം

Read More »

ഇമാറാത്തിന്റെ സ്നേഹവും വിശ്വാസവും പിടിച്ചുപറ്റിയ മലയാളി ഉദ്യോഗസ്ഥന് സ്നേഹ നിർഭരമായ യാത്രയയപ്പ്

ദുബൈ : ഇമാറാത്തിലെ ഉന്നത-ഉദ്യോഗസ്ഥരുടെ സ്നേഹവായ്പും, വിശ്വാസവും,പിടിച്ചുപറ്റിയ മലയാളി ജീവനക്കാരന് സമുചിത   യാത്രയാപ്പ് ലഭിച്ചു .ദുബൈ താമസ-കുടിയേറ്റ വകുപ്പിൽ നിന്ന് നീണ്ട  25 വർഷത്തെ സേവനം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന പള്ളിമുക്ക് സ്വദേശി

Read More »

സംസ്ഥാന ഊർജസംരക്ഷണ അവാർഡ് 2020 – അപേക്ഷ ക്ഷണിച്ചു

എനർജി മാനേജ്‌മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ, ഊർജസംരക്ഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ഊർജസംരക്ഷണ അവാർഡിന് അപേക്ഷ ക്ഷണിച്ചു. 2019-20 സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങളാണ് അവാർഡിനായി പരിഗണിക്കുന്നത്. എട്ട് വിഭാഗങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചത്. വൻകിട

Read More »

അബുദാബി മാർത്തോമാ യുവജനസഖ്യം ‘കരുതലോടെ ഒരു ഓണം ‘ ആഘോഷിച്ചു 

നാം സുരക്ഷിതരായി കഴിയുന്നതിനോടൊപ്പം മറ്റുള്ളവരെ കരുതുകയും അവരുടെ സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യുകയാണ് മഹാവ്യാധിയുടെ കാലത്തു നമ്മുടെ ദൗത്യം  എന്ന് സാംസ്‌കാരിക പ്രവർത്തകനും കിഡ്നി ഫൌണ്ടേഷൻ ചെയർമാനുമായ ഫാ ഡേവിസ് ചിറമേൽ.. അബുദാബി മാർത്തോമാ യുവജനസഖ്യത്തിന്റെ

Read More »

ഇ പി ജയരാജന്റെ ഭാര്യ രമേശ്‌ ചെന്നിത്തലക്കെതിരെ വക്കീൽ നോട്ടീസ്‌ അയച്ചു.

തിരുവനന്തപുരം: വാർത്താസമ്മേളനത്തിൽ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലക്കെതിരെ വ്യവസായ മന്ത്രി ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിര വക്കീൽ നോട്ടീസ്‌ അയച്ചു. സമൂഹമധ്യത്തിൽ മനപ്പൂർവം അപമാനിക്കാനും അവഹേളിക്കാനും

Read More »

കെൽട്രോൺ വെന്റിലേറ്റർ നിർമ്മിക്കുന്നു; പ്രതിരോധ വകുപ്പുമായി കരാർ ഒപ്പിട്ടു

കേരളാ സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡവലപ്‌മെന്റ് കോർപ്പറേഷൻ (കെൽട്രോൺ) മെഡിക്കൽ രംഗത്തിന് ആവശ്യമായ വെന്റിലേറ്റർ നിർമ്മാണം തുടങ്ങുന്നു. സാങ്കേതികവിദ്യ കൈമാറ്റത്തിനുള്ള കരാർ കെൽട്രോണും ഡിഫൻസ് റിസർച്ച് ഡവലപ്മെന്റ് ഓർഗനൈസേഷന് (ഡി ആർ ഡി ഒ) കീഴിലെ

Read More »

സംസ്ഥാനത്തെ 98 ശതമാനം റോഡുകളും ഗതാഗതയോഗ്യമാക്കി: മുഖ്യമന്ത്രി

സംസ്ഥാനത്തെ 98 ശതമാനം റോഡുകളും ഗതാഗതയോഗ്യമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശംഖുമുഖം എയർപോർട്ട് റോഡിന്റെ നിർമാണോദ്ഘാടനം വീഡിയോ കോൺഫറൻസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. പൊതുമരാമത്ത് വകുപ്പിന് കീഴിൽ 9530 കിലോമീറ്റർ റോഡാണ് ഗതാഗതയോഗ്യമായത്. ഗ്രാമീണ

Read More »

നാഷണൽ ഹൈവേ എക്‌സലൻസ്‌ അവാർഡിന്‌ അപേക്ഷ ക്ഷണിച്ചു

കേന്ദ്ര ഉപരിതല ഗതാഗത, ദേശീയപാത മന്ത്രാലയം 2020 ലെ നാഷണൽ ഹൈവേ എക്‌സലൻസ്‌ അവാർഡിന്‌ നിർദേശങ്ങൾ ക്ഷണിച്ചു. പ്രോജക്ട് മാനേജ്മെന്റ്, ഓപ്പറേഷൻ ആൻഡ്‌ മെയിന്റനൻസ്, ഗ്രീൻ ഹൈവേ, ഇന്നൊവേഷൻ, ഹൈവേ സേഫ്റ്റി, ടോൾ മാനേജ്മെന്റ്, ഔട്ട്‌സ്റ്റാൻഡിംഗ് വർക്ക്‌ ഇൻ ചലഞ്ചിങ്ങ്‌ കണ്ടീഷൻസ്‌ തുടങ്ങി ആറു  മേഖലകളിലാണ്‌ എല്ലാവർഷവും അവാർഡുകൾ നൽകുന്നത്‌.

Read More »

ഭാഷാ വിവേചന ത്തിനെതിരെ ഭീമ ഹർജിയിൽ ഒപ്പുവച്ചു കൊണ്ട് എം.ടി വാസുദേവന്‍ നായര്‍ മലയാള സമരത്തിൽ പങ്കാളിയായി

കേരളാ പി.എസ് സി യുടെ ഭാഷാ വിവേചന ത്തിനെതിരെ ഭീമ ഹർജിയിൽ ഒപ്പുവച്ചു കൊണ്ട് എം.ടി വാസുദേവന്‍ നായര്‍ മലയാള സമരത്തിൽ പങ്കാളിയായി. പ്രൈമറി സ്കൂൾ അധ്യാപകരുടെ നിയമനപ്പരീക്ഷയിൽ നിന്ന് മലയാളത്തെ ഒഴിവാക്കിയ കേരളാ പി.എസ് സി യുടെ ഭാഷാ വിവേചന ത്തിനെതിരെ ഐക്യമലയാള പ്രസ്ഥാനം സംഘടിപ്പിക്കുന്ന ഓൺലൈൻ പ്രക്ഷോഭത്തിൽ എം.ടിയും ചേർന്നു. കൊച്ചു കുഞ്ഞുങ്ങളെയാണ് ഈ അദ്ധ്യാപകർ പഠിപ്പിക്കേണ്ടത്.

Read More »

സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ വെര്‍ച്വല്‍ ഇന്‍വസ്റ്റര്‍ കഫെ

സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ സഹായിക്കുന്നതിന്‍റെ ഭാഗമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ മാസം തോറും നടത്തുന്ന ഇന്‍വസ്റ്റര്‍ കഫെ കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ വെര്‍ച്വലാക്കി.

Read More »

പ്രതിദിനം കളവ്‌ പറഞ്ഞ്‌ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല സ്വയം അപഹാസ്യനാവുകയാണ്; എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍

പത്രസമ്മേളനങ്ങള്‍ നടത്തി പ്രതിദിനം കളവ്‌ പറഞ്ഞ്‌ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല സ്വയം അപഹാസ്യനാവുകയാണ്‌. മന്ത്രി കെ.ടി.ജലീല്‍ രാജ്യത്ത്‌ വ്യവസ്ഥാപിതമായ ഏതെങ്കിലും നിയമ ലംഘനം നടത്തിയതായും ഇതുവരെ ഒരു കേസും എവിടെയും നിലവിലില്ല. ജലീലിനോട്‌ വ്യക്തിവിരോധം തീര്‍ക്കുന്ന പി.കെ.കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള മുസ്ലീം ലീഗ്‌ നേതാക്കള്‍ ഉന്നയിക്കുന്ന വ്യാജ ആരോപണങ്ങളെ സ്വന്തം പത്രസമ്മേളനങ്ങളില്‍ ആവര്‍ത്തിക്കുകയാണ്‌ പ്രതിപക്ഷനേതാവ്‌ ചെയ്യുന്നത്‌.

Read More »

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്തത് 4230.78 കോടി രൂപ

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്തത് 4230.78 കോടി രൂപ. ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ, കോവിഡിനെ പ്രതിരോധിക്കാൻ ആവശ്യമായ എല്ലാ സാങ്കേതിക-ധനസഹായങ്ങളും സംസ്ഥാന/ കേന്ദ്രഭരണപ്രദേശ ഭരണകൂടങ്ങൾക്ക് ലഭ്യമാക്കുന്നുണ്ട്. കൂടാതെ കോവിഡ് വ്യാപന രീതിയിലെ പ്രത്യേകത, രോഗികളുടെ എണ്ണം എന്നിവയുടെ അടിസ്ഥാനത്തിൽ കൂടുതൽധനസഹായവും ഭരണകൂടങ്ങൾക്ക് ലഭ്യമാക്കുന്നു.

Read More »

മണപ്പുറം ഫിനാന്‍സ് സ്ഥാപനങ്ങളില്‍ തൊഴില്‍വകുപ്പ് സംസ്ഥാന വ്യാപകമായി സ്‌ക്വാഡ് പരിശോധന നടത്തി

മണപ്പുറം ഫിനാന്‍സ് സ്ഥാപനങ്ങളില്‍ തൊഴില്‍വകുപ്പ് സംസ്ഥാന വ്യാപകമായി സ്‌ക്വാഡ് പരിശോധന നടത്തി.മണപ്പുറം ഫിനാന്‍സ് സ്ഥാപനങ്ങളില്‍ വ്യാപകമായി തൊഴില്‍ നിയലംഘനങ്ങള്‍ നടക്കുന്നതിനാല്‍ സ്ഥാപനത്തിലെ ജീവനക്കാര്‍ പ്രതിസന്ധി നേരിടുകയാണെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പരാതിയുടെ അടിസ്ഥാനത്തില്‍ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ ലേബര്‍ കമ്മീഷര്‍ പ്രണബ്‌ജ്യോതി നാഥിന് പരിശോധനകള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

Read More »

യുജിസി നെറ്റ് പരീക്ഷകള്‍ മാറ്റിവെച്ചതായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി

യുജിസി നെറ്റ് പരീക്ഷകള്‍ മാറ്റിവെച്ചതായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. നേരത്തെ സെപ്റ്റംബര്‍ 24 മുതലാകും പരീക്ഷകള്‍ നടക്കുകയെന്നും എന്‍ടിഎ വ്യക്തമാക്കി. നേരത്തെ സെപ്റ്റംബര്‍ 16 മുതല്‍ 23 പരീക്ഷകള്‍ നടത്താനായിരുന്നു ഏജന്‍സി തീരുമാനിച്ചിരുന്നത്.

Read More »

യു.എ.ഇ യില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളിലും വില്ലകളിലും ഇനി ഫയര്‍ ഡിറ്റക്ടര്‍ നിര്‍ബന്ധം

യു.എ.ഇയില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളിലും വില്ലകളിലും ഫയര്‍ ഡിറ്റക്ടര്‍ നിര്‍ബന്ധമാക്കും. യു.എ.ഇ കാബിനറ്റ് തീരുമാന പ്രകാരമാണ് സിവില്‍ ഡിഫന്‍സിന്റെ ഇലക്ട്രോണിക് ലിങ്കേജ് നിരീക്ഷണ സംവിധാനം ഉറപ്പാക്കുന്ന ഫയര്‍ ഡിറ്റക്ടര്‍ എല്ലാ പാര്‍പ്പിടങ്ങളിലും സ്ഥാപിക്കണമെന്നത് കര്‍ശനമാക്കുന്നത്.

Read More »

ഐ.പി.എല്‍ പോരാട്ടത്തിനു വേദിയാകുന്ന ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം സന്ദര്‍ശിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി

ഐപിഎല്‍ പോരാട്ടത്തിനു വേദിയാകുന്ന ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി സന്ദര്‍ശിച്ചു. മത്സര ഒരുക്കങ്ങളുടെ ഭാഗമായി റോയല്‍ സ്യൂട്ട്, കമന്ററി ബോക്‌സ്, വി.ഐ.പി ബോക്‌സുകള്‍ തുടങ്ങിയവ ഉള്‍പ്പെടെ മോടിയാക്കിയിരുന്നു.

Read More »

യു.എ.ഇ യിൽ സന്ദര്‍ശക വിസക്ക് ഏര്‍പ്പെടുത്തിയിരുന്ന നിബന്ധനകള്‍ പിന്‍വലിച്ചു

യു. എ. ഇ യിൽ സന്ദര്‍ശക വിസക്ക് ഏര്‍പ്പെടുത്തിയിരുന്ന നിബന്ധനകള്‍ പിന്‍വലിച്ചു. നിലനിന്നിരുന്ന മാനദണ്ഡ പ്രകാരം പാസ്‌പോര്‍ട്ട് കോപ്പിയും ഫോട്ടോയും ഉണ്ടെങ്കില്‍ സന്ദര്‍ശക വിസയ്ക്ക് അപേക്ഷ സമര്‍പ്പിക്കാം.

Read More »

യു.എ.ഇയിൽ 3 വർഷത്തെ സ്കൂൾ കലണ്ടറിന് അംഗീകാരം നൽകി

യു.എ.ഇയിൽ 3 വർഷത്തെ സ്കൂൾ കലണ്ടറിന് യു.എ.ഇ ഉപപ്രധാനമന്ത്രിയുമായ ഷ്ട്രപതി കാര്യ മന്ത്രിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അംഗീകാരം നൽകി. ഓഗസ്റ്റ് 30ന് ആരംഭിച്ച ഈ വർഷത്തെ വിദ്യാഭ്യാസ വർഷം ഉൾപ്പെടെയുള്ള കലണ്ടറാണിത്. ഇതനുസരിച്ച് 2021–2022 വർഷത്തെ അധ്യയനം ഓഗസ്റ്റ് 29നും 2022–2023 വർഷത്തേത് ഓഗസ്റ്റ് 28നും ആരംഭിക്കും.

Read More »