Day: September 14, 2020

കേരളത്തിൽ വിവിധയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

കേരളത്തിൽ വിവിധയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത-വിവിധ ജില്ലകളിൽ മഞ്ഞ (Yellow) അലേർട്ട് പ്രഖ്യാപിച്ചു.

Read More »

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് സിബിഐക്ക് വിടാന്‍ തയാറെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് സിബിഐക്ക് വിടാന്‍ തയാറെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേന്ദ്രത്തിന് ഇത് സംബന്ധിച്ച് കത്തയച്ചതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Read More »

സമരം ഒരു കോറിയോഗ്രഫി

കാലം തെറ്റി പെയ്യുന്ന മഴയില്‍ അഗ്നിബാധ കെട്ടടങ്ങിയതോടെ ജലീല്‍ ബാധയിലായി കഴിഞ്ഞ മൂന്നു ദിവസങ്ങളായുള്ള രംഗാവിഷ്‌ക്കരണം.

Read More »

കള്ളക്കടത്ത് പ്രതികളുടെ ആശുപത്രിവാസം ദുരൂഹമെന്ന് മുല്ലപ്പള്ളി

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സി.പി.എം ബന്ധമുള്ള ഉന്നതരെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമ്പോള്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതികള്‍ തുടര്‍ച്ചയായി ആശുപ്രതിയില്‍ ചികിത്സക്കായി പോകുന്നത് ദുരൂഹമാണെന്നും അതില്‍ എന്തൊക്കയോ ഒളിച്ചുകളിയുണ്ടെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

Read More »

വി.മുരളിധരന്‌ മന്ത്രി സ്ഥാനത്ത്‌ തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടുയെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌

സ്വര്‍ണ്ണം കടത്തിയത്‌ നയതന്ത്ര ബാഗേജ്‌ വഴിയാണെന്ന്‌ കസ്റ്റംസ് കമ്മീഷണര്‍ ജൂലൈയില്‍ തന്നെ വിദേശ മന്ത്രാലയത്തെ അറിയിച്ചിരുന്നെന്ന്‌ ധനമന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചതോടെ വി.മുരളിധരന്‌ മന്ത്രി സ്ഥാനത്ത്‌ തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടു. അദ്ദേഹം രാജിവെയ്‌ക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ പുറത്താക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണം. ഈ കേസ്‌ എന്‍.ഐ.എ-യെ ഏല്‍പ്പിച്ച ഉത്തരവില്‍ ആഭ്യന്തര മന്ത്രാലയവും നയതന്ത്ര ബാഗേജ്‌ വഴിയാണ്‌ സ്വര്‍ണ്ണം കടത്തിയതെന്ന്‌ വ്യക്തമാക്കിയിരുന്നു. എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.

Read More »

വ്യാജ ആരോപണങ്ങള്‍ക്കെതിരെ മന്ത്രി ഇ പി ജയരാജൻ നിയമ നടപടിക്കൊരുങ്ങുന്നു

മലയാള മനോരമയും ചില രാഷ്ട്രീയ നേതാക്കളും ചേർന്നു നടത്തുന്ന നെറികെട്ട വ്യക്തിഹത്യക്കെതിരെ വ്യവസായമന്ത്രി ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിരയും മകൻ ജയ്സണും നിയമനടപടിയിലേക്ക്. തികച്ചും വ്യാജവും കെട്ടിച്ചമച്ചതുമായ ആരോപണങ്ങളാണ് രണ്ടു ദിവസമായി മനോരമ ഇവർക്കെതിരെ മെനയുന്നത്. ഇത് ഏറ്റുപിടിച്ച് ബിജെപി, യുഡിഎഫ് നേതാക്കളും ക്രൂരമായ ആക്ഷേപവുമായി രംഗത്തുവന്നിട്ടുണ്ട്.

Read More »

നവംബര്‍ ഒന്ന് മുതൽ ഒമാനില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങും

ഒമാനില്‍ കോവിഡ് ചട്ടങ്ങൾ കർശനമായി പാലിച്ചു നവംബര്‍ ഒന്നുമുതൽ സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ക്ലാസുകളിലും സ്‌കൂള്‍ ബസ്സുകളിലും സാമൂഹ്യ അകലം പാലിക്കുന്നതുള്‍പ്പെടെ സ്‌കൂളുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന് കര്‍ശന ആരോഗ്യ പ്രോട്ടോക്കോളിന് ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയം രൂപം നല്‍കി.

Read More »

കങ്കണ്ണ വിഷയത്തില്‍ ഉദ്ധവ് താക്കറെക്കെതിരെ ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ദേവന്ദ്ര ഫഡ്നാവിസ്

കോവിഡ് 19 ബാധയിൽ രാജ്യത്തെ 40 ശതമാനവും മഹാരാഷ്ട്രയിലാണ്. 10 ലക്ഷത്തിലധികം കോവിഡ് രോഗികൾ. ഇതൊന്നും കാണാൻ സമയമില്ലെങ്കിലും പ്രതിപക്ഷത്തോടും കങ്കണ റൗണട്ടിനോടും ഗുസ്തി പിടിക്കാൻ മുഖ്യമന്ത്രിക്ക് സമയമുണ്ടെന്ന് ദേവന്ദ്ര ഫഡ്നാവിസ് പരിഹസിച്ചു

Read More »

ഞങ്ങള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ നിങ്ങള്‍ക്ക് കഴിയണം; മോദിയോട് പ്രതിപക്ഷം

ലഡാക്കിലുള്ള ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടിയതിന് പിന്നാലെയായിരുന്നു ജയ്റാം രമേശ് നിലപാട് അറിയിച്ചത്.

Read More »

ജനങ്ങള്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍ അട്ടിമറിയ്ക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നു: മുഖ്യമന്ത്രി

കോന്നി മെഡിക്കൽ കോളേജ് ഉദ്ഘാടന ചടങ്ങിനിടെ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങൾക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ ആഗ്രഹിക്കുന്നത് നടക്കാൻ പാടില്ല എന്ന് ചിലർ വിചാരിക്കുന്നു. ശരിയായ കാര്യങ്ങൾ നാടിന് മുന്നിൽ അവതരിപ്പിക്കാൻ സമ്മതിക്കില്ലെന്ന മാനസിക അവസ്ഥയുള്ള ചിലരുണ്ട്. അത്തരക്കാരാണ് വിവാദം ഉണ്ടാക്കുന്നത്- മുഖ്യമന്ത്രി പറഞ്ഞു.

Read More »

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്-ല്‍ പ്രൊഫസറുടെ ഒഴിവ്

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് (നിഷ്) ഓഡിയോളജി/സ്പീച്ച് ലാംഗ്വേജ് പതോളജി പ്രൊഫസറുടെ ഒഴിവിലേക്ക് നിശ്ചിത യോഗ്യതയും പ്രവൃത്തി പരിചയവുമുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.

Read More »

മന്ത്രി ഇ പി ജയരാജന്റെ ഭാര്യയുടെ ബാങ്ക് വിവരങ്ങൾ തേടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

കേരള ബാങ്കിന്റെ കണ്ണൂർ ശാഖയിൽ നിന്ന് ഇഡി വിവരങ്ങൾ തേടി. ക്വാറന്റീൻ ലംഘിച്ച് ഇന്ദിര ബാങ്കിലെത്തി ലോക്കർ തുറന്നത് വിവാദമായിരുന്നു. ക്വാറന്റീൻ കാലവധി അവസാനിക്കുന്നതിന് മുൻപാണ് ഇന്ദിര കേരള ബാങ്കിന്റെ കണ്ണൂർ ശാഖയിലെത്തിയത്. ബാങ്കിലെ മാനേജർ കൂടിയായ ഇവർ ലോക്കർ തുറക്കുന്നതിനും മറ്റ് ഇടപാടുകൾക്കുമായാണ് ബാങ്കിലെത്തിയത് എന്നാണ് സൂചന.

Read More »

ഇസ്രായേലില്‍ വീണ്ടും മൂന്നാഴ്ചത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു; മറ്റ് മാര്‍ഗങ്ങള്‍ ഇല്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

കോവിഡ് ബാധിതര്‍ വര്‍ധിക്കുന്നതിനിടെ ഇസ്രായേലില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മൂന്ന് ആഴ്ചത്തേക്കാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്ത് കോവിഡിന്റെ രണ്ടാം ഘട്ട വ്യാപനമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും കോവിഡ് വ്യാപനം തടയുന്നതിന് ലോക്ക്ഡൗണ്‍ അല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

Read More »

റീട്ടെയില്‍ മേഖലയിലെ `ട്രെന്റ്‌ ‘ പ്രയോജനപ്പെടുത്താന്‍ ട്രെന്റ്‌

ലോക്‌ഡൗണിനു ശേഷം സാമ്പത്തിക പ്രവര്‍ത്തനങ്ങളിലുണ്ടാകാവുന്ന പുരോഗതി ട്രെന്റിന്റെ ബിസിനസ്‌ മെച്ചപ്പെടുത്തും.

Read More »

കെ.ടി ജലീലിനെ അപായപ്പെടുത്താന്‍ ശ്രമിച്ചത് ആസൂത്രിതമെന്ന്  മേഴ്‌സിക്കുട്ടിയമ്മ

വേഗത്തില്‍ വരുന്ന മന്ത്രിയുടെ വാഹനത്തിന് കുറുകെ മറ്റൊരു വാഹനം വെച്ച് അപായപ്പെടുത്താനായിരുന്നു ശ്രമമെന്നും കഷ്ടിച്ചാണ് ജലീല്‍ രക്ഷപ്പെട്ടതെന്നും മന്ത്രി പറഞ്ഞു

Read More »

ഇന്ത്യയടക്കം 32 രാജ്യങ്ങളിലേക്ക് കുവൈത്ത് പ്രഖ്യാപിച്ച യാത്രാവിലക്ക് തുടരും

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയടക്കം 32 രാജ്യങ്ങളിലേക്ക് പ്രഖ്യാപിച്ച യാത്രാവിലക്ക് തുടരുമെന്ന് കുവൈത്ത്. കോവിഡിനെ തുടര്‍ന്ന് കുവൈത്ത് യാത്രാ വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങള്‍ക്ക് ഇളവ് നല്‍കണോ കൂടുതല്‍ രാജ്യങ്ങളെ പട്ടികയിലേക്ക് കൂട്ടിച്ചേര്‍ക്കണമോ എന്ന കാര്യത്തില്‍ ആരോഗ്യ മന്ത്രാലയം എടുക്കുന്ന നിലപാടിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കും.

Read More »

ഷാര്‍ജ ഇന്റര്‍സിറ്റി ബസുകള്‍ ചൊവ്വാഴ്ച മുതല്‍ സര്‍വീസ് പുനരാരംഭിക്കും

ഷാര്‍ജ ഇന്റര്‍സിറ്റി ബസുകള്‍ ചൊവ്വാഴ്ച മുതല്‍ സര്‍വീസ് പുനരാരംഭിക്കും. അഞ്ചുമാസത്തെ ഇടവേളക്ക് ശേഷമാണ് ഷാര്‍ജ ഇന്റര്‍സിറ്റി ബസുകള്‍ സര്‍വീസ് ആരംഭിക്കുന്നത്. യാത്രക്കാരുടെ ശരീരോഷ്മാവ് പരിശോധിച്ച്‌ ശേഷിയുടെ 50 ശതമാനം പേരെ മാത്രമാണ് ബസില്‍ പ്രവേശിപ്പിക്കുക.

Read More »

പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉള്‍പ്പടെ പതിനായിരത്തോളം പേര്‍ ചൈനയുടെ നിരീക്ഷണത്തില്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബിഗ്ഡാറ്റ ടൂളുകള്‍ ഉപയോഗിച്ചാണ് നിരീക്ഷണമെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനീസ് സര്‍ക്കാരും രഹസ്യാന്വേഷണ ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. ഇന്ത്യന്‍ നാവിക സേനയും വ്യോമസേനയും കമ്പനിയുടെ നിരീക്ഷണത്തിലുണ്ട്.

Read More »

മലപ്പുറത്ത് വെള്ളപ്പൊക്കത്തില്‍ ഒലിച്ചു പോവാന്‍ തുടങ്ങിയ ആനക്കുട്ടിയെ രക്ഷപ്പെടുത്തി കാട്ടില്‍ വിട്ടു

ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒലിച്ചു പോവാന്‍ തുടങ്ങിയ ആനക്കുട്ടിയെ രക്ഷപ്പെടുത്തി കാട്ടില്‍ വിട്ടു. മലപ്പുറത്ത് നിലമ്പൂരിലെ ചോക്കോടിലാണ് സംഭവം നടന്നത്. ഞായറാഴ്ച പുലര്‍ച്ചെ കനത്തമഴയ്ക്കിടെ വലിയൊരു ശബ്ദം കേട്ട പ്രദേശവാസികളാണ് നദിയില്‍ ഒഴുകിപ്പോവുന്ന ആനക്കുട്ടിയെ കണ്ടെത്തിയത്.

Read More »

കെ. ടി ജലീലിനെ അപായപ്പെടുത്താന്‍ യുവമോര്‍ച്ച ശ്രമം; വാഹനത്തിന് കുറുകെ കാര്‍ ഇടിച്ചുകയറ്റി

മന്ത്രിയുടെ വാഹനവും അകമ്പടി വന്ന വാഹനവും സമയോചിതമായി നിയന്ത്രിക്കാനായതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.

Read More »