വി.മുരളിധരന്‌ മന്ത്രി സ്ഥാനത്ത്‌ തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടുയെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌

v muraleedharan

 

സ്വര്‍ണ്ണം കടത്തിയത്‌ നയതന്ത്ര ബാഗേജ്‌ വഴിയാണെന്ന്‌ കസ്റ്റംസ് കമ്മീഷണര്‍ ജൂലൈയില്‍ തന്നെ വിദേശ മന്ത്രാലയത്തെ അറിയിച്ചിരുന്നെന്ന്‌ ധനമന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചതോടെ വി.മുരളിധരന്‌ മന്ത്രി സ്ഥാനത്ത്‌ തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടു. അദ്ദേഹം രാജിവെയ്‌ക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ പുറത്താക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണം. ഈ കേസ്‌ എന്‍.ഐ.എ-യെ ഏല്‍പ്പിച്ച ഉത്തരവില്‍ ആഭ്യന്തര മന്ത്രാലയവും നയതന്ത്ര ബാഗേജ്‌ വഴിയാണ്‌ സ്വര്‍ണ്ണം കടത്തിയതെന്ന്‌ വ്യക്തമാക്കിയിരുന്നു. എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. അതിനു ശേഷവും വി.മുരളീധരന്‍ തന്റെ നിലപാട്‌ ആവര്‍ത്തിക്കുകയാണ്‌ ചെയ്‌തത്‌. ആഭ്യന്തര മന്ത്രാലയത്തിന്റേയും ധനമന്ത്രാലയത്തിന്റേയും നിലപാട്‌ പരസ്യമായി തള്ളിയ മുരളീധരന്‍ കൂട്ടുത്തരവാദിത്തമില്ലാതെ പ്രവര്‍ത്തിച്ച്‌ സത്യപ്രതിജ്ഞാ ലംഘനം നടത്തി.

Also read:  വണ്ടിപ്പെരിയാറിലേക്ക് ചിരിച്ചുകൊണ്ട് സെല്‍ഫി ; പ്രതിഷേധമിരമ്പിയതോടെ പോസ്റ്റ്മുക്കി ഷാഹിദ കമാല്‍

എന്നാല്‍, നയതന്ത്ര ബാഗേജിലാണെന്ന്‌ വിദേശമന്ത്രാലയത്തെ അറിയിച്ചിട്ടും മന്ത്രി ഇങ്ങനെ നിലപാട്‌ സ്വീകരിച്ചത്‌ ഏറെ ഗൗരവതരമാണ്‌. എന്നു മാത്രമല്ല നയതന്ത്ര ബാഗേജ്‌ ആണെന്ന്‌ സ്ഥിരീകരിച്ച്‌ വിദേശ മന്ത്രാലയം അനുമതി നല്‍കിയിട്ടാണ്‌ അത്‌ പരിശോധിച്ചതെന്നും ധനമന്ത്രാലയം പാര്‍ലമെന്റില്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. അതോടെ അന്വേഷണത്തെ അട്ടിമറിക്കാന്‍ ബോധപൂര്‍വ്വം നടത്തിയ ഇടപെടല്‍ തന്നെയാണിതെന്ന്‌ ഉറപ്പായി.

മാധ്യമങ്ങള്‍ പ്രസിദ്ധപ്പെടുത്തിയ, ഈ കേസിലെ പ്രതി നല്‍കിയ മൊഴിയില്‍ നയതന്ത്ര ബാഗേജല്ലെന്ന്‌ പറയാന്‍ ബി.ജെ.പി അനുകൂല ചാനലിന്റെ കോ-ഓര്‍ഡിനേറ്റിങ്ങ്‌ എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ ആവശ്യപ്പെട്ടതായി വ്യക്തമാക്കിയിട്ടുണ്ട്‌. ഈ കേസ്‌ മാധ്യമ ശ്രദ്ധ നേടുന്നതിനു മുമ്പാണ്‌ ഈ ഉപദേശം നല്‍കിയിട്ടുള്ളത്‌. അനില്‍ നമ്പ്യാരെ ചോദ്യം ചെയ്‌തതിനെ തുടര്‍ന്ന്‌ കസ്റ്റംസ്‌ സംഘത്തിലുണ്ടായ മാറ്റങ്ങളും സംശയകരമാണ്‌. അനില്‍ നമ്പ്യാരെ ചോദ്യം ചെയ്‌തതിന്റെ തുടര്‍ച്ചയില്‍ മുരളീധരനിലേക്ക്‌ അന്വേഷണം എത്തുമായിരുന്നു. ഇതിനു മുമ്പ്‌ നിരവധി തവണ നയതന്ത്ര ബാഗേജ്‌ വഴി സ്വര്‍ണ്ണം കടത്തിയിട്ടുണ്ടെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു. വിദേശ മന്ത്രാലയത്തിലെ ഉന്നതരുടെ സഹായമില്ലാതെ ഇത്‌ നടക്കില്ല മുരളീധരന്‍ മന്ത്രിയായതിനു ശേഷം നയതന്ത്ര റൂട്ടിലെ കള്ളക്കടത്ത്‌ സ്ഥിര സംഭവമായിരിക്കുന്നു. രാജ്യദ്രോഹ കുറ്റം ആരോപിക്കപ്പെട്ട കേസില്‍ സത്യം പുറത്തു വരുന്നതിന്‌ മുരളീധരനെ ചോദ്യം ചെയ്യണം.

Also read:  'പ്രവര്‍ത്തക സമിതിയിലേക്ക് മത്സരിക്കാനില്ല, തിരഞ്ഞെടുപ്പ് വേണം'; നിലപാട് വ്യക്തമാക്കി ശശി തരൂര്‍

ഇക്കാര്യത്തില്‍ ഇതുവരെ യു.ഡി.എഫ്‌ പ്രതികരിച്ചില്ലെന്നും ശ്രദ്ധേയമാണ്‌. ലോകസഭയില്‍ യു.ഡി.എഫ്‌ എം.പിമാര്‍ക്ക്‌ നല്‍കിയ മറുപടിയിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്‌. എന്നും ഇവര്‍ പുലര്‍ത്തുന്ന കുറ്റകരമായ നിശബ്ദത യു.ഡി.എഫ്‌-ബി.ജെ.പി ബാന്ധവത്തിന്റെ ഭാഗമാണ്‌.
സ്വര്‍ണ്ണക്കടത്ത്‌ കേസിന്റെ അന്വേഷണം അട്ടിമറിക്കപ്പെടുന്നതില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടുന്നതിനു കൂടിയാണ്‌ ഇപ്പോഴത്തെ വിവാദങ്ങളെന്നതും തിരിച്ചറിയണം.

Also read:  വിമാനത്താവളം അദാനിക്ക്‌ നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന്‌ സിപിഐ.എം

Around The Web

Related ARTICLES

ഊർജ പ്രതിസന്ധിക്കു പരിഹാരം ഹരിത ഹൈഡ്രജൻ: മന്ത്രി കെ.കൃഷ്ണൻകുട്ടി.

കൊച്ചി: കേരളത്തിന്റെ വർധിച്ചു വരുന്ന ഊർജ പ്രതിസന്ധിക്കു പരിഹാരം അക്ഷയ ഊർജവും ഹരിത ഹൈഡ്രജനും ആണെന്ന് മന്ത്രി കെ.കൃഷ്ണൻ കുട്ടി. ആഗോള ഹൈഡ്രജൻ, പുനരുപയോഗ വൈദ്യുതോർജ ഉച്ചകോടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഊർജ

Read More »

മുത്തൂറ്റ് ഫിനാന്‍സിന്റെ സ്വര്‍ണ പണയ വായ്പാ ആസ്തി ഒരു ലക്ഷം കോടി രൂപ കടന്നു

കൊച്ചി : മുന്‍നിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന സ്വര്‍ണ പണയ വായ്പാ ആസ്തികള്‍ ഒരു ലക്ഷം കോടി രൂപ കടന്നു. സ്റ്റോക് എക്സചേഞ്ചുകളില്‍ ഫയല്‍ ചെയ്ത വിവരത്തിലാണ്

Read More »

മുഖ്യമന്ത്രിയും ധനമന്ത്രിയും കണ്ടു, കേന്ദ്രംകനിഞ്ഞു; 5990 കോടി കൂടി കടമെടുക്കാന്‍ കേരളം

തിരുവനന്തപുരം : കേന്ദ്രം കനിഞ്ഞതോടെ 5990 കോടി രൂപ കൂടി അധികം കടമെടുക്കാന്‍ കേരളം. അടുത്ത ചൊവ്വാഴ്ചയോടെ കടമെടുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഡല്‍ഹിയില്‍ ഗവര്‍ണർ രാജേന്ദ്ര അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ധനമന്ത്രി

Read More »

പുണ്യം പൊങ്കാല; ആറ്റുകാൽ പൊങ്കാല ഇന്ന്

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്. ഭക്തജനലക്ഷങ്ങൾ ആറ്റുകാൽ ദേവിക്ക് ഇന്ന് പൊങ്കാല അർപ്പിക്കും. രാവിലെ 9:45ന് നടക്കുന്ന ശുദ്ധപുണ്യാഹത്തോടെ ചടങ്ങുകൾക്ക് തുടക്കമാകും. 10:15നാണ് അടുപ്പുവെട്ട്. ഉച്ചയ്ക്ക് 1:15ന് നടക്കുന്ന ഉച്ചപൂജയ്ക്ക് ശേഷം പൊങ്കാല

Read More »

ജിദ്ദ-മസ്കത്ത്-കോഴിക്കോട് വിമാനം കേടായി; യാത്രക്കാർ പ്രയാസത്തിലായത് മണിക്കൂറുകളോളം.

കരിപ്പൂർ : ഒമാൻ എയറിന്റെ ജിദ്ദ–മസ്കത്ത്–കോഴിക്കോട് വിമാനം മസ്കത്തിൽ കേടായി. കോഴിക്കോട്ടേക്കുള്ള യാത്രക്കാരും കോഴിക്കോട്ടുനിന്ന് വിമാനത്തിൽ മസ്കത്തിലേക്കുള്ള യാത്രക്കാരും ഇരു വിമാനത്താവളങ്ങളിലും മണിക്കൂറുകളോളം പ്രയാസത്തിലായി.ഇന്നലെ രാത്രി 8.15ന് കരിപ്പൂരിൽ എത്തേണ്ടതായിരുന്നു വിമാനം . പകരം

Read More »

സിപിഐഎം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും; പൊതു സമ്മേളനം വൈകിട്ട്

കൊല്ലം: സിപിഐഎം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദൻ തുടരും. സംസ്ഥാന കമ്മിറ്റി അംഗങ്ങളെ ഇന്നാണ് തീരുമാനിക്കുക. നവകേരളത്തിൻ്റെ പുതുവഴികൾ എന്ന നയരേഖയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് മുഖ്യമന്ത്രി പിണറായി

Read More »

‘കേന്ദ്ര അവഗണന സീമകള്‍ ലംഘിച്ചു, എയിംസ് പോലും അനുവദിക്കുന്നില്ല’; കേന്ദ്രത്തിനെതിരെ സിപിഎം പ്രമേയം

കൊല്ലം: കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയ്‌ക്കെതിരെ സി.പി.എം. സംസ്ഥാന സമ്മേളനത്തില്‍ പ്രമേയം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം തോമസ് ഐസക്കാണ് പ്രമേയം അവതരിപ്പിച്ചത്. കേന്ദ്രസര്‍ക്കാറിന്റെ അവഗണന എല്ലാ സീമകളും ലംഘിച്ച് സാമ്പത്തിക ഉപരോധത്തിന്റെ തലത്തിലേക്ക് എത്തിയിരിക്കുകയാണെന്ന് പ്രമേയത്തില്‍

Read More »

ലണ്ടൻ മലയാള സാഹിത്യവേദി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; മാടവന ബാലകൃഷ്ണ പിള്ള, ഡോ. അജി പീറ്റർ, ഡോ. ഡോ. ജെ. രത്‌നകുമാർ ജേതാക്കൾ.

ലണ്ടൻ :  ലണ്ടൻ മലയാള സാഹിത്യവേദി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.പത്രപ്രവർത്തകനും എഴുത്തുകാരനും അധ്യാപകനുമായ പ്രഫ. മാടവന ബാലകൃഷ്ണ പിള്ള, യുകെയിലെ കലാരംഗത്തും സാംസ്‌കാരിക രംഗത്തും അറിയപ്പെടുന്ന ഡോ. അജി പീറ്റർ, ഒമാനിലെ മലയാള മിഷൻ പ്രസിഡന്റും

Read More »

POPULAR ARTICLES

റമസാൻ: മക്കയിൽ 10.8 ദശലക്ഷത്തിലധികം ഇഫ്താർ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു

മക്ക : മക്കയിലെ മസ്ജിദുൽ ഹറമിലും മദീനയിലെ പ്രവാചകപള്ളിയിലും റമസാന്റെ  ആദ്യ പകുതിയിൽ 10.8 ദശലക്ഷത്തിലധികം ഇഫ്താർ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. ഉംറ തീർഥാടകർക്കും സന്ദർശകർക്കും ഇഫ്താർ ഭക്ഷണം സംഘടിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള പ്രസിഡൻസിയുടെ

Read More »

മുന്തിരി ഉല്പാദനത്തിൽ 66 ശതമാനത്തിന്റെ സ്വയം പര്യാപ്തത നേടി സൗദി അറേബ്യ

റിയാദ്: മുന്തിരി ഉല്പാദനത്തിൽ 66 ശതമാനത്തിന്റെ സ്വയം പര്യാപ്തത നേടി സൗദി അറേബ്യ. 1,22,300 ടണ്ണിലധികം മുന്തിരിയാണ് രാജ്യത്തുല്പാദിപ്പിച്ചത്. രണ്ടായിരത്തി ഇരുപത്തി മൂന്നിലെ കണക്കാണിത്. ഇതോടെ രാജ്യം മുന്തിരി ഉല്പാദനത്തിൽ കൈവരിച്ചത് അറുപത്തി ആറ്

Read More »

ലഹരി മയക്കുമരുന്ന് കേസുകളില്‍ സൗദിയില്‍ പിടിയിലാകുന്ന ഇന്ത്യന്‍ പ്രവാസികളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

ദമ്മാം: കിഴക്കന്‍ സൗദിയിലെ ജയിലുകള്‍ കുറ്റവാളികളെ കൊണ്ട് നിറഞ്ഞുകവിഞ്ഞു. പടിയിലാകുന്നവരില്‍ മലയാളികള്‍ മുന്‍പന്‍ന്തിയിലെന്ന് സാമൂഹ്യ രംഗത്തുള്ളവര്‍ പറയുന്നു. സൗദി കിഴക്കന്‍ പ്രവിശ്യയില്‍ നിന്ന് ലഹരി മയക്കുമരുന്ന് കേസുകളില്‍ പിടിയിലാകുന്ന പ്രവാസികളുടെ എണ്ണം ദിനേന വര്‍ധിക്കുന്നത്

Read More »

മക്കയിലെ മസ്ജിദുൽ ഹറാമിൽ ശുചീകരണത്തിനായി മികച്ച ക്രമീകരണങ്ങൾ

ജിദ്ദ: മക്കയിലെ മസ്ജിദുൽ ഹറാമിൽ ശുചീകരണത്തിനായി മികച്ച ക്രമീകരണങ്ങൾ. കഅ്ബക്ക് ചുറ്റുമുള്ള മുറ്റം വൃത്തിയാക്കുന്നത് 5 മിനുറ്റിൽ, മുവായ്യിരത്തിലേറെ ശുചീകരണ തൊഴിലാളികൾ ചേർന്നാണ് ഹറം ഞൊടിയിടയിൽ വൃത്തിയാക്കുന്നത്. ആയിരങ്ങൾ കഅബക്ക് ചുറ്റും പ്രദക്ഷിണം ചെയ്യുമ്പോഴാണ്

Read More »

അബൂദബിയിൽ 15 പുതിയ സ്വകാര്യ നഴ്സറികൾക്ക് അനുമതി ലഭിച്ചു

അബൂദബി: അബൂദബി, അൽഐൻ, അൽദഫ്റ മേഖലകളിലാണ് പുതിയ നഴ്സറികൾക്ക് അഡെക് അനുമതി നൽകിയത്. വർഷം ശരാശരി 17,750 ദിർഹം മുതൽ 51,375 ദിർഹം വരെ ഫീസ് ഈടാക്കുന്ന നഴ്സറികൾ ഇക്കൂട്ടത്തിലുണ്ട്. അബൂദബി മൻഹാലിലെ ആപ്പിൾഫീൽഡ്

Read More »

യമനിലെ സൈനിക സംഘർഷം വർധിക്കുന്നതിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ഒമാൻ

മസ്കത്ത് : യമനിലെ സൈനിക സംഘർഷം വർധിക്കുന്നതിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ഒമാൻ. യമനിലെ സംഘർഷത്തിന്റെ ഫലമായുണ്ടായ ഗുരുതരമായ മാനുഷിക പ്രത്യാഘാതങ്ങളും സാധാരണക്കാരുടെ മരണങ്ങളും ഒമാ‍ൻ വിദേശകാര്യ മന്ത്രാലയം എടുത്തുകാട്ടി. സംവാദത്തിലൂടെയും ചർച്ചകളിലൂടെയും സമാധാനപരമായ

Read More »

പതിനായിരത്തോളം പാഠപുസ്തകങ്ങൾ; ക്വിഖ് സൗജന്യ പുസ്തകമേളയ്ക്ക് നാളെ തുടക്കം

ദോഹ : ഖത്തറിലെ പ്രവാസി മലയാളി വനിതാ കൂട്ടായ്മയായ കേരള വുമൺസ് ഇനീഷ്യേറ്റീവ് ഖത്തറിന്റെ (ക്വിഖ്) എട്ടാമത് സൗജന്യ പുസ്തകമേളയ്ക്ക് നാളെ തുടക്കമാകും. ഇന്ത്യൻ എംബസി എപ്പെക്സ് സംഘടനയായ ഇന്ത്യൻ കമ്മ്യൂണിറ്റി ബനവലന്റ് ഫോറവുമായി

Read More »

റിയാദ് മെട്രോയുടെ ഓറഞ്ച് ലൈനിൽ രണ്ട് പുതിയ സ്റ്റേഷനുകൾ തുറന്നു

റിയാദ് :  മെട്രോയുടെ ഓറഞ്ച് ലൈനിൽ രണ്ട് പുതിയ സ്റ്റേഷനുകൾ കൂടി പ്രവർത്തനം തുടങ്ങിയതായി റിയാദ് പബ്ലിക് ട്രാൻസ്പോർട്ട് പ്രഖ്യാപിച്ചു. അൽ രാജ്ഹി മോസ്ക് സ്റ്റേഷൻ, ജറീർ ഡിസ്ട്രിക്റ്റ് സ്റ്റേഷൻ എന്നിവയാണ് പുതിയ സ്റ്റേഷനുകൾ.റിയാദ് മെട്രോയുടെ മൂന്നാമത്തെ

Read More »