English हिंदी

Blog

sandeep murder case

സിപിഎം പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പിബി സന്ദീപ് കുമാറിന്റെ കൊലപാതക ത്തിന് പിന്നില്‍ വ്യക്തിവിരോധമെന്ന് പ്രതികള്‍.തിങ്കളാഴ്ച തിരുവല്ല മജിസ്‌ട്രേറ്റ് കോ ടതിയി ല്‍ ഹാജരാക്കിയ ശേഷം പൊലീസ് കസ്റ്റഡിയില്‍ കൊണ്ടുപോകവെയാണ് പ്രതികള്‍ മാധ്യമ ങ്ങളോട് പ്രതികരിച്ചത്

തിരുവല്ല: സിപിഎം പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പിബി സന്ദീപ് കുമാറിന്റെ കൊലപാതകത്തി ന് പിന്നില്‍ വ്യക്തിവിരോധമെന്ന് പ്രതികള്‍.തിങ്കളാഴ്ച തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം പൊലീസ് കസ്റ്റഡിയില്‍ കൊണ്ടുപോകവെയാണ് പ്രതികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

Also read:  15കാരിയെ പീഡിപ്പിക്കാന്‍ ഇളയച്ഛനും ഇളയമ്മയും ഒത്താശ ; പോക്‌സോ കേസില്‍ വ്യവസായി അറസ്റ്റില്‍

തനിക്ക് സന്ദീപുമായി വ്യക്തിവൈരാഗ്യമുണ്ടായിരുന്നുവെന്ന് ഒന്നാം പ്രതി ജിഷ്ണു പറഞ്ഞു. ആക്രമിച്ചത് കൊല്ലാന്‍വേണ്ടി ആയിരുന്നില്ലെന്നും പെട്ടെന്നുള്ള പ്രകോപന മാണ് കൊലപാതകത്തിലേക്ക് നയിച്ചതെ ന്നും ജിഷ്ണു പറഞ്ഞു.സ്വയരക്ഷയ്ക്ക് വേണ്ടിയാണ് ചെയ്തതെന്നും ജിഷ്ണു പറഞ്ഞു.

എന്താണ് വൈരാഗ്യത്തിന് പിന്നിലെന്ന ചോദ്യത്തിന് മറുപടി പറഞ്ഞില്ല.രാഷ്ട്രീയമായ പകപോക്കല്‍ കൊ ലപാതകത്തിന് പിന്നില്‍ ഇല്ലെന്ന് മറ്റുള്ള പ്രതികളും പറഞ്ഞു. ഒരു വര്‍ഷം മുമ്പ് ബിജെപിയിലുള്ള പ്രവ ര്‍ത്തനം അവസാനിപ്പിച്ചെന്ന് ജിഷ്ണുവും ബിജെപിയുമായി ബന്ധമില്ലെന്ന് മന്‍സൂര്‍,പ്രമോദ്,നന്ദു,വിഷ്ണു എന്നിവരും പറഞ്ഞു. സഹോദരങ്ങളായ വിഷ്ണു, നന്ദു എന്നിവര്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണോ എന്ന ചോദ്യത്തിനും മറുപടി നല്‍കിയില്ല.

Also read:  തിരുവനന്തപുരം വിമൻസ് കോളേജിന് ദേശീയ റാങ്കിങിൽ 40-ാം സ്ഥാനം

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ എട്ടുദിവസം കൂടി പൊലീസ് കസ്റ്റഡിയില്‍ വിട്ടു.പ്രതികള്‍ക്ക് വേ ണ്ടി അഭിഭാഷകര്‍ ആരും ഹാജരായിരുന്നില്ല. എന്തെങ്കിലും പറയാനുണ്ടോയെന്ന മജിസ്‌ട്രേറ്റ് രേഷ്മ ശശി ധരന്റെ ചോദ്യത്തിന് വധഭീഷണിയുള്ളതായി ജിഷ്ണു പറഞ്ഞു.

Also read:  തമിഴ്നാട്ടില്‍ വീണ്ടും കനത്ത മഴ;മഹാബലിപൂരത്ത് ന്യൂനമര്‍ദം കരതൊട്ടു,മരണം 14ആയി

കൊലപാതകത്തിന് പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് അന്വേഷി ക്കണമെന്ന് അസിസ്റ്റന്റ് പബ്ലിക് പ്രൊസിക്യൂട്ടര്‍ കോടതിയെ അറി യിച്ചു. കൊല നടത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍,പ്രതികള്‍ സഞ്ചരിച്ച വാഹനം എന്നിവ കണ്ടെടുക്കാനുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ട് മ ണിയോടെയാണ് സന്ദീപ് ആക്രമിക്കപ്പെട്ടത്. പിറ്റേ ദിവസം തന്നെ പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.