English हिंदी

Blog

കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം വിലയിരുത്താനായി പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റിയൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്കിന്റെ (എൻ.ഐ.ആർ.എഫ്) 2020ലെ റാങ്കിങ്ങിൽ ആർട്‌സ് സയൻസ് വിഭാഗത്തിൽ തിരുവനന്തപുരം സർക്കാർ വനിതാ കോളേജിന് അഖിലേന്ത്യാതലത്തിൽ നാൽപതാം റാങ്കും, സംസ്ഥാനതലത്തിൽ മുന്നാം റാങ്കും ലഭിച്ചു.
മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴിലുളള നിർഫ് നിരവധി മാനദണ്ഡങ്ങൾ ആസ്പദമാക്കിയാണ് കോളേജുകളെ വിലയിരുത്തുന്നത്.
പഠിക്കുന്ന വിദ്യാർത്ഥികളുടെയും സ്ഥിരാധ്യാപകരുടെയും അനുപാതം, അധ്യാപകരുടെ പ്രവൃത്തിപരിചയം, ഗവേഷണ ബിരുദം, അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഗവേഷണ പ്രസിദ്ധീകരണങ്ങൾ, പേറ്റന്റുകൾ തുടങ്ങിയവയ്ക്കാണ് പ്രഥമപരിഗണന. പഠനം പൂർത്തിയാക്കുന്നവർക്ക് ലഭിക്കുന്ന പ്ലേസ്‌മെന്റും പരിഗണിക്കും. മറ്റു രാജ്യങ്ങളിൽ നിന്നോ സംസ്ഥാനങ്ങളിൽ നിന്നോ ഉളള കുട്ടികൾ ഈ സ്ഥാപനത്തിൽ പഠിക്കുന്നുണ്ടോ എന്നതാണ് അടുത്ത മാനദണ്ഡം. കാമ്പസ് സ്ത്രീസൗഹൃദവും, ഭിന്നശേഷി സൗഹൃദവുമാണോയെന്ന് പ്രത്യേകം പരിശോധിക്കും. സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കു ലഭിക്കുന്ന സ്റ്റൈപെന്റുകൾ, സ്‌കോളർഷിപ്പുകൾ, അടിസ്ഥാന സൗകര്യവികസനത്തിനും, അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിനും, ഗവൺമെന്റിൽ നിന്നു ലഭിക്കുന്ന ധനസഹായം എന്നിവയും പരിശോധിച്ചാണ് റാങ്ക് നിർണ്ണയിച്ചത്.
Also read:  അമൃത ആശുപത്രിയില്‍ നൂതന കംപ്യൂട്ടേഷണല്‍ സാങ്കേതികവിദ്യ; അപസ്മാര ശസ്ത്രക്രിയ വിജയകരമാക്കുമെന്ന് പഠനം