സില്‍വര്‍ ലൈനില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ടുപോകുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പദ്ധതിയ്ക്ക് കേന്ദ്രം തത്വത്തില്‍ അനുമതി നല്‍ കിയിട്ടുണ്ട്
കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ടു പോകു മെന്നും ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും സര്‍ക്കാര്‍ ഹൈ ക്കോടതിയില്‍. പദ്ധതിക്ക് കേന്ദ്ര സര്‍ക്കാറിന്റെ തത്വത്തിലുള്ള അംഗീകാരമുണ്ട്. ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തന ങ്ങള്‍ തുടരുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചു.
പദ്ധതിയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിലെ വിവിധ വകുപ്പുകള്‍ക്ക് വ്യത്യസ്ത നിലപാടുകളാണ് ഉളളതെന്നും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരാണ് വ്യക്തത വരുത്തേണ്ട തെന്നും സര്‍ക്കാര്‍ കോട തിയില്‍ വ്യക്തമാക്കി.
പദ്ധതിയ്ക്കുള്ള സാമൂഹികാഘാത പഠനം നിര്‍ത്തിയെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിച്ചു. സില്‍ വര്‍ ലൈനുമായി ബന്ധപ്പെട്ട സാമൂഹികാഘാത പഠനത്തെ എതിര്‍ത്തു കൊണ്ടുള്ള വിവിധ ഹര്‍ജി കള്‍ ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ഭൂമി ഏറ്റെടു ക്കല്‍ നടപടി അവസാനിപ്പിച്ചിട്ടില്ലെന്നും അതു മായി മുന്നോട്ടുപോകുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
സില്‍വര്‍ ലൈനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ എന്തിനാണ് ക്രിമനല്‍ കേസെടുത്തതെന്ന് കോടതി ചോദിച്ചു. സമരക്കാര്‍ ക്രിമിനലുകളല്ല, സധാരണ ജനങ്ങളാണ്. ഇ ത് സംബന്ധിച്ച കേസു കളുടെ കണക്കുകള്‍ ഹാജരാക്കണമെന്നും ജസ്റ്റിസ് ദേവന്‍രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.