English മലയാളം

Blog

TRIVANDRUM AIRPORT

 

മസ്‌കറ്റ്‌ : കോവിഡ് വൈറസ് വ്യാപന പശ്ചാത്തലത്തില്‍ ഒമാനും, ഇന്ത്യയും തമ്മില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള എയര്‍ ബബിള്‍ കരാറില്‍ സീറ്റുകളുടെ എണ്ണം ചുരുക്കുന്നു. സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നിലവിലെ സര്‍വീസുകളില്‍ യാത്ര ചെയ്യുന്നവരില്‍ കൂടുതല്‍ ആളുകള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് നടപടി.

Also read:  പ​ശ്ചി​മേ​ഷ്യ​യില്‍ സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ഉറപ്പാക്കും; ഇസ്രയേല്‍- ബഹ്‌റിന്‍ ന​യ​ത​ന്ത്ര ബന്ധത്തെ സ്വാ​ഗ​തം ചെ​യ്​​ത്​ ഒ​മാ​ന്‍

ഇനിമുതല്‍ ആഴ്ചയില്‍ ഒരു രാജ്യത്തേക്ക് 5000 സീറ്റുകള്‍ എന്ന ക്രമത്തിലായിരിക്കും സര്‍വീസുകള്‍ ക്രമീകരിക്കുക. നിലവില്‍ ഇത് ആഴ്ചയില്‍ 10,000 സീറ്റുകള്‍ വീതമായിരുന്നു. അതേ സമയം എയര്‍ ബബിള്‍ കരാറിന്റെ ഭാഗമായി ഇനിമുതല്‍ ഇരു രാജ്യങ്ങളിലെയും ദേശീയ എയര്‍ ലൈന്‍സുകള്‍ മാത്രമേ സര്‍വീസുകള്‍ നടത്തുകയുള്ളു. ഈ മാസം അവസാനം വരെയാണ് കരാര്‍ കാലാവധി.