രാജ്യത്ത് ഇന്നലെ ഒന്നര ലക്ഷത്തില്‍ താഴെ കോവിഡ് രോഗികള്‍. 1,49,394 പേര്‍ക്ക് കോ വിഡ് സ്ഥിരീകരിച്ചു. പ്രതിദിന രോഗികളില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ 13 ശതമാന ത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 1072 പേരാണ് വൈറസ്ബാധ മൂലം മരിച്ചത്
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ ഒന്നര ലക്ഷത്തില്‍ താഴെ കോവിഡ് രോഗികള്‍. 1,49,394 പേര്‍ക്ക് കോവി ഡ് സ്ഥിരീകരിച്ചു. പ്രതിദിന രോഗികളില്‍ കഴിഞ്ഞ ദിവസത്തേക്കാ ള്‍ 13 ശതമാനത്തിന്റെ കുറവാണ് രേ ഖപ്പെടുത്തിയത്. 1072 പേരാണ് വൈറസ് ബാധ മൂലം മരിച്ചത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.27 ശതമാനം.
രാജ്യത്ത് കോവിഡ് മരണ സംഖ്യ ഉയര്‍ന്ന് തന്നെ നില്‍ക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. രാ ജ്യത്ത് ഇതുവരെ 5,00,055 പേരാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2, 46,674 പേര് രോഗമുക്തരായി. 95.39 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. നിലവില്‍ 14,35,569 പേരാണ് രോഗം ബാധിച്ച് ചികി ത്സയില്‍ കഴിയുന്നത്. രാജ്യത്ത് ഇതുവരെ 168.47 വാക്സിന് ഡോസുകള്‍ വിതരണം ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
കേരളത്തില്‍ രോഗവ്യാപനം കുറയുന്നു
സംസ്ഥാനത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 42,677 പേര്‍ക്ക്. എറണാകുളം 7055, തിരുവന ന്തപുരം 5264, കോട്ടയം 4303, കൊല്ലം 3633, പത്തനംതിട്ട 3385, തൃശൂര്‍ 3186, ആലപ്പുഴ 3010, കോഴിക്കോട് 2891, മലപ്പുറം 2380, പാലക്കാട് 1972, ഇടുക്കി 1710, കണ്ണൂര്‍ 1670, വയനാട് 1504, കാ സര്‍ഗോഡ് 714 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,08,146 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇ വരില്‍ 4,97,025 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,121 പേര് ആ ശുപത്രികളി ലും നിരീക്ഷണത്തിലാണ്. 1144 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.