English हिंदी

Blog

singer areej

ഉറക്കത്തിനിടയില്‍ മരണം സംഭവിച്ചുവെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ചു നാളുകളായി അരിജ് അബ്ദുള്ള അനാരോഗ്യങ്ങളെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നു. ശ്വാസകോശത്തില്‍ രക്തസ്രാവം ഉണ്ടായത് മരണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചു.

കെയ്‌റോ :  സൗദി ഗായികയും നടിയുമായ അരീജ് അബ്ദുള്ളയെ കെയ്‌റോയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് കിടപ്പുമുറിയില്‍ അരീജ്‌നെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 24 വയസ്സായിരുന്നു.

കഴിഞ്ഞ കുറച്ചു നാളായി ഇവര്‍ അനാരോഗ്യ മൂലം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായി അടുത്ത ബന്ധുക്കള്‍ അറിയിച്ചു, സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന അരീജിന്റെ മരണം ആരാധകര്‍ ഞെട്ടലോടെയാണ് കേട്ടത്.

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡീയോയില്‍ ഏവര്‍ക്കും നന്‍മയും സൗഭാഗ്യവും നിറഞ്ഞ പുതുവത്സരം ആശംസിച്ചിരുന്നു.

ശ്വാസകോശക്കുഴലുകളില്‍ രക്തം കട്ടപിടിച്ചതാണ് അരീജിന്റെ മരണ കാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രശസ്ത ഗായികനായിരുന്ന അബ്ദുള്ള മുഹമദിന്റെ മകളാണ് അരീജ്. സൗദി രാജകുമാരന്‍ സൗദ് ബിന്‍ അബ്ദുള്‍മജീദ് രചിച്ച് ഈണമിട്ട ഗാനം ആലപിച്ച് അരീജ് പല സെലിബ്രിറ്റികളുടേയും പ്രശംസ നേടിയിരുന്നു.