English हिंदी

Blog

WhatsApp Image 2020-07-07 at 10.18.09 AM

 

അമേരിക്കയും ബ്രസീലും കഴിഞ്ഞാല്‍ ലോകത്തേറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള മൂന്നാമത്തെ രാജ്യമായി ഇന്ത്യ കഴിഞ്ഞ ദിവസം മാറിയിരുന്നു. റഷ്യ ഇപ്പോള്‍ നാലാം സ്ഥാനത്താണ്. ജനുവരി 30 നാണ് ഇന്ത്യയില്‍ ആദ്യകേസ് റിപ്പോര്‍ട്ട് ചെയ്തത്. 158 ദിവസം കൊണ്ടാണ് 7 ലക്ഷം കടന്നത്.മഹാരാഷ്ട്ര ,ഡല്‍ഹി, തമിഴ് നാട് എന്നിവിടങ്ങളിലാണ് 60 ശതമാനം കേസുകളും, മഹാരാഷ്ട്രയില്‍ മാത്രം 29 ശതമാനം രോഗബാധിതരുണ്ട്.5 ലക്ഷത്തില്‍ നിന്ന് 6 ലക്ഷമാകാനും 6 ല്‍ നിന്ന് 7 ലക്ഷമാകാനും കേവലം 5 ദിവസങ്ങള്‍ വീതമാ ണെടുത്തത്.ഈ കണക്കുവച്ചുനോക്കുമ്പോള്‍ ഈ മാസം തന്നെ രോഗികളുടെ എണ്ണം 12 ലക്ഷം കവിയുമെന്നാണ് അനുമാനം.

Also read:  ദുബായ് സർക്കാരിന്റെ കോവിഡ് 19 പ്രതിരോധങ്ങളില്‍ 88% ജനങ്ങളും സംതൃപ്തർ

ഇന്ത്യയില്‍ ആദ്യരോഗിയില്‍നിന്ന് ( ജനുവരി 30 ) രോഗികള്‍ ഒരു ലക്ഷമാകുന്നത് 110 ദിവസം ( 18 മെയ് ) കൊണ്ടായിരുന്നു. അടുത്ത 15 ദിവസം (ജൂണ്‍ 2 ) കൊണ്ട് 2 ലക്ഷവും, പിന്നീടങ്ങോട്ട് 11 ദിവസം ( 13 ജൂണ്‍) കൊണ്ട് 3 ലക്ഷവും, 7 ദിവസത്തില്‍ ( 20 ജൂണ്‍) 4 ലക്ഷവും, 6 ദിവസം കൊണ്ട് (26 ജൂണ്‍) 5 ലക്ഷവും, 5 ദിവസം കൊണ്ട് (ജൂലൈ 1 ) 6 ലക്ഷവും, വീണ്ടും 5 ദിവസത്തില്‍ (6 ജൂലൈ ) 7 ലക്ഷവും കടക്കുകയായിരുന്നു.

Also read:  ഇന്ധന വിലക്കയറ്റം നിയന്ത്രിക്കേണ്ടത് കേന്ദ്രത്തിന്റെ ബാധ്യത ; നിതി ആയോഗ് ഉപാധ്യക്ഷന്‍

ഇന്ത്യയില്‍ രോഗമുക്തി നേടുന്നവര്‍ 60 ശതമാനം ആണ്. മരിക്കുന്നത് 2.82 ശതമാനവും. അതായത് 100 പേര്‍ രോഗബാധിതരാകുന്നതില്‍ 3 പേര്‍ മരിക്കുന്നു. മുംബൈയില്‍ 2 ലക്ഷത്തിലധികം രോഗികളുണ്ട്. ഡല്‍ഹിയിലും തമിഴ് നാട്ടിലും ഓരോ ലക്ഷത്തിലധികമാണ് രോഗികള്‍. ഇന്ത്യയില്‍ ആകെ മരണം 19,793 ആണ്.