സജി ചെറിയാനെ മന്ത്രിസഭയില്‍ പുനപ്രവേശിപ്പിക്കുന്ന വിഷയത്തില്‍ മുഖ്യമന്ത്രിയു ടെ ശുപാര്‍ശ തള്ളാനാകില്ലെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം. സത്യപ്രതിജ്ഞക്ക് സൗ കര്യമൊരുക്കുകയെന്നത് ഗവര്‍ണറുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്
തിരുവനന്തപുരം : സജി ചെറിയാനെ മന്ത്രിസഭയില്‍ പുനപ്രവേശിപ്പിക്കുന്ന വിഷയത്തില്‍ മുഖ്യമ ന്ത്രിയുടെ ശുപാര്‍ശ തള്ളാനാകില്ലെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം. സത്യ പ്രതിജ്ഞക്ക് സൗകര്യ മൊരുക്കുകയെന്നത് ഗവര്‍ണറുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. ആവശ്യമെങ്കില്‍ ഗവര്‍ണര്‍ക്ക് കൂടുതല്‍ വ്യക്തത വരുത്താമെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കി.
സജി ചെറിയാന്റെ സത്യപ്രതിജ്ഞക്ക് സാധുതയുണ്ടോ എന്നതിലാണ് ഗവര്‍ണറുടെ സ്റ്റാന്‍ഡിങ്ങ് കൗണ്‍ സിലിനോട് ഉപദേശം തേടിയത്. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപി എം സെക്രട്ടേറിയറ്റ് യോഗ ത്തിലാണ് സ ജി ചെറിയാനെ മന്ത്രിസഭയിലേക്ക് തിരിച്ചെത്തിക്കാനുള്ള തീരുമാനമെടുത്തത്. നിയമസഭാ സമ്മേളന ത്തിന് മുമ്പ് സത്യപ്രതിജ്ഞ നടത്താനാണ് ധാരണ. ഗവര്‍ണറുടെ സൗകര്യത്തിനനുസരിച്ച് തീയതി നി ശ്ചയിക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സജി ചെറിയാന്‍ കൈകാര്യം ചെയ്തിരുന്ന ഫിഷ റീസ്, സിനിമാ സാംസ്‌കാരിക വകുപ്പുകള്‍ തന്നെ അനുവദിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയതിന്റെ പേരിലാണ് സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവെ ക്കേണ്ടി വന്നത്. സജി ചെറിയാനെ എംഎല്‍എ സ്ഥാനത്ത് നിന്നും അയോഗ്യനാക്കണമെന്ന് ആവശ്യ പ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു.