കിഫ്ബി സിഎജി റിപ്പോര്‍ട്ടിന്മേലുള്ള അടിയന്തര പ്രമേയം തള്ളി

sabha-tv

തിരുവനന്തപുരം: കിഫ്ബിയെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ടിന്മേലുള്ള അടിയന്തര പ്രമേയം നിയമസഭ തള്ളി. കിഫ്ബിക്കെതിരായ പ്രതിപക്ഷ നീക്കം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കിഫ്ബി പദ്ധതികള്‍ വേണോ വേണ്ടയോ എന്ന കാര്യം യുഡിഎഫ് ജനങ്ങളോട് പറയണം. സ്റ്റേറ്റിന്റെ നിര്‍വചനത്തില്‍ കിഫ്ബി വരില്ല. ഭരണഘടനാ ലംഘനമില്ലെന്ന് ഐസക് പറഞ്ഞു.

ഭരണഘടനയുടെ 293-ാം വകുപ്പിനെ കിഫ്ബി മറികടന്നുവെന്ന് വി.ഡി സതീശന്‍ പറഞ്ഞു. സിഎജി റിപ്പോര്‍ട്ടിലുള്ളത് പ്രതിപക്ഷം പറഞ്ഞതിന്റെ ആവര്‍ത്തനമെന്ന് സതീശന്‍. കിഫ്ബിയെയല്ല സിഎജി വിമര്‍ശിച്ചത് ബജറ്റിന് പുറത്തുള്ള കടമെടുപ്പിനെയെന്ന് സതീശന്‍ പറഞ്ഞു.

Also read:  ആരാധനാലയങ്ങള്‍ തുറക്കാന്‍ വൈകില്ല ; വിശ്വാസികളുടെ ആവശ്യം പരിഗണിക്കണിക്കുമെന്ന് സിപിഎം

ഭരണഘടനാ വ്യവസ്ഥയ്ക്ക് പുറത്തുള്ള ഒന്നിനും സാധുതയില്ല. കേന്ദ്രത്തിന്റെ അധികാര പരിധിയിലേക്ക് കിഫ്ബി കടന്നുകയറിയെന്ന് സതീശന്‍ പറഞ്ഞു. മറുപടി നല്‍കാന്‍ കിഫ്ബിക്ക് സിഎജി അവസരം നല്‍കിയില്ലെന്ന വാദം നിരര്‍ത്ഥകമാണ്. ധനസെക്രട്ടറിക്ക് മിനിറ്റ്സ് കിട്ടിയില്ലെന്ന് ഐസക് പറഞ്ഞു. ധനമന്ത്രി കള്ളം പറയുകയാണെന്ന് വി.ഡി സതീശന്‍ പറഞ്ഞു.

അതേസമയം, മിനിറ്റ്സ് കിട്ടിയതിന് തെളിവുണ്ടോയെന്ന് തോമസ് ഐസക് ചോദിച്ചു. കിട്ടിയില്ലെന്ന് തെളിയിക്കാനകുമോ എന്ന് സതീശന്‍ വെല്ലുവിളിച്ചു.

Also read:  രാജ്യത്ത് പത്ത് സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി

ഇതിനിടെ,സര്‍ക്കാരിനെതിരെ-കോണ്‍ഗ്രസ്-ആര്‍എസ്എസ് ഗൂഢാലോചന നടന്നുവെന്ന് ജെയിംസ് മാത്യു എംഎല്‍എ ആരോപിച്ചു. കിഫ്ബിക്കെതിരെ സിഎജിയെ കക്ഷിചേര്‍ത്ത് ഹര്‍ജി നല്‍കിയത് ആര്‍എസ്എസ് അനുഭാവിയാണ്. സിഎജിയിലെ ഉദ്യോഗസ്ഥരും ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടുവെന്ന് ജെയിംസ് മാത്യു പറഞ്ഞു. രാവിലെയും ഉച്ചക്കും വൈകീട്ടും പിണറായി സര്‍ക്കാരിനെതിരെ പത്രസമ്മേളന പരമ്പര നടത്തിയ രമേശ് ചെന്നിത്തലയെ ഹൈക്കമാന്റ് മൂലക്കിരുത്തിയിരിക്കുകയാണെന്ന് നിയമസഭയില്‍ ജയിംസ് മാത്യു എംഎല്‍എ പറഞ്ഞു. നുണകള്‍ പ്രചരിപ്പിച്ച് കഴിവുകേട് തെളിയിച്ചയാളാണ് ചെന്നിത്തല. പഴയ വീഞ്ഞിനെ പുതിയ കുപ്പിയില്‍ ഇറക്കിയിട്ടു കാര്യമില്ല. ഡഉഎ രക്ഷപ്പെടാന്‍ പോകുന്നില്ല. അഴിമതിയുടേയും സദാചാര മൂല്യങ്ങളുടെ തകര്‍ച്ചയുടേയും വികസന തകര്‍ച്ചയുടേയും മുന്‍ ഡഉഎ ഭരണകാലം മടക്കി കൊണ്ടു വരാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നില്ല. എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വരുമെന്നും ജെയിംസ് മാത്യു പറഞ്ഞു.

Also read:  സിഎജിക്കെതിരായ പ്രമേയം സഭയില്‍; എതിര്‍ത്ത് പ്രതിപക്ഷം

കോണ്‍ഗ്രസിന് ഒരിക്കലും അധികാരം തിരിച്ചുകിട്ടില്ലെന്ന വേവലാതിയെന്ന് എം സ്വരാജ് പറഞ്ഞു. സി.എ.ജി കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയലക്ഷ്യം നിറവേറ്റാന്‍ ശ്രമിച്ചു. ഭരണഘടനാ സാധുത പരിശോധിക്കാന്‍ സിഎജിക്ക് ആര് അധികാരം നല്‍കി? സിഎജിക്ക് നിയമവ്യവസ്ഥ അറിയില്ലെങ്കില്‍ പഠിപ്പിക്കുമെന്ന് എം സ്വരാജ് പറഞ്ഞു.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ